കോവല്‍ നിറയെ കായ്കള്‍

കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച കര്‍ഷകരുടെ അനുഭവങ്ങളാണ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത്.

By Harithakeralam
2023-08-05

മഴ തുടങ്ങിയതോടെ തലപ്പ് വെട്ടി വിട്ട കോവല്‍ വള്ളികള്‍ നല്ല പോലെ പടര്‍ന്നു വളര്‍ന്നിട്ടുണ്ടാകും. ഇനിയങ്ങോട്ട്  ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും. കോവലില്‍ നിന്നും മികച്ച വിളവിന് എന്തെല്ലാം ചെയ്യണം. കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച കര്‍ഷകരുടെ അനുഭവങ്ങളാണ് വായനക്കാരുമായി പങ്ക് വയ്ക്കുന്നത്.

1. തലപ്പ് നുള്ളികളയുക

കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. എങ്കില്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.

2. കഞ്ഞി വെള്ളവും ചാരവും

കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും തടത്തില്‍ കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി ഒഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.

3. സൂഷ്മ മൂലകങ്ങള്‍ നല്‍കുക

സൂഷ്മ മൂലകങ്ങളുടെ കുറവു കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മമൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.

4. കോവല്‍ നടുന്ന ഭാഗത്തും, പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ മടിക്കും.

6. മാസത്തില്‍ ഒരു വളപ്രയോഗം

കോവല്‍ നട്ട് കായ്ച്ചു കഴിഞ്ഞാല്‍ പിന്നീട് വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കി കൊണ്ടിരിക്കണം കോവലിനും.

7. വാടിയതും പഴുത്തതും ഉണങ്ങിയതുമായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ചു കളയുക.

8. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കുക. നടുമ്പോഴും പിന്നിട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റുകക്ക പൊടിച്ചു വിതറി നനച്ച് കൊടുക്കുക. ചെടികള്‍ക്ക് പല രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും, നന്നായി പൂവിട്ട് കായ്ക്കും.

Leave a comment

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
കുമ്പളത്തിലെ ഫുസേറിയം വാട്ടം: ഈ രീതികള്‍ അവലംബിച്ചാല്‍ കൃഷി നശിക്കില്ല

ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…

By Harithakeralam
വെയിലിനെ ചെറുത്ത് പന്തല്‍ വിളകള്‍ വളര്‍ത്താം

വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍.  പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
ഇലകരിച്ചിലും പൊടിക്കുമിള്‍ രോഗവും ; തൈ നടും മുമ്പേ ശ്രദ്ധിക്കാം

ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs