ഇനി പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ശക്തമായ മഴ കഴിഞ്ഞിട്ടു വേണം അടുക്കളത്തോട്ടം ഉഷാറാക്കാനെന്നു കരുതിയിരിക്കുന്നവരാണ് കുറേ പേര്‍. അടുത്തിടെ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ കാരണം കൃഷിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ മിക്കയിടത്തും നശിച്ചു കഴിഞ്ഞു. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ അവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവച്ച് രക്ഷപ്പെട്ടു. ഇനി പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ കൃഷി പരാജയമായി മാറും.
1. നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ അതില്‍ മണ്ണ്, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ക്കണം. ഇതിനായി എടുക്കുന്ന മണ്ണ് ഒരാഴ്ച മുമ്പ് കുമ്മായ വസ്തുക്കള്‍ ചേര്‍ത്തതാണെന്ന് ഉറപ്പാക്കണം.
2. ഒരോ ഗ്രോബാഗിലും തുടക്കത്തില്‍ തന്നെ ഒരോ പിടി എല്ലുപ്പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ചേര്‍ക്കണം. തൈകള്‍ ആരോഗ്യത്തോടെ വളര്‍ന്നുവരാനിതു സഹായിക്കും.
3. ഗ്രോബാഗില്‍ അധികമായി വരുന്ന വെള്ളം വാര്‍ന്നുപോകാനുള്ള സുഷിരങ്ങള്‍ ഉണ്ടെന്നു ഉറപ്പാക്കുക.
4. കരിയില കൊണ്ടു പുതയിടുന്നതാണ് ഗ്രോബാഗില്‍ അനുയോജ്യം. അനാവശ്യമായ മറ്റു ചെടികള്‍ ഗ്രോബാഗില്‍ വളരുന്നത് തടയാനിതു സഹായിക്കും. ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്ന വെള്ളം പെട്ടെന്ന് ആവിയായി പോകില്ല, വെയില്‍ നിന്നും വേരുകള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.
5. ചെടികള്‍ക്ക് ജലം ആവിശ്യത്തിന് മാത്രം നല്‍കുക. വെള്ളം അധികമായാല്‍ വേരുച്ചീച്ചില്‍ സംഭവിക്കാം. ജലസേചനം വൈകുന്നേരങ്ങളിലാണ് നല്ലത്.
6. ടെറസ് കൃഷിയില്‍ പ്രധാനമാണ് ഗ്രോബാഗുകള്‍. ടെറിസില്‍ സ്ലോപ്പിന് സമാന്തരമായി വേണം ഗ്രോബാഗുകള്‍ വയ്ക്കാന്‍. രണ്ടു വരികള്‍ തമ്മിലും രണ്ടു ഗ്രോബാഗ് തമ്മിലും മൂന്ന് - നാല് അടി അകലം വേണം.
7. ടെറസില്‍ ഇഷ്ടിക വച്ച് അതിനു മുകളില്‍ ഗ്രോബാഗ് വയ്ക്കുന്നതാണ് നല്ലത്.
8. ചെടികള്‍ വളരുന്നത് അനുസരിച്ചു ചെറിയ കമ്പുകള്‍ കുത്തി താങ്ങു കൊടുക്കുന്നത് നല്ലതാണ്.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment