പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും ഗോസമൃദ്ധി പദ്ധതിയുടെ മേന്‍മയാണ്.
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം നിരക്ക് ഏറ്റവും കുറവുള്ള പദ്ധതിയാണ് സംസ്ഥാനമൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി നാഷണല്‍ ലൈവ് സ്‌റ്റോക്ക് മിഷന്‍ ഇന്‍ഷുറന്‍സ് പദ്ധതി. പശുക്കള്‍ക്ക് മാത്രമല്ല അവയുടെ ഉടമകളായ ക്ഷീരകര്‍ഷകര്‍ക്കും ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു എന്നതും ഗോസമൃദ്ധി പദ്ധതിയുടെ മേന്‍മയാണ്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഈ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്.
ഗോസമൃദ്ധി നാഷണല്‍ ലൈവ്‌സ്‌റ്റോക്ക് മിഷന്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളിലേക്കുള്ള പോളിസികളാണുള്ളത്. കര്‍ഷകര്‍ക്ക് ഇഷ്ടാനുസരണം ഇതില്‍ നിന്നും പോളിസികള്‍ തിരഞ്ഞെടുക്കാം. രണ്ടുമുതല്‍ പത്തുവയസ്സുവരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. സങ്കരയിനം പശുക്കള്‍ക്കും മറ്റ് നാടന്‍ ജനുസ് പശുക്കള്‍ക്കും പദ്ധതിയില്‍ പരിരക്ഷ കിട്ടും. കറവയുള്ള ഉരുക്കള്‍ ആണെങ്കില്‍ പ്രതിദിനം കുറഞ്ഞത് 7 ലിറ്റര്‍ എങ്കിലും ഉല്പാദനമുള്ളവയായിരിക്കണം. 7 മാസത്തിന് മുകളില്‍ ഗര്‍ഭമുള്ള കിടാരികളെയും എരുമക്കുട്ടികളെയും ഇന്‍ഷുര്‍ ചെയ്യാന്‍ പദ്ധതിയില്‍ അവസരമുണ്ട്.
ഏറ്റവും ചുരുങ്ങിയത് 10000 രൂപ മുതല്‍ 65000 രൂപയ്ക്ക് വരെ ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യാം. ഒരുവര്‍ഷത്തേക്ക് പോളിസിയെടുക്കാന്‍ ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനവും, മൂന്ന് വര്‍ഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രീമിയത്തിന്റെ 50 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് പ്രീമിയം തുകയുടെ 70 ശതമാനവും തുകയില്‍ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. കൂടാതെ കേരളാ ഫീഡ്‌സ് ലിമിറ്റഡ് കമ്പനിയും കര്‍ഷകര്‍ ആകെ അടക്കേണ്ട പ്രീമിയത്തില്‍ 100 മുതല്‍ 250 രൂപ വരെ അധിക സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഈ കിഴിവുകള്‍ കഴിച്ച് പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ 65000 രൂപ മതിപ്പുവിലയുള്ള ഒരു പശുവിനെ ഇന്‍ഷുര്‍ ചെയ്യാന്‍ ഒരു വര്‍ഷത്തേക്ക് 1356 രൂപയും മൂന്നുവര്‍ഷത്തേക്കാണെങ്കില്‍ 3319 രൂപയും പ്രീമിയമായി അടച്ചാല്‍ മതിയാവും.
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് 65000 മതിപ്പുവിലയുള്ള ഒരു ഉരുവിനെ ഒരുവര്‍ഷത്തേക്കും മൂന്നുവര്‍ഷത്തേക്കും ഇന്‍ഷുര്‍ ചെയ്യാന്‍ യഥാക്രമം 774, 1892 രൂപ വീതമായിരിക്കും പോളിസി പ്രീമിയം. വളര്‍ത്തുമൃഗങ്ങള്‍ മരണപ്പെട്ടാല്‍ പോളിസി പ്രകാരം ഇന്‍ഷുര്‍ ചെയ്ത പൂര്‍ണ്ണമായ തുകയും അവയുടെ ഉല്‍പ്പാദനപ്രത്യുല്‍പ്പാദന ശേഷികള്‍ നഷ്ടമാവുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ പിടിപെട്ടാല്‍ പോളിസിയുടെ 50 % തുകയും കര്‍ഷകന് ലഭിക്കും. പശുക്കളെ പോളിസി കാലയളവില്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുളള സൗകര്യവും പദ്ധതിയില്‍ ലഭിക്കും.
താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളുടെ ഇന്‍ഷുറന്‍സിനൊപ്പം പരമാവധി 5 ലക്ഷം രൂപയുടെ വരെ വ്യക്തിഗത അപകട, അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനും പദ്ധതിയില്‍ അവസരമുണ്ട്. 18 മുതല്‍ 70 വയസ്് വരെ പ്രായമുള്ള ക്ഷീരകര്‍ഷകര്‍ക്കാണ് പശുക്കളെ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിനൊപ്പം പേഴ്‌സണല്‍ ആക്‌സിഡന്റ് കവറേജ് നേടാന്‍ അവസരമുള്ളത്. കന്നുകാലി ഇന്‍ഷുറന്‍സ് ചെയ്യുന്നതിനൊപ്പം 20 രൂപ അധികമായി പ്രീമിയം അടച്ചാല്‍ ഒരുലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് നേടാം. നൂറുരൂപ പ്രീമിയം അടച്ചാല്‍ ഒരുവര്‍ഷത്തേക്ക് പരമാവധി അഞ്ചുലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം. അപകടമരണത്തിനും പൂര്‍ണ്ണമോ ഭാഗികമോ ആയ അംഗവൈകല്യം സംഭവിച്ചാലും പോളിസി തുക ലഭ്യമാവും. കര്‍ഷകരുടെ വ്യക്തിസുരക്ഷാ ഇന്‍ഷുറന്‍സിന് സര്‍ക്കാറിന്റെ സബ്‌സിഡിയില്ല.
കേന്ദ്ര സര്‍ക്കാരിന്റെ കൂടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി നാഷണല്‍ ലൈവ്‌സ്‌റ്റോക്ക് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ അത്യുല്‍പ്പാദനശേഷിയുള്ള നാല്പത്തിനായിരത്തിലധികം ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫീല്‍ഡ് തലത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പശുക്കളെ തിരഞ്ഞെടുക്കുന്നതും, ഉരുവിന്റെ മതിപ്പുവില നിര്‍ണയിക്കുന്നതും തിരിച്ചറിയല്‍ അടയാളമായ ഇയര്‍ ടാഗിംങ്ങ് നടത്തുന്നതും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സര്‍ജന്മാരാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ കര്‍ഷകവിഹിതം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് സമാഹരിക്കുക. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചോ, ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ പ്രീമിയം അടക്കാം.
1. ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് മൃഗങ്ങള്‍ക്ക് പൂര്‍ണ്ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
2.കമ്മലില്ലെങ്കില്‍ പോളിസിയില്ല ഏതെങ്കിലും കാരണവശാല്‍ പശുക്കളുടെ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഉരുവിന് പുതിയ ടാഗ് അടിച്ച് ഇന്‍ഷുറന്‍സ് സെല്ലില്‍ അറിയിക്കണം.
3. പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയക്കിടെ അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും. പശുവിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 30 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം. പശുക്കളുടെ വന്ധ്യതയുമായി ബന്ധപ്പെട്ട കേസുകളില്‍ കാത്തിരിപ്പ് കാലയളവ് പോളിസി ആരംഭിച്ച് അറുപത് ദിവസമാണ്.
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
© All rights reserved | Powered by Otwo Designs
Leave a comment