ഏറെ സ്വാദിഷ്ടവും ഔഷധഗുണവുമുള്ളതാണ് കരിങ്കോഴി അഥവാ കടക്‌നാഥ് കോഴിയുടെ മുട്ടയു ഇറച്ചിയും. ഇതു പോലെ വിലയും നന്നായി കൂടുതലാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍ പായിക്കാന്‍ ധോണിക്ക് കരുത്തേകുന്ന ഭക്ഷണം എന്തായിരിക്കും. ലിറ്റര്‍ കണക്കിന് പാലും കടക്‌നാഥ് കോഴിയുടെ ഇറച്ചിയും മുട്ടയുമൊക്കെയാണ് താരത്തിന്റെ പ്രിയ ഭക്ഷണമെന്ന് പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ 2000 ത്തോളം കടക്‌നാഥ് ഇനം കോഴികളെയും ധോണി വളര്‍ത്തിയിരുന്നു. ഏറെ സ്വാദിഷ്ടവും ഔഷധഗുണവുമുള്ളതാണ് കരിങ്കോഴി അഥവാ കടക്‌നാഥ് കോഴിയുടെ മുട്ടയു ഇറച്ചിയും. ഇതു പോലെ വിലയും നന്നായി കൂടുതലാണ്. കരിങ്കോഴിയുടെ വിശേഷങ്ങള്‍ നോക്കൂ.
രാജ്യം മുഴുവന്‍ കടക്‌നാഥ് ചിക്കന്റെ പ്രശസ്തിയും ഗുണവും എത്തിക്കാന്‍ കാരണമായത് ധോണി തന്നെയാണെന്നു പറയാം. ഫാം തുടങ്ങിയ കാര്യം വലിയ വാര്‍ത്തയായതോടെ ഈയിനം കോഴിയുടെ ഗുണങ്ങളും ജനം മനസിലാക്കി. കടക്‌നാഥ് കോഴി വളര്‍ത്തലിന് ഏറ്റവും പേരുകേട്ട സ്ഥലം മധ്യപ്രദേശിലെ ജാബുവ ജില്ലയാണ്. ജാബുവ ജില്ലയിലെ ഈ കോഴിക്ക് 2018 ല്‍ ഭൂമിശാസ്ത്ര സൂചിക (ജിഐ) ടാഗും ലഭിച്ചു. ആദ്യകാലത്ത് ഇവിടെയുള്ള ഭില്‍, ഭിലാല എന്നീ ഗോത്ര സമൂഹങ്ങള്‍ മാത്രമായിരുന്നു ഈ കോഴിയെ വളര്‍ത്തിയിരുന്നത്. ഇപ്പോള്‍ ഈ ഇനം പ്രധാനമായും ജാബുവ, അലിരാജ്പൂര്‍, ധാര്‍ ജില്ലകളിലാണ് കാണപ്പെടുന്നത്. ഇപ്പോള്‍ ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും കര്‍ഷകര്‍ ഇത് വന്‍തോതില്‍ വളര്‍ത്തുന്നുണ്ട്. ഛത്തീസ്ഗഡില്‍ ഈ കോഴികളെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക പ്രോത്സാഹനം നല്‍കുന്നു.
കൊഴുപ്പ് വളരെ കുറവുള്ള മികച്ച പോഷക ഗുണങ്ങള്‍ ഉള്ള കോഴിയാണ് കടക്‌നാഥ്. മറ്റു കോഴികളെ അപേക്ഷിച്ച് ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ ആണ് ഇവയുടെ ഒരു പ്രധാന പ്രത്യേകത. 100 ഗ്രാം മാംസത്തില്‍ 25 മുതല്‍ 27 ഗ്രാം വരെ പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. സാധാരണ കോഴികളുടെ മാംസത്തില്‍ ഉണ്ടാകുന്ന പ്രോട്ടീനേക്കാള്‍ 25% ല്‍ കൂടുതലാണിത്. മറ്റ് കോഴികളെക്കാള്‍ 13 മുതല്‍ 25% കൊളസ്‌ട്രോള്‍ കുറവാണ് എന്നുള്ളതും കടക്‌നാഥ് കോഴികളുടെ പ്രത്യേകതയാണ്.
കൂടാതെ മനുഷ്യ ശരീരത്തിന് ഏറെ ഗുണകരമായ വിറ്റാമിനുകളായ ബി 1, ബി 2, ബി 6, ബി 12, സി, ഇ എന്നിവയും ഒപ്പം നിയാസിന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡുകള്‍, നിരവധി അമിനോ ആസിഡുകള്‍ എന്നിവയും ഈ കോഴിയുടെ മാംസത്തിലുണ്ട്. കൂടാതെ പുതിയ പഠനങ്ങള്‍ പ്രകാരം വയാഗ്ര അല്ലെങ്കില്‍ സില്‍ഡെനാഫില്‍ സിട്രേറ്റ് സാന്നിധ്യവും ഈ കോഴികളില്‍ ഉണ്ട്. നാഡീവൈകല്യത്തിനുള്ള ചികിത്സയിലും ഹോമിയോപ്പതി ചികിത്സയിലും ഈ കോഴിയെ ഔഷധമായി ഉപയോഗിക്കുന്നു. സ്ത്രീകളിലെ വന്ധ്യത, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വാതരോഗ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും പതിവായി ഗര്‍ഭചിദ്രം സംഭവിക്കുന്നവര്‍ക്കും കടക്‌നാഥ് കോഴിയുടെ മാംസം ഔഷധമായി നല്‍കിവരുന്ന പാരമ്പര്യവും ഉണ്ട്.
ധോണിയെപ്പോലെ വലിയ ഫാം ഹൗസും സൗകര്യമൊന്നുമില്ലെങ്കിലും നമുക്കും കരിങ്കോഴിയെ വളര്‍ത്താം. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും തുറന്നു വിടാതെ കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നല്‍കാം. വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment