വള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
1. നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പഴമക്കാര്‍ പറയാറില്ലേ... ഇതില്‍ കാര്യമുണ്ടെന്നാണ് ആധുനിക ശാസ്ത്രവും പറയുന്നത്. നിന്നു കുടിക്കുമ്പോള്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ന്യൂട്രിയന്റ്‌സിന്റെ ഗുണം ലഭിക്കാതെ വരും. ഇത്തരത്തില്‍ കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് അടിവയറിലേക്ക് പോവുകയാണ് ചെയ്യുക. അതിനാല്‍ ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാതെ വരും. ഇതിനാല്‍ ദാഹിച്ചു വലഞ്ഞാലും ഒന്നിരുന്ന് അല്‍പ്പ സമയം റിലാക്‌സ് ചെയ്തു മാത്രം വെള്ളം കുടിക്കുക.
2. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞും വെള്ളം കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഭക്ഷണം കഴിക്കലിനെ ദോഷകരമായി ബാധിക്കും. പെട്ടന്നു തന്നെ വയര്‍ നിറഞ്ഞതുപോലെ നിങ്ങള്‍ക്ക് തോന്നും. ഇനി ഭക്ഷണം കഴിച്ച ഉടനെയാണ് വെള്ളംകുടിയെങ്കില്‍ അത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. ദഹന പ്രക്രിയയുടെ വേഗം കുറയ്ക്കുകയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ തീറ്റ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതു നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയാനിതു സഹായിക്കും.
3. അധികമായാല്‍ അമൃതും വിഷമാണല്ലോ...അമിതമായി വെള്ളം കുടിക്കുന്നതുവഴി നിങ്ങള്‍ക്ക് ഹൈപോനാട്രീമിയ പോലുള്ള അസുഖങ്ങള്‍ വന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കും.
4. ഉഷ്ണം കൂടിയ കാലാവസ്ഥയില്‍ വ്യായാമം ചെയ്യുമ്പോള്‍ നല്ല പോലെ വെള്ളം കുടിക്കണം. വ്യായാമത്തിന് മുമ്പും കഴിഞ്ഞും നല്ല പോലെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 250 മില്ലീലിറ്റര്‍ വെള്ളമെങ്കിലും വ്യായാമത്തിന് അര മണിക്കുര്‍ മുമ്പ് കുടിച്ചിരിക്കണം. ഇല്ലെങ്കില്‍ തലവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്.
5. ശുദ്ധമായ പച്ചവെള്ളമാണ് മനുഷ്യശരീരത്തിന് ഏറെ നല്ലത്. എന്നാല്‍ നിലവിലെ മലിനമായ പ്രകൃതിയില്‍ നിന്നുള്ള പച്ചവെള്ളം കുടിച്ചാല്‍ പല തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടും. ഇതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. കോള പോലുള്ള പാനീയങ്ങള്‍ വലപ്പോഴും മാത്രം മതി.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment