പലതരം രോഗങ്ങളും കീടങ്ങളുമിപ്പോള്‍ വാഴയെ ആക്രമിക്കുകയാണ്. ഇതുവരെ കേരളത്തിലെ വാഴക്കര്‍ഷകര്‍ നേരിടാത്തൊരു പ്രതിസന്ധിയാണിപ്പോള്‍ സംഭവിക്കുന്നത്.
വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ പലതരം രോഗങ്ങളും കീടങ്ങളുമിപ്പോള്‍ വാഴയെ ആക്രമിക്കുകയാണ്. ഇതുവരെ കേരളത്തിലെ വാഴക്കര്‍ഷകര്‍ നേരിടാത്തൊരു പ്രതിസന്ധിയാണിപ്പോള്‍ സംഭവിക്കുന്നത്.
മഴക്കാലമായതിനാല്‍ വാഴയില്‍ കുമിള്‍ രോഗമായ ഇലപ്പുളളി രോഗം പടരുന്നുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. 2 ആഴ്ചക്കു ശേഷവും രോഗത്തിനു കുറവില്ലെങ്കില്‍ 1 മി.ലി ടെബുകൊണാസോള്‍ ഒരു ലിറ്റര്‍ വെളളത്തില്‍ പശ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയത്തക്കവിധം രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കുക.
നെല്‍ച്ചെടിയെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗത്തിന് ഹേതുവായ പൈറിക്കുലേറിയ എന്ന കുമിളിന്റെ ഗണത്തില്‍പ്പെട്ട കുമിളായ പൈറിക്കുലേറിയ അംഗുലേറ്റയാണ് വാഴയിലെ പുതിയ രോഗത്തിനു കാരണം.
രോഗലക്ഷണങ്ങള്‍
1. നഴ്‌സറികളിലുളള ടിഷ്യുകള്‍ച്ചര്‍ വാഴതൈകളുടെ ഇലകളിലും ഇളം തണ്ടുകളിലും ദീര്‍ഘവൃത്താകൃതിയില്‍ തവിട്ട് നിറത്തിലും ചുറ്റും മഞ്ഞ നിറവുമുളള പുളളികള്‍ കാണപ്പെടുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ രോഗം മൂര്‍ച്ചിച്ചു തൈകള്‍ ഉണങ്ങിക്കരിയുന്നു.
2. തോട്ടങ്ങളിലെ വാഴകളുടേയും കന്നുകളുടേയും പുതിയ ഇലകളിലും തണ്ടുകളിലും കുലയുടെ നാവിലയിലും (Boot leaf) തവിട്ടു നിറത്തിലുളള പുളളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യ ലക്ഷണമാണ്. തുടര്‍ന്ന് കുലയുടെ തണ്ടിനേയും അവസാന ഘട്ടങ്ങളില്‍ കായകളുടെ തൊലിയെയും (Rind) സാരമായി ബാധിക്കുന്നു.
3. കുലകളിലെ പാകമായ കായ്കളില്‍ സൂചികുത്തിയ പാടുകള്‍ കാണുകയും പിന്നീട് അവ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുളള പുളളികളായി രൂപാന്തരപ്പെടുകയും മദ്ധ്യഭാഗത്ത് അധികം താഴ്ച്ചയില്ലാത്ത കുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നു. ആക്രമണം മൂര്‍ച്ചിക്കുന്നതനുസരിച്ചു പുളളികള്‍ കൂടിച്ചേരുകയും കായ്കള്‍ വിണ്ടു കീറി ആകാരഭംഗി നഷ്ടപ്പെടും. വിണ്ടുകീറിയ ഈ കായ്കളില്‍ കായീച്ചയും പഴയീച്ചയും മുട്ടയിട്ട് പുഴുക്കളുണ്ടാകും. ഈ പുഴുക്കള്‍ കായ്കളുടെ തൊലി മൊത്തം തിന്നു തീര്‍ക്കും. പഴത്തിന്റെ തൊലിയെ സാരമായി ബാധിക്കുന്ന ഈ രോഗം ഉള്‍ക്കാമ്പിനെ ബാധിക്കില്ലെങ്കിലും കാഴ്ച്ചയ്ക്ക് ഭംഗി നഷ്ടപ്പെടുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യുന്നു. നേന്ത്രന്‍, ഗ്രാന്റ് നെയ്ന്‍, പൂവന്‍ (രസ്താളി), ഞാലിപ്പൂവന്‍ (നെയ്പ്പൂവന്‍) എന്നീ ഇനങ്ങളെയാണ് ബാധിക്കുന്നത്.
1. രോഗമുക്തമാണെന്ന് ഉറപ്പുളള ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ മാത്രം ഉപയോഗിക്കുക.
2. പോളി എഥിലീന്‍ കവറുകള്‍ക്കൊണ്ട് കുലകള്‍ പൊതിയുന്നത് വഴി കൂമ്പിലയിലേയും വാഴകുലത്തിലേയും കുമിള്‍രേണുക്കള്‍ കുലകളിലേയ്ക്ക് പകരുന്നത്പൂ ര്‍ണമായും തടയാന്‍ സാധിക്കും.
3. രോഗം ബാധിച്ച് ഉണങ്ങിയ ഇലകള്‍ സമയബന്ധിതമായി മുറിച്ച് തോട്ടത്തില്‍ നിന്നും നീക്കി തീയിട്ട് നശിപ്പിക്കുക.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
© All rights reserved | Powered by Otwo Designs
Leave a comment