മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന് പച്ചക്കറിക്കൃഷിയും നടത്താം. അടുക്കളയിലെ ജൈവാവശിഷ്ടങ്ങള്‍ ഗ്രോബാഗില്‍ നിക്ഷേപിച്ച് മികച്ച ജൈവവളമാക്കി മാറ്റാം.

By Harithakeralam
2024-02-29

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന് പച്ചക്കറിക്കൃഷിയും നടത്താം. അടുക്കളയിലെ ജൈവാവശിഷ്ടങ്ങള്‍ ഗ്രോബാഗില്‍ നിക്ഷേപിച്ച് മികച്ച ജൈവവളമാക്കി മാറ്റാം. എളുപ്പത്തില്‍ തയാറാക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കാന്‍ ഏറെ അനുയോജ്യമാണ് ഇത്തരത്തില്‍ തയാറാക്കുന്ന കമ്പോസ്റ്റ്.

അടുക്കള മാലിന്യങ്ങള്‍

പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, പഴത്തൊലി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങി അലിയുന്ന മാലിന്യങ്ങളെല്ലാം നമുക്ക് ദ്രോ ബാഗില്‍ സംസ്‌കരിക്കാം. മൂന്നോ നാലോ ദിവസത്തെ അടുക്കള മാലിന്യ സംസ്‌കരിക്കാന്‍ ഒരു ഗ്രോ ബാഗ് മതിയാകും. മാലിന്യ സംസ്‌കരണത്തോടൊപ്പം മികച്ച ജൈവവളം കൂടി ലഭിക്കും. വലിയ അധ്വാനവും സ്ഥലവും സമയവും ഗ്രോ ബാഗില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമില്ല.

ഗ്രോ ബാഗ് തയാറാക്കാം

ഗ്രോ ബാഗില്‍ രണ്ടോ മൂന്നോ ഇഞ്ച് കനത്തില്‍ മണ്ണും ഉണങ്ങിയ കരിയിലകളും ഇടണം.  അതിനു മുകളില്‍ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഇടണം. ഇതിനു ശേഷം വീണ്ടും മണ്ണിടുക, പിന്നെ അടുക്കളയിലെ അവശിഷ്ടങ്ങളും. ഗ്രോ ബാഗ് നിറയും വരെ ഇതു തുടരുക. നിറഞ്ഞാല്‍ മുകളില്‍ മണ്ണിട്ട് രണ്ടു മാസം തണലത്ത് സൂക്ഷിക്കുക. വെള്ളം നേരിട്ട് ബാഗിലേക്ക് വീഴാതെ സൂക്ഷിക്കണം. എന്നാല്‍ ചെറിയ നനവ് ഉണ്ടാകുകയും വേണം. ഇടയ്ക്ക് വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. രണ്ടു മാസം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മണ്ണില്‍ പൊടിഞ്ഞു ചേര്‍ന്ന് കമ്പോസ്റ്റായിട്ടുണ്ടാകും. ചെടികള്‍ നടുന്ന സമയത്ത് ഇതു പുറത്തെടുത്ത്  ഒരു പിടി കുമ്മായം ഇട്ട് ഗ്രോബാഗിലെ മിശ്രിതം നന്നായി ഇളക്കുക. ഒരാഴ്ച്ചകൂടിക്കഴിഞ്ഞ് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക്, ഒരു പിടി എല്ലു പൊടി, രണ്ടു മൂന്ന് പിടി ഉണങ്ങിയ ചാണകം എന്നിവ ചേര്‍ത്ത് പച്ചക്കറി തൈകള്‍ നടാം. ഈ മിശ്രിതം  ചട്ടിയിലും ചാക്കിലുമെല്ലാം നിറച്ച് നമ്മുക്ക് ആവിശ്യമുള്ള പച്ചമുളക്, വഴുതന, തക്കാളി, വെണ്ട, പയര്‍ എന്നിവ എല്ലാം നടാം. വിളകള്‍ക്ക് നല്ല വളര്‍ച്ചയും കായ്പിടുത്തവുമുണ്ടാകും.

Leave a comment

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs