കുപ്പി ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും പൂന്തോട്ടത്തിലുമെല്ലാം നനയ്ക്കാനുള്ള സംവിധാനങ്ങള്‍ തയാറാക്കാം.
വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക് കുപ്പികള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ കുപ്പി ഉപയോഗിച്ച് അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും പൂന്തോട്ടത്തിലുമെല്ലാം നനയ്ക്കാനുള്ള സംവിധാനങ്ങള്‍ തയാറാക്കാം.
ബോട്ടില്‍ സ്പ്രിംഗല്‍
പൂന്തോട്ടത്തിലെ പുല്‍ത്തകിടികള്‍ നനയ്ക്കാനുള്ള മാര്‍ഗമാണിത്. ഉപയോഗിച്ച മിനറല്‍ വാട്ടര്‍ കുപ്പിയുടെ വാവട്ടം അരയിഞ്ച് പിവിസി പൈപ്പിനു സമമാണ്. കുപ്പിയുടെ ഒരു വശത്തിന്റെ ഇരുവശത്തുമായി നിരയൊപ്പിച്ച് ഏതാനും സുഷിരങ്ങളെടുക്കുക. അതിനു ശേഷം റെഡ്യൂസിങ് അഡാപ്റ്ററോ കപ്ലിങ്ങോ ഉപയോഗിച്ച് ഇതിലേക്ക് മുക്കാലിഞ്ചിന്റെയോ ഒരിഞ്ചിന്റെയോ ഹോസ് ഉറപ്പിക്കുക. അതിനുശേഷം ഹോസിന്റെ മറ്റേയറ്റം ഒരു വാട്ടര്‍ടാപ്പില്‍ ഘടിപ്പിക്കുക. ടാപ്പ് തുറക്കുമ്പോള്‍ കുപ്പിയിലെ സുഷിരങ്ങളില്‍നിന്നു വെള്ളം ചീറ്റിത്തെറിച്ചുകൊള്ളും. പലയിടത്തായി മാറ്റിമാറ്റി കുപ്പിവയ്ക്കുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടവും നനയുകയും ചെയ്യും.
ബോട്ടില്‍ ഇറിഗേഷന്‍
മിനറല്‍ വാട്ടറിന്റെ കുപ്പിയുപയോഗിച്ച് തയാറാക്കാവുന്ന ലളിതമായൊരു മാര്‍ഗമാണിത്. പച്ചക്കറിത്തോട്ടത്തില്‍ ഈ മാര്‍ഗം പരീക്ഷിക്കാം. കുപ്പിയുടെ ചുവട്ടിലായി സൂചിയുപയോഗിച്ച് ഏതാനും ദ്വാരങ്ങളിടുക. അതിനു ശേഷം കുപ്പിയില്‍ വെള്ളം നിറച്ച് അടപ്പ് അയഞ്ഞ രീതിയില്‍ അടച്ച് ചെടിയുടെ ചുവട്ടിലായി വയ്ക്കുക. കുപ്പി നേരേ വയ്ക്കുകയോ കുത്തി നാട്ടി വയ്ക്കുകയോ ചെയ്യാം. വെള്ളം സാവധാനം ചെടിയുടെ ചുവട്ടിലേക്ക് വീണുകൊള്ളും. ചുവട്ടില്‍ സുഷിരങ്ങളിടാനും അടപ്പ് അയഞ്ഞ രീതിയില്‍ അടയ്ക്കാനും മറക്കരുതെന്നു മാത്രം.
ഡ്രിപ്പ് ഡ്രോപ്പ് ഇറിഗേഷന്‍
ആശുപത്രിയില്‍ ഗ്ലൂക്കോസും രക്തവും മരുന്നമെല്ലാം കുപ്പിയില്‍ നിന്നു രോഗിയിലേക്ക് കയറ്റുന്ന രീതിയാണിത്. ടെറസ് കൃഷിയിലും ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും നനയൊരുക്കാന്‍ ഈ സംവിധാനം വളരെ നല്ലതാണ്. നിരയായി നട്ടിരിക്കുന്ന പച്ചക്കറികളുടെയും മറ്റും മുകളിലൂടെ ബലമായി ഒരു ജിഐ വള്ളി (ബലമുള്ള മറ്റേതെങ്കിലും വള്ളിയായാലും മതി) വലിച്ചു കെട്ടുക. അതിലേക്കാണ് കുപ്പികള്‍ ഐവി സ്റ്റാന്‍ഡിലെന്നതു പോലെ തലകീഴായി തൂക്കിയിടേണ്ടത്. ഉപയോഗിച്ചു തീര്‍ന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍, സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ തൂക്കിയിടാനെടുക്കാം. അതിനു മുമ്പ് അവയുടെ ചുവടുഭാഗം വൃത്താകൃതിയില്‍ മുറിച്ചു മാറ്റുക. വെള്ളം നിറയ്ക്കാന്‍ എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ മുറിവായയുടെ ഇരുവശത്തുമായി ഏതെങ്കിലും രീതിയില്‍ കൊളുത്തുറപ്പിച്ച് അതാണ് തൂക്കിയിടുന്നതിനുപയോഗിക്കേണ്ടത്. അടപ്പില്‍ ഐവി കുഴലിന്റെ ഒരഗ്രത്തിലെ പ്ലാസ്റ്റിക് സൂചി കയറ്റി വയ്ക്കുക. കുപ്പികള്‍ തൂക്കിയിട്ടതിനു ശേഷം അതിലേക്ക് തുറന്ന ചുവടുഭാഗത്തിലൂടെ വെള്ളം നിറയ്ക്കുക. അതിനു ശേഷം റോളര്‍ പാതി അയഞ്ഞ നിലയില്‍ വയ്ക്കുക. കുപ്പിക്കുള്ളിലെ വെള്ളം മിതമായ വേഗത്തില്‍ ചുവട്ടിലേക്ക് വീണുകൊള്ളും. റോളറിന്റെ സ്ഥാനമനുസരിച്ച് ഏതാനും മണിക്കൂറുകള്‍ വരെയെടുക്കും വെള്ളം വീണുതീരുന്നതിന്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുപ്പികള്‍ വെള്ളമൊഴിച്ചു നിറച്ചു വയ്ക്കണം.
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…
അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…
കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
© All rights reserved | Powered by Otwo Designs
Leave a comment