നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിന് യുവാക്കള്‍ക്കിടയില്‍ വ്യാപകമാണ്. ഭക്ഷണ ശീലം മാറിയതു തന്നെയാണിതിനു കാരണം.
കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍ മദ്യത്തിനേക്കാള്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സീറോസിന് യുവാക്കള്‍ക്കിടയില്‍ വ്യാപകമാണ്. ഭക്ഷണ ശീലം മാറിയതു തന്നെയാണിതിനു കാരണം. കരളിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
പൊറാട്ട
കേരളത്തിന്റെ ദേശീയ ഭക്ഷണമാണെന്നാണ് പൊറാട്ടയുടെ വിശേഷണം. ഇതിനൊപ്പം ബീഫ് കൂടി ചേര്‍ന്നാല്‍ പിന്നെ കഴിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ കരളിന് ഏറ്റവും ദോഷം ചെയ്യുന്ന ഭക്ഷണമാണ് പൊറാട്ട. കാര്‍ബോ ഹൈട്രേറ്റ് അഥവാ അന്നജമാണ് ഇതിലുള്ളത്. ഗോതമ്പിലെ ഫൈബറിനെ മാറ്റിയാണ് മൈദയുണ്ടാക്കുന്നത്, ഇതില്‍ അല്‍ഓക്‌സാന്‍ എന്ന കെമിക്കല്‍ ഉണ്ടാക്കി ബ്ലീച്ചും ചെയ്യും. ഈ കെമിക്കല്‍ ഇതു ക്യാന്‍സറുണ്ടാക്കും. ഇതിനൊപ്പം ധാരാളം എണ്ണയും ചേര്‍ത്താണ് പൊറാട്ട തയാറാക്കുക. ഇതോടെ തികച്ചും ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണമായി പൊറാട്ട മാറി.
റെഡ് മീറ്റ്
ബീഫ്, മട്ടണ്‍, പോര്‍ക്ക് എന്നിവയാണ് റെഡ് മീറ്റ് എന്നറിയപ്പെടുന്നത്. ഇതില്‍ ബീഫും പോര്‍ക്കുമില്ലാതെ മലയാളിക്ക് ഒരാഘോഷവുമില്ല. ഇവ സ്ഥിരമായി കഴിക്കുന്നതു കരളിന് നല്ലതല്ല. റെഡ് മീറ്റില്‍ പൂരിത കൊഴുപ്പ് കൂടതലാണ്. ഇവ കഴിക്കുന്നതു വല്ലപ്പോഴും മാത്രമാക്കുക.
ബേക്കറി ഫുഡ്
ബേക്കറി പലഹാരങ്ങള്‍ മിക്കവയിലും അടങ്ങിയിരിക്കുന്നതു കൃത്രിമ നിറങ്ങളും മധുരവുമാണ്. ഇവ പലതും എണ്ണയില്‍ വറുത്തെടുത്തതുമാകാം. ഷുഗറിനെ കൊഴുപ്പാക്കിയാണ് ശരീരം സൂക്ഷിക്കുക. ഇതും കരളിന് ഹാനികരമാണ്.
കൃത്രിമ പാനീയങ്ങള്‍
പല നിറത്തിലും രുചിയിലുമുള്ള കൃത്രിമ പാനീയങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ മിക്കതിലും വലിയ അളവില്‍ മധുരവും നിറങ്ങളുമാണ്. പഴങ്ങള്‍ പരസ്യത്തില്‍ മാത്രമാണുണ്ടാകുക. ഇത്തരം പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നതു മദ്യപിക്കുന്നതിനേക്കാള്‍ അപകടമുണ്ടാക്കും.
കരള്‍ പണിമുടക്കിയാല്‍ നമ്മുടെ ആരോഗ്യം നശിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടമാവുകയും പലതരം അസുഖങ്ങള്‍ പിടിപെടുകയും ചെയ്യും. മരണത്തിന് വരെയിതു കാരണമാകാം. മദ്യപാനം കരളിനെ നശിപ്പിക്കുന്ന ശീലമാണ്, എന്നാലിപ്പോള്‍…
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിനെ വിഘടിപ്പിക്കുക, ദഹനം സുഗമമാക്കുക തുടങ്ങി നിരവധി ജോലികള്‍ കരളാണ് ചെയ്യുന്നത്. കരളിന് ആരോഗ്യമില്ലാതായാല്‍ ശരീരം മൊത്തത്തില്‍…
വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
© All rights reserved | Powered by Otwo Designs
Leave a comment