A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളില്‍ A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നായിരുന്നു അന്നിറക്കിയ ഉത്തരവിലെ പ്രധാന നിരീക്ഷണം.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-08-28

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയായ എഫ്.എസ്.എസ്.എ.ഐ ഇക്കഴിഞ്ഞ ആഗസ്ത് 21നായിരുന്നു  ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാലിലെ പ്രോട്ടീന്‍ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളില്‍ A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നായിരുന്നു അന്നിറക്കിയ ഉത്തരവിലെ പ്രധാന നിരീക്ഷണം.

അതോറിറ്റി 2011-ല്‍ പുറത്തിറക്കിയ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സ്റ്റാര്‍ഡേര്‍ഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിന്റെ കാര്യത്തില്‍ നിര്‍ണയിച്ചിട്ടില്ല, മറിച്ച് പാലില്‍ പൊതുവായുള്ള കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിന്റെ ഗുണനിലവാരം നിര്‍ണയിച്ചിട്ടുള്ളത്. A1, A2 എന്നൊരു മാനദണ്ഡം എഫ്. എസ്. എസ്. എ. ഐ. നിശ്ചയിക്കുകയോ നിര്‍ണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ പാലും പാലുത്പന്നങ്ങളും A1,A2 ലേബല്‍ ചെയ്ത് വിപണനം നടത്തുന്നതില്‍ നിന്ന് രാജ്യത്തെ ഫുഡ് ബിസിനസ് സ്ഥാപനങ്ങള്‍ ഉടനടി പിന്മാറണമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി അന്നത്തെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ഇ -കോമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ വ്യാപാര വെബ്‌സൈറ്റുകളില്‍ നിന്ന് A1,A2 ക്ലെയ്മുകള്‍ ഉടനടി നീക്കണമെന്നും ഉത്തരവുണ്ടായിരുന്നു.

A1, A2 ലേബല്‍ ചെയ്ത് പാല്‍ വില്‍പ്പന നടത്തുന്നത് വിലക്കുന്നതിലൂടെ പാലിന്റെ ഗുണനിലവാരമായ ബന്ധപ്പെടുത്തി രാജ്യത്ത് ഏറെ പ്രചാരത്തിലുള്ള ഒരാശാസ്ത്രീയതക്ക് അറുതി കുറിക്കുകയായിരുന്നു ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ചെയ്തത് . രാജ്യത്തെ പാല്‍വിപണിയില്‍ നിര്‍ണായക ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ ഈ ഉത്തരവില്‍ നിന്നാണ് പുറത്തിറക്കി ഒരാഴ്ച തികയും മുന്നേ കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി പിന്നാക്കം പോയിരിക്കുന്നത്. ഇന്ന് രാജ്യത്ത് A2 പാല്‍ വിപണന കമ്പനികളുടെ ശക്തമായ മാര്‍ക്കറ്റ് സാന്നിധ്യമുണ്ട്. ലോകത്തെ തന്നെ പാല്‍വിപണനശക്തിയായ അമൂല്‍ അടക്കം A2 പാല്‍ ലേബല്‍ ചെയ്ത് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലക്ക് വിറ്റഴിക്കുന്നുണ്ട്. നാടന്‍ പശുക്കളുടെ സംരക്ഷകരും തദ്ദേശീയ പശു സംരക്ഷണ സംഘടനകളും A2 പാലിന് ഗുണമേന്മയും രോഗപ്രതിരോധശേഷിയും ഉണ്ടെന്ന് വാദിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ A2 പാല്‍, പാലുത്പന്ന വിലക്കിനെതിരെ അവര്‍ നടത്തിയ നീക്കങ്ങളാവാം ഒരുപക്ഷെ  ഉത്തരവ് അതിവേഗം പിന്‍വലിക്കുന്നതിന് കാരണമായത്.

A1 പാലും A2 പാലും തമ്മില്‍ വ്യത്യാസമെന്ത് ?

പാലില്‍ A1, A2 എന്നാരു വേര്‍തിരിവുണ്ട് എന്നത് ശാസ്ത്രീയമായി ശരിയാണ്. സഹിവാള്‍, റെഡ് സിന്ധി, ഗിര്‍, കങ്കായം, അമൃത് മഹാല്‍, ഹല്ലികര്‍, ഓങ്കോള്‍,  താര്‍പാര്‍കര്‍, കങ്കരാജ്, കൃഷ്ണവല്ലി, വെച്ചൂര്‍ തുടങ്ങി ബോസ് ഇന്‍ഡികസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നമ്മുടെ തദ്ദേശീയ ജനുസ്സ് പശുക്കള്‍ ഉത്പാദിപ്പിക്കുന്ന പാലാണ് പൊതുവെ A2 പാല്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്. എരുമപാലും A2 ഗണത്തില്‍ വരുന്നതാണ്. ജേഴ്സി, ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്, ബ്രിട്ടീഷ് വൈറ്റ്, ബര്‍ലിന, അയര്‍ഷെയര്‍ തുടങ്ങി ബോസ് ടോറസ് വിഭാഗത്തില്‍പ്പെടുന്ന വിദേശ ജനുസ്സുകള്‍ ചുരത്തുന്ന പാലാവട്ടെ A1 വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീന്‍ എന്ന പ്രോട്ടീന്റെ ഘടനയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ മാത്രമാണ് A1,A2 വ്യത്യാസത്തിന്റെ ശാസ്ത്രീയാടിസ്ഥാനം. പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസീനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസീനുകള്‍ പ്രധാനമായി A2 ബീറ്റാ കേസീന്‍, A1 ബീറ്റാ കേസീന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്.

 ബീറ്റാ കേസീന്‍ എന്ന പ്രോട്ടീന്‍ നിര്‍മിച്ചിരിക്കുന്നത് ചെറു യൂണിറ്റുകളായ അമിനോ ആസിഡുകള്‍ ചേര്‍ത്താണ്. ബീറ്റാ കേസീന്‍ നിര്‍മിച്ചിരിക്കുന്ന അമിനോ ആസിഡ് ചങ്ങലയില്‍, 207 അമിനോ ആസിഡ് കണ്ണികള്‍ ഉള്ളതില്‍, 67-ാം സ്ഥാനത്തു A2 വില്‍ പ്രോലിന്‍ എന്ന അമിനോ ആസിഡ് ആണ്. A1ല്‍ അതേ സ്ഥാനത്തു  ഹിസ്റ്റിഡിനും. അല്ലാതെ പാലിന്റെ ഗുണത്തിലോ മേന്മയിലോ A1 പാലും A2 പാലും തമ്മില്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. A1 ബീറ്റ കേസീന്‍ ഉള്ള പാല്‍ കുടിച്ചാല്‍,  ടൈപ്പ്-1പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം തുടങ്ങിയവ വരാന്‍ സാധ്യത കൂടുതലാണന്ന് പ്രചരിപ്പിക്കുന്നവരുണ്ട്, എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല. അതുപോലെ A2 പാലിന് രോഗപ്രതിരോധശേഷിയുണ്ടെന്നും അര്‍ബുദത്തെ തടയുമെന്നുമെല്ലാം പ്രചരിപ്പിക്കുന്നതിന് പിന്നിലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.

പാല്‍ വിവാദകാലത്ത് പൊതുജനം കരുതേണ്ടത്

വിപണിയില്‍ നിന്നും  നിത്യവും വാങ്ങി കഴിക്കുന്ന  പാലില്‍ ആരോഗ്യത്തിന് വന്‍ഭീഷണിയായ ഹൈഡ്രജന്‍ പെറോക്സൈഡ്, ഫോര്‍മാലിന്‍, ഡിറ്റര്‍ജന്റുകള്‍, കാസ്റ്റിക് സോഡ, യൂറിയ, അമോണിയം സള്‍ഫേറ്റ് തുടങ്ങിയ മായങ്ങളൊന്നും  കലര്‍ന്നിട്ടില്ല എന്നുറപ്പാക്കലാണ് A1 പാലെന്നും A2 പാലെന്നും വാദിച്ച് സമയം കളയുന്നതിനേക്കാള്‍ പ്രധാനമെന്ന കാര്യം ഈ A 1, A2 പാല്‍ വിവാദകാലത്ത് മറക്കരുത്.

Leave a comment

A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs