മഞ്ഞള്‍പ്പൊടിയിട്ട് തിളിപ്പിച്ച വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
ഔഷധ ഗുണമുള്ള മഞ്ഞള്‍ പലതരത്തില്‍ നാം ഉപയോഗിക്കാറുണ്ട്. മീനും മുട്ടയും ഇറച്ചിയും പച്ചക്കറികളുമെല്ലാം വിവിധ വിഭവങ്ങളാക്കി മാറ്റുമ്പോള്‍ മഞ്ഞള്‍ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍ കുറച്ച് മഞ്ഞള്‍പ്പൊടി നേരിട്ട് തന്നെ ഉപയോഗിക്കുന്നതും നല്ല ഗുണം ചെയ്യും. മഞ്ഞള്‍പ്പൊടിയിട്ട് തിളിപ്പിച്ച വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
1. ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് പ്രശ്നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ നല്ല ആശ്വാസം ലഭിക്കും.
2. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞളിട്ട് വെള്ളം കുടിക്കുന്നത് നല്ലതാണ്.
3. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു മഞ്ഞള്‍ സഹായിക്കും. ആന്റി ഓക്സൈഡുകള്‍ ധാരാളം മഞ്ഞളിലുണ്ട്. ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മഞ്ഞള്‍ സഹായിക്കും.
4. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്ക്കുമിന് സഹായിക്കുന്നു.
5. ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും.
6. മറവി രോഗത്തെ തടയാനും ഓര്‍മ്മശക്തി കൂടാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
7. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നശിപ്പിക്കാന്‍ മഞ്ഞളിന് സാധിക്കും. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതു കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
ലോകത്ത് ഏറ്റവുമധികം മനുഷ്യര്‍ കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
ഉയര്‍ന്ന രക്ത സമര്‍ദം യുവാക്കള്‍ക്കിടയില്‍ വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്ട്രോക്ക് പോലുള്ള മാരക പ്രശ്നങ്ങള്‍ പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്‍... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്‍മയും അല്‍ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്‍ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്സ്യൂള്‍ പേസ്മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്‍, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല്‍ ഇനി പ്രശ്നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍…
© All rights reserved | Powered by Otwo Designs
Leave a comment