കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1. കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, കാരണവും പ്രതിവിധിയും പറഞ്ഞു തരാമോ...?
കഞ്ഞിവെള്ളം ഇടയ്ക്ക് സ്േ്രപ ചെയ്തു കൊടുത്താല്‍ തന്നെ പ്രശ്‌നം പരിഹരിക്കാം. വേപ്പെണ്ണ - സോപ്പുവെള്ളം - വെളുത്തുള്ളി നീര് എന്നിവ ലായനിയാക്കി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇലപ്പേന്‍ ഉണ്ടെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കുന്നതിലൂടെ നശിച്ചു കൊള്ളും. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന അളവില്‍ തളിക്കുക.
2. ആട്ടിന്‍കാഷ്ടം പൊടിക്കാന്‍ നല്ല മാര്‍ഗമേതാണ്...?
വെള്ളം തളിച്ച് ഉണക്കി പ്ലാസ്റ്റിക് ചാക്കിലിട്ടു കെട്ടി അട്ടിയിട്ടു വയ്ക്കുക, കുറച്ചു ദിവസം കഴിഞ്ഞാല്‍ തനിയെ പൊടിയായിക്കൊള്ളും. കുമ്മായം, വെണ്ണീര്‍ എന്നിവയിട്ട് ആട്ടിന്‍കാഷ്ടം കെട്ടി വയ്ക്കരുത്.
3. കുറുനാമ്പ് രോഗം വരാതിരിക്കാന്‍ നേന്ത്ര വാഴ നടുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
വാഴക്കന്നിന്റെ പുറം ഭാഗത്തെ തോല് ചെത്തി കേടുപാടുകള്‍ ഇല്ലെന്നു ബോധ്യപ്പെടുക. ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് മുക്കി വെയിലത്തിച്ച് ഉണക്കിയ ശേഷം മാത്രം നടുക. മുള വരുന്ന ഭാഗമല്ല കിഴങ്ങു ഭാഗമാണു ചൂടുവെള്ളത്തില്‍ മുക്കേണ്ടത്. ചാരവും ചാണകവും കൂടി കലക്കിയ ലായനിയില്‍ കന്ന് മുക്കി മൂന്നു ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷം നടുക.
4. ഇഞ്ചിയുടെ തണ്ട് അഴുകലിനു കാരണവും പരിഹാരവും നിര്‍ദേശിക്കാമോ...?
മൃദുചീയല്‍ രോഗമാണിത്, വിത്തിഞ്ചി നടുന്നതിന് മുമ്പ് സ്യൂഡോമോണോസില്‍ മുക്കി തണലത്ത് ഉണക്കുക. രോഗബാധ സാധ്യതയുള്ള നടീല്‍ വസ്തു ഉപയോഗിക്കാതെ സൂക്ഷിക്കുക. നടുന്നതിന് മുമ്പ് ഒരു സെന്റില്‍ രണ്ടര കിലോ എന്ന തോതില്‍ കുമ്മായമിട്ട് തടം നന്നായി ഇളക്കുക. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പൂഷ്ടീകരിച്ച വളം മാത്രം ചേര്‍ക്കുക. മുളച്ചു കഴിഞ്ഞാല്‍ ഇടയ്ക്ക് പച്ചച്ചാണകമൊഴിച്ചു കൊടുക്കുക.
5. ഒച്ചിനെ തുരത്താനുള്ള ജൈവ മാര്‍ഗങ്ങള്‍ എന്താണ്...?
ഒച്ചു ശല്യമുള്ള സ്ഥലത്ത് നനഞ്ഞ ചണച്ചാക്ക് കൊണ്ടിടുക, കാബേജ്, ചെമ്പരത്തി ഇല, പപ്പായ ഇല എന്നിവ ചെറുതായി അരിഞ്ഞ് ചാക്കിന് മുകളില്‍ വിതറുക. ഒച്ചുകള്‍ കൂട്ടത്തോടെ ഇതിലേക്കെത്തും, ഈ സമയത്ത് പിടികൂടി നശിപ്പിക്കാം. മുട്ടത്തോട്ട് പൊടിച്ചു വിതറുക, ഇതു ഒച്ച് ഭക്ഷണമാക്കുന്നതോടെ മുറിവുണ്ടായി ചത്ത് പോകും.
6. വാഴയെ ആക്രമിക്കുന്ന തടതുരപ്പന്‍ പുഴുവിനെ എങ്ങനെ തുരത്താം...?
നാല് മാസം പ്രായമുള്ള വാഴയിലാണ് തടതുരപ്പന്‍ പുഴുക്കളുടെ ശല്യമുണ്ടാകുക. വേപ്പെണ്ണ- സോപ്പ് ലായനി, സ്‌പ്രേ ചെയ്യുക. തുടക്കമാണെങ്കില്‍ സോപ്പ് വെള്ളം മാത്രം സ്േ്രപ ചെയ്താലും മതി. ആരോഗ്യമില്ലാത്ത വാഴകളുടെ തട മുറിച്ചു തോട്ടത്തില്‍ വിതറുക. പുഴക്കള്‍ ഇതിലേക്ക് ആകര്‍ഷിച്ച് മുട്ടയിട്ടു കൊള്ളും. മുട്ടവിരിയുന്നതിന് മുമ്പെ തടകള്‍ ഉണങ്ങി അവ നശിക്കും.
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
© All rights reserved | Powered by Otwo Designs
Leave a comment