പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

സംരംഭകരും കര്‍ഷകസമൂഹവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ദീര്‍ഘകാലമായി ചൂണ്ടികാണിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്കാണ് 2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍ ചട്ടങ്ങളുടെ ഭേദഗതിയോടെ പരിഹാരമായിരിക്കുന്നത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-08-06

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.  അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയില്‍ ആയിരുന്നു 2012 ഏപ്രില്‍ 19- ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക്ലൈസന്‍സ്നല്‍കല്‍ ) ചട്ടങ്ങള്‍ മൃഗസംരക്ഷണ സംരംഭങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കള്‍, അഞ്ച് പന്നികള്‍, ഇരുപത് ആടുകള്‍, ഇരുപത്തിയഞ്ച് മുയലുകള്‍, നൂറ് കോഴികള്‍ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളര്‍ത്തണമെങ്കില്‍ലൈസന്‍സ് വേണമെന്നായിരുന്നു ചട്ടം. ഒട്ടും കര്‍ഷക സൗഹൃദമല്ലാത്തഈ ലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകര്‍ക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ലായിരുന്നു. സംരംഭകരും കര്‍ഷകസമൂഹവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ദീര്‍ഘകാലമായി ചൂണ്ടികാണിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്കാണ് 2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍ ചട്ടങ്ങളുടെ ഭേദഗതിയോടെ പരിഹാരമായിരിക്കുന്നത്. മുന്‍സിപ്പാലിറ്റികള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേക ഫാം ലൈസന്‍സ് ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ചട്ടത്തിലെ വ്യവസ്ഥകള്‍ തന്നെയാണു ബാധകമാവുക.

ആശ്വാസം, സംരംഭക സൗഹൃദം പുതുക്കിയ ചട്ടങ്ങള്‍

2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍ ഭേദഗതി ചട്ടങ്ങളില്‍ സംരംഭകര്‍ക്ക് ആശ്വാസകരമായ നിരവധി വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായാണ്  2012- ലെ ചട്ടങ്ങള്‍ ഫാമുകളെ നിര്‍വചിച്ചതെങ്കില്‍ ആ നിര്‍വചനത്തെ പൂര്‍ണമായും ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നു. ലൈവ് സ്റ്റോക്ക് ഫാം നടത്തുന്നത് ലൈസന്‍സ് ആവശ്യമുള്ള പ്രവര്‍ത്തിയായാണ് പുതിയ ചട്ടം നിര്‍വചിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ വളര്‍ത്താവുന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണവും  അവയുടെ പ്രായവും ഉയര്‍ത്തിയതാണ് ഏറ്റവും കാതലായ മാറ്റം. പത്ത് വരെ മുതിര്‍ന്ന കന്നുകാലികളേയോ അന്‍പത് എണ്ണം വരെ ആടുകളേയോ മുയലുകളേയോ ടര്‍ക്കികളേയോ അഞ്ഞൂറ് കോഴികളേയോ ആയിരം കാടകളേയോ വളര്‍ത്തുന്ന ഒരു ഫാം നടത്താന്‍ പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല. പതിനഞ്ച് വരെ എമുകളെ വളര്‍ത്താനും രണ്ട് വരെ ഒട്ടകപക്ഷികളെ പരിപാലിക്കുന്ന ഒരു ഫാം നടത്താനും ലൈസന്‍സ് വേണ്ട. എന്നാല്‍ പന്നികളുടെ കാര്യത്തില്‍ പഴയരീതിയില്‍ തന്നെ അഞ്ചിലധികം പന്നികളുണ്ടെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്. 1998-ല്‍ നിലവില്‍ വന്ന പഞ്ചായത്ത് രാജ്ലൈസന്‍സ്ചട്ടങ്ങള്‍ (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) പ്രകാരം വീടുകളില്‍ ഒരു പന്നിയെ വളര്‍ത്തിയാലും  നിര്‍ബന്ധമായും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുംലൈസന്‍സ്നേടണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പുതിയ നിയമം ഈ ചട്ടം റദ്ദ് ചെയ്യുകയും അഞ്ച് മുതിര്‍ന്ന പന്നികളെ വരെ വളര്‍ത്താന്‍ യാതൊരുവിധ ലൈസന്‍സും ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു.

മുന്‍പുണ്ടായിരുന്ന പഞ്ചായത്ത് ഫാം ലൈസെന്‍സ് ചട്ടങ്ങളില്‍ മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെയാണ് എണ്ണം കണക്കാക്കിയിരുന്നതെങ്കില്‍ പുതുക്കിയ ചട്ടങ്ങളില്‍ മുതിര്‍ന്നമൃഗങ്ങളെ കൃത്യമായി നിര്‍വചിക്കുന്നു. പതിനെട്ട് മാസത്തിന് മുകളില്‍ പ്രായമുള്ള പശു, എരുകളെയും, ഒരു വയസ്സിന് മുകളില്‍ പ്രായമുള്ള ആടുകളെയും ആറുമാസത്തിന് മുകളില്‍ പ്രായമുള്ള പന്നികളെയും മുയലുകളെയുമാണ് മുതിര്‍ന്ന മൃഗമായി പരിഗണിക്കുക. മുതിര്‍ന്ന പക്ഷി എന്നാല്‍ മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തില്‍ 6 മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷികളും, ഇറച്ചിക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തില്‍ 22 ദിവസത്തിന് മുകളില്‍ പ്രായമുള്ള പക്ഷികളും  5 ആഴ്ചക്ക് മുകളില്‍ പ്രായമുള്ള കാടകളെയും 6 മാസത്തിന് മുകളില്‍ പ്രായമുള്ള ടര്‍ക്കികളെയുമാണ് മുതിര്‍ന്ന പക്ഷികളായി പരിഗണിക്കുക. ഒന്നര വയസിന് മുകളില്‍ പ്രായമുള്ള എമുവും രണ്ട് വയസിന് മുകളില്‍ പ്രായമുള്ള ഒട്ടകപക്ഷിയും മുതിര്‍ന്ന പക്ഷികളാണ്.നേരെത്തെ പറഞ്ഞ നിശ്ചിതഎണ്ണത്തിത്തിലുമധികം മുതിര്‍ന്ന മൃഗങ്ങളും പക്ഷികളും ഉണ്ടെങ്കില്‍ മാത്രം ഫാം ലൈസന്‍സ് മതി.  

മാലിന്യസംസ്‌കരണത്തിനും ഉദാരവ്യവസ്ഥകള്‍

ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാനസംവിധാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതും,ലൈസന്‍സ്ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആറ് ക്ലാസുകള്‍ ആക്കി തിരിച്ചാണ്. ഓരോ ക്ലാസുകളിലും ഉള്‍പ്പെടുന്ന ഉരുക്കളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 11 മുതല്‍ 20 വരെ പശുക്കളുള്ള ഫാമുകള്‍ ക്ലാസ് 1 ല്‍ ആണെങ്കില്‍ 50 വരെ ഉരുക്കളുള്ളവ ക്ലാസ് 2-ലും 100 വരെ ഉരുക്കളുള്ളവ ക്ലാസ് 3 -ലും ഉള്‍പ്പെടുന്നു. ക്ലാസ് 1 - ല്‍ ഉള്‍പ്പെടുന്ന ഒരു ഫാമിന് ഒരു വര്‍ഷത്തെ ലൈസന്‍സ് ഫീ നിരക്ക് 100 രൂപയും ക്ലാസ് 2, 3,4,5,6 എന്നിവയ്ക്ക് യഥാക്രമം 250, 300, 500, 1000,2000 എന്നിങ്ങനെയുമാണ്. ഫാം നടത്താന്‍ ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതിയിലും മാറ്റങ്ങളുണ്ട്.  മൂന്ന് പശുക്കളെ വരെ വളത്താനും പത്ത് ആടുകളെ വളര്‍ത്താനും രണ്ട് പന്നികളെ വളര്‍ത്താനും ഇരുപത് മുയലുകളെ വളര്‍ത്താനും 250- കോഴികളെ വളര്‍ത്താനും 1000 കാടകളെ വളര്‍ത്താനും ഇനി നിയമപരമായി 1 സെന്റ് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. മുന്‍പ് പതിനഞ്ച് കോഴികളെ വളര്‍ത്താന്‍ പോലും ഒരു സെന്റ് സ്ഥലം നീക്കി വെക്കണമെന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. ഓരോ ക്ലാസില്‍പ്പെട്ട ഫാമുകളിലും ഏര്‍പ്പെടുത്തേണ്ട മാലിന്യനിര്‍മാര്‍ജനത്തിനുള്ള ക്രമികരണങ്ങളിലും കര്‍ഷകസൗഹൃദ ഇളവുകളുണ്ട്. ഫാമിനോട് ചേര്‍ന്ന് മാലിന്യ സംസ്‌കരണത്തിനായി മേല്‍ക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാന്‍ ദ്രവമാലിന്യ ശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം.

മാലിന്യസംസ്‌കരണത്തിനായി ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ്/ ജൈവ വാതക പ്ലാന്റ് അല്ലെങ്കില്‍  തുമ്പൂര്‍മൂഴി മോഡല്‍ എയ്‌റോബിക് കമ്പോസ്റ്റിംഗ് ട്രൈക്കോഡര്‍മ കമ്പോസ്റ്റിംഗ് , ഇ. എം സൊല്യൂഷന്‍ കമ്പോസ്റ്റിംഗ്, ചാണകം ഉണക്കി വില്‍ക്കുന്ന രീതി ഇവയില്‍ ഏതെങ്കിലും ഒന്ന് മതിയാകും. പക്ഷി ഫാമുകളില്‍ ചത്ത പക്ഷികളെ സംസ്‌കരിക്കാനുള്ള കുഴികള്‍ നിര്‍ബന്ധമായും വേണം. അഞ്ചു മുതല്‍ പത്ത് വരെ പശുക്കളുള്ള ഫാമുകള്‍ നടത്താന്‍ ലൈസന്‍സ് ആവശ്യമില്ലെങ്കിലും മേല്‍ക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യ ശേഖരണ ടാങ്ക് എന്നിവ നിര്‍ബന്ധമായും ഒരുക്കണം. നൂറു മുതല്‍ അഞ്ഞൂറ് വരെ കോഴികളുള്ള ഫാമുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ലെങ്കിലും ഫാമില്‍ മേല്‍ക്കൂരയുള്ള വളക്കുഴിയും കംമ്പോസ്റ്റ് കുഴിയും വേണം  പന്നികളുടെ എണ്ണം അഞ്ചില്‍ കുറവാണെങ്കിലും മേല്‍ക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിര്‍ബന്ധമാണ്.

എളുപ്പം ലൈസന്‍സ് നടപടികള്‍; ഇനി ഒരൊറ്റ അപേക്ഷ മതി

പുതുക്കിയ ചട്ടങ്ങള്‍ സംരംഭകന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്.  ലൈസന്‍സിനായുള്ള അപേക്ഷ ഫോം 1 - ല്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. ആകെ ലഭ്യമായ സ്ഥലവിസ്തീര്‍ണ്ണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണം, വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, മാലിന്യനിര്‍മാര്‍ജ്ജന ക്രമീകരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷക്കൊപ്പം ഉള്‍പ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ രൂപരേഖയും സ്ഥലത്തിന്റെ സ്‌കെച്ചും നിര്‍ബന്ധം. അപേക്ഷയില്‍ രണ്ടാഴ്ചക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും. പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിക്കുകയാണെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഫാറം 2- ല്‍ പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലങ്കില്‍ കാരണം വ്യക്തമാക്കി അപേക്ഷ നിരസിക്കും. നിര്‍മാണ അനുമതി ലഭിച്ചാല്‍ ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഫാമിനാവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതിക്കും ലൈസന്‍സിനുമായി ഫോം രണ്ടില്‍ വീണ്ടും അപേക്ഷ നല്‍കണമെന്നായിരുന്നു മുന്‍പ് ചട്ടമുണ്ടായിരുന്നത്. ഇപ്പോള്‍ ഫോറം 2 ഒഴിവാക്കി ഒറ്റ അപേക്ഷ മാത്രമായി നടപടികള്‍ എളുപ്പമാക്കി. മതിയായ ഫീസും നിബന്ധനകളും പാലിച്ച് ലൈസന്‍സിന്റെ കാലാവധി ഒരേസമയം പരമാവധി 5 വര്‍ഷം വരെ നേടാം എന്നതും പുതുക്കിയ ചട്ടങ്ങളുടെ പ്രത്യേകതയാണ്. മുന്‍പ് ഫാംലൈസന്‍സ്ഒരോ സാമ്പത്തികവര്‍ഷവും പുതുക്കണമെന്നായിരുന്നു. പരാതികള്‍ ഒഴിവാക്കാന്‍ പന്നി ഫാമുകളുടെ ലൈസന്‍സ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളും അറവുമാലിന്യം തീറ്റയായി നല്‍കുമ്പോള്‍ പാലിക്കേണ്ട ബാധ്യതകളും പുതുക്കിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്നി ഫാമുകളില്‍ തീറ്റ ആവശ്യത്തിന് ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിലോ അടച്ച പാത്രങ്ങളിലോ ഫാമില്‍ എത്തിക്കാം. അവ എവിടെ നിന്ന് എത്തിക്കുന്നുവെന്ന് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ വ്യക്തമാക്കണം.

 ഉദാരം ലൈസന്‍സ് ചട്ടങ്ങള്‍, പാലിച്ചില്ലങ്കില്‍ ഉയര്‍ന്ന പിഴ

ലൈസന്‍സ് നിബന്ധനകള്‍ പാലിക്കാതെ ഫാം നടത്തിയാല്‍ നോട്ടീസ് നല്‍കി ലൈസന്‍സ് റദ്ദാക്കാനും പതിനഞ്ച് ദിവസത്തിനകം ഫാം അടച്ചു പൂട്ടാന്‍ ഉത്തരവിടാനും സെക്രട്ടറിക്ക് അധികാരമുണ്ട്. ലൈസന്‍സ്എടുക്കാതെ ഫാം നടത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാവും.ലൈസന്‍സ്ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ നോട്ടിസ് നല്‍കി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. ഈ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഫാം നടത്തുന്നവര്‍ക്ക് പതിനായിരം രൂപയില്‍ കവിയാത്ത പിഴയീടാക്കാനും കുറ്റം ആവര്‍ത്തിക്കുന്ന ഓരോ ദിവസത്തിനും ഇരുന്നൂറ് രൂപയില്‍ കവിയാത്ത പിഴയീടാക്കാനും വ്യവസ്ഥ പുതിയ ചട്ടത്തിലുണ്ട്.

Leave a comment

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs