മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. സലാഡുകളില്‍ ഉപയോഗിച്ച് വേവിക്കാതെയും തോരന്‍ പോലുള്ള വിഭവങ്ങളാക്കിയും കഴിക്കാവുന്നതാണ്.
1. ഭാരം കുറയ്ക്കാന്‍ : ഉയര്‍ന്ന അളവില്‍ നാരുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്, കലോറി കുറഞ്ഞ അളവിലും. ഇതിനാല്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതു മൂലം ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നു.
2.പ്രോട്ടീന്‍ സമ്പുഷ്ടം: പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിനു ലഭിക്കാന്‍ മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ സഹായിക്കും. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ നില മെച്ചപ്പെടുത്താനും ഇവ ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
3. വിറ്റാമിന്‍ എ: കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ ഇതിലടങ്ങിയിരിക്കുന്നു. ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് കണ്ണുകളുടെ കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
4. മുടി വളര്‍ച്ച: മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലയോട്ടിയിലെ താരന്‍ ഒഴിവാക്കുകയും മുടിയുടെ ഘടനയും വളര്‍ച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകള്‍ കൂടുതലായതിനാല്‍ പയര്‍വര്‍ഗങ്ങള്‍ അകാല നര തടയുന്നു.
5. സെലിനിയം: മുളപ്പിച്ച പയറില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ഗുണവും ചലനവും മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഇവ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഉദ്ധാരണക്കുറവ് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
6. കൊളസ്‌ട്രോള്‍ കുറയ്ക്കും: കൊഴുപ്പ് കുറഞ്ഞതും നാരുകളാല്‍ സമ്പന്നവുമായ പയര്‍ വര്‍ഗങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment