നല്ല പരിചരണം നല്‍കിയാല്‍ പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പയര്‍ നല്ല വിളവ് തരും.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് പയര്‍. ഏതു കാലത്തും വളരുമെങ്കിലും വേനലാണ് പയറിന്റെ പ്രിയപ്പെട്ട കാലം. നല്ല പരിചരണം നല്‍കിയാല്‍ പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പയര്‍ നല്ല വിളവ് തരും. വേനല്‍ക്കാലത്ത് പയറില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. വെള്ളായണി ജ്യോതിക, മാലിക, ശാരിക, ലോല തുടങ്ങിയ ഇനങ്ങള്‍ നല്ലതാണ്. നല്ല വലിപ്പവും രുചിയുമുള്ളവയാണിവ.
2. മണ്ണ് നന്നായി ഇളക്കി നനച്ചു കുമ്മായം ചേര്‍ത്ത് വേണം വിത്തിടാന്‍. കുമ്മായത്തിന്റെ കുറവ് പയറിന്റെ വിളവിനെ ബാധിക്കും. ഗ്രോബാഗിലാണെങ്കില്‍ ഒന്നില്‍ 50 മുതല്‍ 75 ഗ്രാം വരെ കുമ്മായം ചേര്‍ക്കാം.
3. വിത്ത് നടുന്നതിന് മുമ്പ് സ്യൂഡോമോണസില്‍ മുക്കി വയ്ക്കുക. കീടബാധ കുറയാനിതു സഹായിക്കും.
4. ഒന്നര മീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് വേണം നടാന്‍. എന്നാല്‍ മാത്രമേ നല്ല പോലെ വള്ളി വീശി വിളവ് ലഭിക്കൂ.
5. വാം അഥവാ മൈക്കോറൈസ ഒരു ടീസ്പൂണ്‍ കുഴിയിലിട്ട് അതിനു മുകളില്‍ വിത്തിടുക.
6. പയറ് നടുന്ന തടത്തിന് ചുറ്റും ചീര നടണം കീടങ്ങളുടെ ആക്രമണം കുറയാനിതു സഹായിക്കും.
7. വളര്‍ന്നു വള്ളി വീശി തുടങ്ങിയാല്‍ പത്ത് ദിവസം കൂടുമ്പോള്‍ ഒരു പിടി ജൈവളം നല്‍കണം. ചാണകപ്പൊടി, കമ്പോസ്റ്റ് പോലുള്ള ഉണങ്ങി പൊടിഞ്ഞ ജൈവവളങ്ങള്‍ മാറി മാറി നല്‍കണം.
8. ട്രൈക്കോഡര്‍മയിട്ട് സമ്പുഷ്ടീകരിച്ച ജൈവവളം നല്‍കുന്നത് വിളവിന് ഗുണം ചെയ്യും.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment