കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം വീട് പോലെ കയറിചെല്ലാവുന്ന ഒരിടമാവണം കൃഷി ഭവനുകള്‍, കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ സേവനങ്ങളില്‍ ഉണ്ടാകണമെന്നും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍ ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ കരകുളം സ്മാര്‍ട്ട് കൃഷിഭവന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കരകുളത്തിന്റെ മണ്ണില്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷി ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കൃഷി ഭവന്‍ എന്ന ആശയം കേരളത്തില്‍ ഉടലെടുത്തതും കരകുളത്തിന്റെ മണ്ണില്‍ അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി.വി. രാഘവന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിട്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം വീട് പോലെ കയറിചെല്ലാവുന്ന ഒരിടമാവണം കൃഷി ഭവനുകള്‍, കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ സേവനങ്ങളില്‍ ഉണ്ടാകണമെന്നും സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതില്‍ ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കരകുളം ഇന്ന് നഗരവത്കരണത്തിന്റെ പാതയിലാണ്, നെല്‍കൃഷി നിലവില്‍ ഇല്ലെങ്കിലും പച്ചക്കറി, വാഴ കൃഷിമേഖലയില്‍ വളരെയധികം സാധ്യതകളുള്ള പഞ്ചായത്താണ്. സ്മാര്‍ട്ട് കൃഷിഭവന്‍ സേവനങ്ങള്‍ ഫലപ്രദമായി കര്‍ഷകര്‍ ഉപയോഗപ്പെടുത്തണമെന്നും, ഭക്ഷ്യസുരക്ഷ ലക്ഷ്യംവെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പച്ചക്കറി യഞ്ജത്തിലൂടെ സ്വയംപര്യാപ്തതയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കര്‍ഷകരെ മന്ത്രി ആഹ്വാനം ചെയ്തു. കര്‍ഷകരായ എന്‍. സദാശിവന്‍ നായര്‍, റാണി ഡേവിഡ്‌സണ്‍, എ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് കൃഷി മന്ത്രി സ്മാര്‍ട്ട് ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു.
കൃഷിഭവനകളെ നവീനവല്‍ക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ കൃത്യതയോടും സമയബന്ധിതമായും കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് സ്മാര്‍ട്ട് കൃഷിഭവന്‍. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൃത്യവും സമയബന്ധിതവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ കരകുളം, മംഗലാപുരം എന്നീ കൃഷിഭവനുകള്‍ക്കാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി അനുവദിച്ചത്.
കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ി യു. ലേഖറാണി സ്വാഗതം പറഞ്ഞ ഉദ്ഘാടന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ വി. പദ്ധതി വിശദീകരണവും കൃഷി ഓഫീസര്‍ അശ്വതി കെ. ശശിധരന്‍ നന്ദി പ്രകാശനവും നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വൈസ് പ്രസിഡന്റ് പി. വൈശാഖ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. വി. ശ്രീകാന്ത്, കരകുളം വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ റ്റി, സ്റ്റാന്റിംഗ് കമ്മിറ്റി പ്രതിനിധികള്‍ ഉഷ കുമാരി, രാജീവ് വി. മറ്റ് ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
© All rights reserved | Powered by Otwo Designs
Leave a comment