പഴവര്‍ഗങ്ങള്‍ക്ക് പ്രത്യേക പരിചരണം

മാവ്, വാഴ തുടങ്ങി നമ്മുടെ നാട്ടില്‍ വലിയ പരിചരണം നല്‍കിയില്ലെങ്കിലും വിളവ് നല്‍കിയിരുന്നവയെല്ലാം ചൂടില്‍ വാടി വീഴുകയാണ്.

By Harithakeralam
2024-02-24

കാലാവസ്ഥ മാറ്റം വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നത് പഴ വര്‍ഗങ്ങളെയാണ്. മാവ്, വാഴ തുടങ്ങി നമ്മുടെ നാട്ടില്‍ വലിയ പരിചരണം നല്‍കിയില്ലെങ്കിലും വിളവ് നല്‍കിയിരുന്നവയെല്ലാം ചൂടില്‍ വാടി വീഴുകയാണ്. ഇവയ്ക്ക് നല്ല പരിചരണം ഈ സമയത്ത് നല്‍കിയില്ലെങ്കില്‍ വിള പൂര്‍ണമായും നശിക്കും. മാവ്, റംബുട്ടാന്‍, പ്ലാവ് പോലുള്ളവ വലിയ വില കൊടുത്താണ് വാങ്ങി നട്ടിരിക്കുക. ഇതില്‍ നിന്നും പഴങ്ങള്‍ ലഭിച്ചില്ലെങ്കില്‍ വലിയ നിരാശയുമുണ്ടാകും.

1. ഒട്ടുമാവ് തൈകള്‍ ആഴ്ച്ചയില്‍ രണ്ടു തവണ നന നിര്‍ബന്ധമാണ്, വലിയ മാവുകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയും നനയ്ക്കണം. ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടുകയും ചെയ്യാം.  

2. മാവിന് പുകയേല്‍പ്പിക്കുന്നത് പൂക്കാനും കായ്ക്കാനും സഹായിക്കും.

3. കായീച്ചയുടെ ഉപദ്രവം കൊണ്ട് മാങ്ങയിലുണ്ടാകുന്ന പുഴുക്കേട് നിയന്ത്രിക്കാന്‍ കായീച്ചക്കെണി ഉപയോഗിക്കാം. മാവ് പൂത്ത് തുടങ്ങുമ്പോള്‍ മുതല്‍ കെണി വെയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മുതല്‍ 4 മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ചു. നശിപ്പിക്കാന്‍ കഴിയും. ഇതോടൊപ്പം പാളയന്‍കോടന്‍ പഴം/തുളസിയില തുടങ്ങിവ കൊണ്ടുള്ള ചിരട്ട കെണികളും ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും. ഒരേക്കര്‍ മാവിന്‍ തോട്ടത്തിന് 5 എണ്ണം അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വെച്ചു കൊടുക്കാം.

4. വാഴക്ക് നന തുടരാം. ശരാശരി 100 ലിറ്റര്‍ വെള്ളം ഒരാഴ്ച്ച നല്‍കണം. കൃത്യമായി നനയ്ക്കാന്‍ കഴിയില്ലെങ്കില്‍ വൈക്കോലോ മറ്റ് ഉണങ്ങിയ വസ്തുക്കളോ കൊണ്ടു പുതയിടണം.

5. അഞ്ചു മാസം പ്രായമായ നേന്ത്രവാഴയില്‍ തടതുരപ്പന്റെ ആക്രമണത്തിനെതിരേ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പശിമയുള്ള മണ്ണ് കുഴമ്പ് രൂപത്തിലാക്കി അതു തടയില്‍ ഒന്ന്- ഒന്നര മീറ്റര്‍ ഉയരം വരെ മാസത്തില്‍ ഒരിക്കല്‍ വീതം തേച്ചു കൊടുക്കുന്നതു നല്ല പ്രതിരോധ നടപടിയാണ്. മണ്‍കുഴമ്പില്‍ വെള്ളത്തില്‍ കലക്കാവുന്ന പൊടിരൂപത്തിലുള്ള കീടനാശിനി ചേര്‍ത്ത് തടകളില്‍ തേച്ചു കൊടുക്കുന്നത് ചെല്ലികള്‍ മുട്ടയിടുന്നത് തടയും.

6. കുറുനാമ്പു രോഗമുളള വാഴ വെട്ടി നശിപ്പിക്കുക. വാഴപ്പേനാണ് ഈ രോഗം പരത്തുന്നത്. ജൈവരീതിയില്‍ ഇവയെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. രാസകീടനാശിനികള്‍ വിദഗ്ധരുടെ അഭിപ്രായത്തിന് അനുസരിച്ചു പ്രയോഗിക്കാം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs