മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ, മെറ്റാറൈസിയം, ക്ലോറാന്ദ്രനിലിപ്രോള്‍ എന്നിവ ഇല കവിളില്‍ നിക്ഷേപിക്കാം. ചെറിയ രീതിയില്‍ രാസകീടനാശിനി കൂടി പ്രയോഗിച്ചാലേ പല കീടങ്ങളും പൂര്‍ണമായി നശിക്കൂ. മനുഷ്യനും പ്രകൃതിക്കും പ്രശ്‌നമുണ്ടാക്കാത്ത കീടനാശിനികള്‍ കൂടി ഉപയോഗിക്കാം.
2. വാഴയില്‍ തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ ക്ലോര്‍പൈറിഫോസ് 2.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പിണ്ടിയില്‍ തളിച്ചു കൊടുക്കുക.
3. പയറിലെ കരിവള്ളി രോഗത്തിനെതിരേ കാര്‍ബെണ്ടാസിം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിച്ച് കൊടുക്കുക, പയര്‍ വിത്ത് നടുന്നതിനു മുന്‍പായി ബാവിസ്റ്റിന്‍ 2 ഗ്രാം ചേര്‍ത്തതിനു ശേഷം നടുക.
4. റബ്ബര്‍ -വെട്ടുപട്ട നന്നായി ഉണങ്ങിയതിനു ശേഷമേ അടുത്ത ടാപ്പിംഗ് തുടരാന്‍ പാടുള്ളു. കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ M 45, 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ വെട്ടുപട്ടയില്‍ തളിച്ചുകൊടുക്കുക.
5. ഇഞ്ചിയുടെ വാട്ട രോഗത്തെ പ്രതിരോധിക്കാന്‍ തടങ്ങള്‍ക്കിടയില്‍ ബ്ലീച്ചിങ് പൗഡര്‍ ഇട്ടുകൊടുക്കുക. രോഗം ബാധിച്ച തടങ്ങളില്‍ സ്‌ട്രെപ്‌റ്റോമൈസിന്‍ 3 ഗ്രാം / 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
നല്ല വെയിലായതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി…
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment