വഴുതനയില്‍ കായ്- തണ്ടുതുരപ്പന്‍ പുഴുക്കള്‍ ; തുരത്താം ജൈവ രീതിയില്‍

വഴുതനയെ ബാധിക്കുന്ന രോഗ-കീടങ്ങളും അവയെ തുരത്താനുള്ള മാര്‍ഗങ്ങളും.

By Harithakeralam
2024-02-25

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. നല്ല പരിചരണം നല്‍കാന്‍ കഴിഞ്ഞാല്‍ വേനല്‍ക്കാലത്ത് വഴുതനയില്‍ നിന്നും മികച്ച വിളവ് ലഭിക്കും. വഴുതനയെ ബാധിക്കുന്ന രോഗ-കീടങ്ങളും അവയെ തുരത്താനുള്ള മാര്‍ഗങ്ങളും.

കായ്, തണ്ടു തുരപ്പന്‍ പുഴു

തണ്ടും കായ്കളും തുരന്നു നശിപ്പിക്കുന്ന പുഴുക്കളാണിവ. വെളുത്ത ചിറകില്‍ തവിട്ടു പുള്ളികളോടു കൂടിയ ശലഭത്തിന്റെ പുഴുക്കളാണ് വില്ലന്‍മാര്‍.

1. ആക്രമിക്കപ്പെട്ട കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ചു നശിപ്പിക്കുക.

2. തടത്തില്‍ വേപ്പ് , ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്തിളക്കി നടുക.

3. വേപ്പിന്‍ കുരു സത്ത് 35 മില്ലി /ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക.

4. സന്ധ്യയ്ക്ക് വിളക്കു കെണി സ്ഥാപിക്കുക.

ആമവണ്ട് (എപ്പിലാക്‌ന ബിറ്റില്‍)  

തവിട്ടു നിറത്തില്‍ കറുത്ത പുള്ളികളോടു കൂടി ആമയുടെ ആകൃതിയിലുള്ള കീടമാണിത്.  ഇലയിലെ പച്ചനിറം കാര്‍ന്നു തിന്നും.

1  ശേഖരിച്ചു നശിപ്പിക്കുക, ഞെക്കി കൊല്ലുക.

2. വേപ്പിന്‍ കുരു സത്ത് 5 മില്ലി ഒരു ലിറ്റര്‍ വെള്ളം തോതില്‍ സ്േ്രപ ചെയ്യുക.

3. പെരുവല സത്ത് 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്േ്രപ ചെയ്യുക.

കുകില രോഗം (വൈറസ്)

1.  50 - 60 ഡിഗ്രി ചൂടുവെള്ളത്തില്‍ വിത്ത് മുക്കിയ ശേഷം നടുക.

2.  രോഗകാരികളായ കീടങ്ങളെ വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി മിശ്രിതം തളിച്ചു നശിപ്പിക്കുക. (5% വീര്യം)

3. അഞ്ച് ദിവസം പുളിച്ച മോര് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ ഇലയിലും തണ്ടിലും തളിക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs