രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പടര്‍ന്നുകയറുന്ന ദുര്‍ബലസസ്യമാണിത്. തണ്ട് ബലം കുറഞ്ഞതായതിനാല്‍ കുറ്റികള്‍ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടര്‍ത്തണം.

By Harithakeralam
2025-04-27

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും മറ്റും മരത്തില്‍ പടര്‍ന്നു വളര്‍ന്നിരുന്ന ഈ കിഴങ്ങിന് അതീവ രുചിയാണുള്ളത്. പുഴിക്കഴിഞ്ഞാല്‍ ഏറെ മൃദലമാകുമിത്, കഴിക്കാനും നല്ല സുഖമാണ്. ആരോഗ്യത്തിനുമേറെ നല്ലതാണ്. ചെറുകിഴങ്ങ് ,പൂട കിഴങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

നടാം കിഴങ്ങുകള്‍  

ഏപ്രില്‍ മാസമാണ് കിഴങ്ങ് നടാന്‍ അനുയോജ്യമായ സമയം. ട്യൂബറുകളാണ് നടുക. മണ്ണ് നന്നായി ഇളക്കുക, ഒരു 15 മുതല്‍ 20 സെമി വരെ ആഴത്തില്‍ മണ്ണ് കിളയ്ക്കുകയോ കുഴിക്കുകയോ ചെയ്യാം. എന്നിട്ട് മണ്ണ് കൂനകൂട്ടി ഒരോ കിഴങ്ങ് വീതം നടാം, തുടര്‍ന്ന് പുതയിടുക. വിത്ത് മുളച്ചു തുടങ്ങിയ ശേഷം വളപ്രയോഗം നടത്താം. മഴ തുടങ്ങുന്നതോടെ വിത്തുകള്‍ മുളച്ചു തുടങ്ങും.  പടര്‍ന്നുകയറുന്ന ദുര്‍ബലസസ്യമാണിത്. തണ്ട് ബലം കുറഞ്ഞതായതിനാല്‍ കുറ്റികള്‍ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടര്‍ത്തണം.  ഇലകള്‍ വലിപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂര്‍വമായേ ഇത് പുഷ്പിക്കാറുള്ളൂ.

വിളവെടുപ്പ്

നനകിഴങ്ങിന്റെ വേരുകള്‍ കിഴങ്ങുകളായി രൂപപ്പെടും. 8-10 മാസങ്ങള്‍കൊണ്ട് കിഴങ്ങുകള്‍ പാകമാകും. അപ്പോള്‍ വിളവെടുക്കാം. കിഴങ്ങില്‍ ഡയോസ്‌കോറിന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. നന കിഴങ്ങിന്റെ മറ്റൊരു പ്രധാന പ്രത്യേകത എന്നാല്‍ മറ്റ് വളളികളില്‍ നിന്ന് വിഭിന്നമായി ഇവ ഇടതു വശത്തേക്ക് ചുറ്റിയാണ് വളളി വീശുന്നത്. കാച്ചിലും മറ്റ് വളളികളും വലതു വശത്തേക്കാണ് വളളി വീശുന്നത്.

ഗുണങ്ങള്‍

വൈറ്റമിന്‍ എ, സി, പൊട്ടാസ്യം, സോഡിയം നാരുകള്‍, ആന്തോസയാനിന്‍ മുതലയാ ആന്റി ഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്ത സമര്‍ദം കുറയ്ക്കാനും കാന്‍സറിനേയും പ്രമേഹത്തേയും പ്രതിരോധിക്കാനും നന കിഴങ്ങ് കഴിക്കുന്നതു സഹായിക്കും.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs