ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷം നിറഞ്ഞ പച്ചക്കറികള്‍ക്ക് വിട പറഞ്ഞത് കാര്‍ഷിക സംസ്‌കാരത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മള്‍ മടങ്ങുന്നു. അടുക്കളത്തോട്ടവും മട്ടുപാവ് കൃഷിയുമെല്ലാം ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപകമാകുകയാണ്. ജൈവ കൃഷിയിലൂടെ പച്ചക്കറികളും പഴങ്ങളും വിളയിച്ച് ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ കേരള സമൂഹം ഒന്നിച്ചു കഴിഞ്ഞു. ഇവര്‍ക്കൊപ്പം വിവരങ്ങള്‍ പങ്കുവച്ചും സംശയങ്ങള്‍ തീര്‍ത്തുമുള്ള യാത്രയാണ് ഹരിത കേരളം ന്യൂസ് വിഭാവനം ചെയ്യുന്നത്. നിങ്ങളുടെ കൃഷി അനുഭവങ്ങള്‍ ഹരിത കേരളം ന്യൂസിലൂടെ പങ്കുവയ്ക്കാം. വിവിധ തരം കൃഷി രീതികള്‍, പലതരം ജൈവ കീടനാശിനികള്‍, വളപ്രയോഗങ്ങള്‍, പഴയതും പുതിയതുമായ നാട്ടറിവുകള്‍ എന്നിവ നമ്മളില്‍ പലര്‍ക്കും അറിയാം. ഇവയെല്ലാം പങ്കുവയ്ക്കുന്നത് കൃഷി ചെയ്യാന്‍ മടിച്ചു നില്‍ക്കുന്നവര്‍ക്ക് പുത്തന്‍ ഉണര്‍വ് പകരും. ജൈവകൃഷിയിലൂടെ ആരോഗ്യമുള്ള മണ്ണും മനസും ശരീരവുമുള്ളവരായി നമുക്കുമാറാം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനുള്ളൊരു ചുവട് വയ്പ്പാണ് ഹരിത കേരളം ന്യൂസ്. ജൈവകൃഷിയുടെ പ്രചാരണവും രീതികളും മനസിലാക്കാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായി ഹരിത കേരളം ന്യൂസ് പ്രവര്‍ത്തിക്കും. കൃഷിയിലും മാധ്യമപ്രവര്‍ത്തനത്തിലും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരാണ് ഹരിത കേരളം ന്യൂസിന്റെ അണിയറയില്‍. പ്രൊഫഷണല്‍ മികവോടെയുള്ള കാര്‍ഷിക വാര്‍ത്തകള്‍ക്കായി ഹരിത കേരളം ന്യൂസിനെ ധൈര്യമായി സമീപിക്കാം.
© All rights reserved | Powered by Otwo Designs