പച്ചക്കറിച്ചെടികളില്‍ പൂ പിടുത്തം വര്‍ദ്ധിപ്പിക്കാന്‍ ചാരവും തേയിലപ്പൊടിയും

അല്‍പ്പം തേയിലപ്പൊടിയും ചാരവുമുണ്ടെങ്കില്‍ പച്ചക്കറികളും പൂച്ചെടികളും നന്നായി വളരാന്‍ സഹായിക്കുന്ന ലായനി തയാറാക്കാം.

By Harithakeralam
2024-02-23

ശക്തമായ വെയില്‍ കാരണം പച്ചക്കറിച്ചെടികളിലെ പൂവ് കൊഴിയുന്നതായി പലരും പരാതി പറയാറുണ്ട്. ഇതിനൊരു പരിഹാരമാണിന്നു നിര്‍ദേശിക്കുന്നത്.ചാരം മികച്ചൊരു ജൈവവളമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പല തരത്തില്‍ ചാരത്തെ നാം വളമായി ഉപയോഗിക്കുന്നു. ചാരമുപയോഗിച്ച് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്നൊരു ജൈവ ലായനിയെക്കുറിച്ചാണിന്ന് ഇവിടെ വിശദമാക്കുന്നത്. അല്‍പ്പം തേയിലപ്പൊടിയും ചാരവുമുണ്ടെങ്കില്‍ പച്ചക്കറികളും പൂച്ചെടികളും നന്നായി വളരാന്‍ സഹായിക്കുന്ന ലായനി തയാറാക്കാം.

തയാറാക്കുന്ന രീതി

ചാരത്തിലും തേയിലപ്പൊടിയിലും ധാരാളം നൈട്രജനും പൊട്ടാഷും അടങ്ങിട്ടുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ തേയിലപ്പൊടിയെടുത്ത് ഒരു പാത്രത്തിലിടുക. ഇതിലേക്ക് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് 24 മണിക്കൂര്‍ അടച്ചു വയ്ക്കുക. പിന്നീട് തുറന്ന് ഈ ലായനിയിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ ചാരം കൂടി ചേര്‍ത്തിളക്കുക. നന്നായി ഇളക്കി കൊടുക്കണം. പച്ചക്കറികള്‍ നന്നായി പൂക്കാന്‍ സഹായിക്കുന്ന ലായനി റെഡിയായി. നിഷ്പ്രയാസം ഒരു ചെലവുമില്ലാതെ വീട്ടില്‍ തന്നെ ഈ ലായനി തയാറാക്കാം.

പ്രയോഗിക്കേണ്ട വിധം

നാലിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച ശേഷം വേണം ഇതു പ്രയോഗിക്കാന്‍. നാല് ലിറ്റര്‍ വെള്ളം ഒഴിച്ച ശേഷം നന്നായി ഇളക്കി ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. പച്ചമുളക്, വെണ്ട, വഴുതന, പയര്‍, തക്കാളി എന്നിവയെല്ലാം നന്നായി പൂത്ത് കായ് പിടിക്കാന്‍ ഈ ലായനി സഹായിക്കും. അടുക്കളത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. റോസ്, മുല്ല പോലുള്ളവ ഏതു സമയത്തും പൂത്തുലയാനിതു സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs