തെങ്ങിന് ഇടവിളയായി പൂന്തോട്ടം ഒരുക്കിയാലോ...? ഹെലിക്കോണിയ ഇതിനു പറ്റിയ ഇനമാണ്.
തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വാഴ മുതല്‍ മാംഗോസ്റ്റീനും ജാതിയുമെല്ലാം കൃഷി ചെയ്യുന്നവരാണ് നമ്മള്‍. പലതരം വിളകള്‍ ഇടവിളയായി ചെയ്ത് വരുമാനം നേടാമെന്നതാണ് തെങ്ങിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ തെങ്ങിന് ഇടവിളയായി പൂന്തോട്ടം ഒരുക്കിയാലോ...? ഹെലിക്കോണിയ ഇതിനു പറ്റിയ ഇനമാണ്.
ഹെലിക്കോണിയ എന്ന പേരു കേള്‍ക്കുമ്പോള്‍ വലിയ പത്രാസ് തോന്നുമെങ്കിലും നമ്മള്‍ പൂവാഴ, തോട്ടവാഴ എന്നൊക്കെ വിളിക്കുന്ന ചെടിയാണിത്. ഹെലിക്കോണിയേസീ സസ്യകുടുംബത്തിലെ ഏക ജനുസാണ് ഹെലിക്കോണിയ (Heliconia). അറിയപ്പെടുന്ന 194 സ്പീഷിസുകളില്‍ മിക്കവയും അമേരിക്കന്‍ വന്‍കരകളിലെ തദ്ദേശവാസികളാണ്. പുഷ്പാലങ്കാരങ്ങളില്‍ വളരെയധികം ഉപയോഗിക്കുന്ന ഇവ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നൊരു സസ്യം കൂടിയാണ്. ഏകദേശം 12 മീറ്റര്‍ വരെ പൊക്കത്തില്‍ വളരും. തണ്ടുകള്‍ പച്ച നിറത്തിലുള്ളതും പോളകള്‍ കൊണ്ട് മൂടിയതുമായിരിക്കും. പോളകളൂടെ അഗ്രഭാഗത്തായി ഒറ്റയില കാണപ്പെടുന്നു. ഇലകള്‍ക്കും വാഴയിലയുടെ ആകൃതിയാണുള്ളത്. ചില ജനുസുകളില്‍ വാഴയുടെ കൂമ്പ് പോലെ പൂങ്കുലയും വളഞ്ഞ താഴേക്കാണ് കാണപ്പെടുന്നത്. അതിനാലായിരിക്കണം ഇതിനെ പൂവാഴ എന്ന പേരില്‍ അറിയപ്പെടുന്നത് എന്ന് കരുതുന്നു. പൂക്കള്‍ക്ക് സാധാരണയായി ചുവപ്പ് നിറവും അരികുകളില്‍ പച്ച നിറം ചേര്‍ന്ന മഞ്ഞ നിറവും മായിരിക്കും. അത് സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു.
വാഴ, ഇഞ്ചി, മഞ്ഞള്‍ മുതലായ വിളകലുടെ കുടുംബത്തില്‍പ്പെടുന്ന പൂച്ചെടിയാണ് ഹെലിക്കോണിയ. ഇനങ്ങള്‍ അനുസരിച്ച് രണ്ട് മാസം മുതല്‍ ഒരു വര്‍ഷം കൊണ്ടു പുഷ്പിക്കും. രൂപം ഭേദം വന്ന ഇലകളാണ് പൂക്കളുടെ ആകര്‍ഷണം. തെങ്ങിന് ഇടവേളയായി കൃഷി ചെയ്യുമ്പോള്‍ തണല്‍ ഇഷ്ടപ്പെടുന്ന ഇനങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം. ഐറിസ്, കവൗച്ചി, ജാക്വിനി, സണ്‍റൈസ്, ഷി മുതലായവ തണല്‍ ആവശ്യമുള്ളവയാണ്. നല്ല വെയിലുള്ള ഏപ്രില്‍മേയ് ഒഴിച്ച് മറ്റെല്ലാ സമയത്തും പൂക്കളുണ്ടാകും. ഐറിസ് എന്നയിനമാണ് കേരളത്തിലെ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. മൂപ്പെത്തിയ പൂക്കാത്ത തണ്ടുകളാണ് നടീല്‍ വസ്തു. മാതൃസസ്യത്തിന്റെ ചുവട്ടില്‍ നിന്നും വരുന്ന ആരോഗ്യമുള്ള ചിനപ്പുകള്‍ വേരോടു കൂടിയെടുത്ത് ഇലകള്‍ മുറിച്ചു മാറ്റിയ ശേഷം വേണം നടാന്‍. തെങ്ങിന്‍ തടത്തില്‍ നിന്നും രണ്ടു മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് വേണം നടാന്‍. ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ ജൈവ വളങ്ങള്‍ നിറച്ചു വേണം തൈകള്‍ നടാന്‍. രണ്ടു മാസത്തിനുള്ളില്‍ പുതുമുളകള്‍ വന്നു തുടങ്ങും. മൂന്നു മാസം പ്രായമാകുമ്പോള്‍ വളപ്രയോഗം നടത്തണം. ചെടികളുടെ ചുവട്ടില്‍ നിന്നും പുതിയ ചിനപ്പുകള്‍ മുളച്ചു കൊണ്ടിരിക്കും. ആരോഗ്യമുള്ളവ നിര്‍ത്തി ബാക്കിയുള്ള വെട്ടി മാറ്റണം. രണ്ടു മാസത്തിലൊരിക്കല്‍ ഇത്തരം പരിപാലനം നല്‍കണം.
പുഷ്പങ്ങളുടെ വലിപ്പത്തിന് അനുസരിച്ചാണ് വിപണനം ചെയ്യുക. ബംഗളുരു, ഗോവ, ഹൈദരാബാദ്, ഡല്‍ഹി മുതലായ നഗരങ്ങളിലാണ് പൂക്കള്‍ക്ക് ആവശ്യക്കാര്‍ കൂടുതല്‍. വലിയ പരിപാടികള്‍ക്കെല്ലാം വേദിയും മറ്റും അലങ്കരിക്കാന്‍ ഈ പൂവ് ഉപയോഗിക്കുന്നു. ഡല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങിന് മാറ്റുകൂട്ടിയത് നിലമ്പൂരില്‍ നിന്നുള്ള കര്‍ഷകന്‍ വിളയിച്ച് ഹെലിക്കോണിയ പൂക്കളായിരുന്നു. നല്ല പൂവിന് ഒന്നിന് 20 രൂപ മുതല്‍ ലഭിക്കും. ചെറിയ പൂവാണെങ്കില്‍ 10 രൂപയാണ് വില.
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment