കുളമ്പുരോഗവും ചര്‍മ മുഴരോഗവും തടയാന്‍ പശുക്കള്‍ക്ക് ഇരട്ട കുത്തിവെപ്പ്

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-08-05

ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കന്നുകാലികളിലെ കുളമ്പുരോഗപ്രതിരോധകുത്തിവെയ്പിന്റെ അഞ്ചാംഘട്ടവും ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും ആഗസ്ത് 15 മുതല്‍ നടക്കും. 30 പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും. മൃഗസംരക്ഷണ വകുപ്പിനൊപ്പം ക്ഷീരവികസനവകുപ്പും ക്ഷീര സംഘങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഊര്‍ജ്ജിതപ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി സംയുക്തമായി പ്രവര്‍ത്തിക്കും.

രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക്  പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളില്‍ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ വേഗത്തില്‍ വൈറസ് പകരും. കറവപ്പശുക്കളുടെ പാലുല്‍പ്പാദനം ഗണ്യമായി കുറയുകയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അനുബന്ധ അണുബാധകള്‍ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും അകാലത്തില്‍ ചത്തുപോവാനും ഇടയുണ്ട്. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് പഴയ ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും വീണ്ടെടുക്കാന്‍ കഴിയാറില്ല. ആറ് മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ.  

ചര്‍മ മുഴരോഗം അഥവാ ലംപി സ്‌കിന്‍ ഡിസീസ് എന്ന  കന്നുകാലിരോഗം കാരണം ഉണ്ടായ കെടുതികള്‍  കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി രാജ്യത്തെ പാലുല്പാദനമേഖല നേരിട്ടുകൊണ്ടിരിക്കുകയാണ്.  കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടര്‍ന്നുതുടങ്ങിയ ലംപി സ്‌കിന്‍ ഡിസീസ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ തൊഴില്‍നഷ്ടവും സാമ്പത്തികനഷ്ടവും ഏറെ.ലംപി സ്‌കിന്‍ രോഗത്തിന് കാരണവും വൈറസുകള്‍ തന്നെയാണ്. വൈറസുകളെ കന്നുകാലികളിലേക്ക് പടര്‍ത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക്, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്.

 രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. രോഗം മൂലം പശുക്കളുടെ ത്വക്കില്‍ മുഴകളും വ്രണങ്ങളുമുണ്ടാവുകയും ആരോഗ്യവും ഉത്പാദനവും ക്ഷയിക്കുകയും ചെയ്യും. വാക്‌സിനേഷനിലൂടെ മാത്രമേ ഈ രോഗത്തെയും പ്രതിരോധിക്കാന്‍ സാധിക്കൂ. രോഗകാരിയായ വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട  ഗോട്ട് പോക്‌സ് വാക്‌സിനാണ്പ ശുക്കളില്‍ ലംപി സ്‌കിന്‍ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്.

നാല് മാസമോ അതിന് മുകളിലോ പ്രായമുള്ള പശുക്കള്‍ക്ക് പ്രതിരോധകുത്തിവെയ്പുകള്‍ നല്‍കാം. ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തികനഷ്ടവും തീരാദുരിതവും വിതയ്ക്കുന്ന ഈ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൃഗങ്ങളിലെ സാംക്രമിക രോഗപ്രതിരോധവും, നിയന്ത്രണവും നിയമം, 2009 പ്രകാരം കന്നുകാലികള്‍ക്ക് ഈ പ്രതിരോധ കുത്തിവെയ്പ്പുകള്‍  നല്‍കേണ്ടത് നിര്‍ബന്ധവുമാണ്.

Leave a comment

മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
കുട്ടിയുമായി എത്തിയത് മൃഗാശുപത്രിയില്‍: അമ്മ പട്ടിയുടെ വീഡിയോ വൈറല്‍

ജീവന്‍ നഷ്ടപ്പെടുന്നമെന്ന അവസ്ഥയിലായിരുന്ന തന്റെ കുഞ്ഞിനെയും കൊണ്ട് കൃത്യമായി മൃഗാശുപത്രിയില്‍ തന്നെയെത്തിയ നായയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നാണ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs