പയറില്‍ ഇലപ്പുള്ളി /ഇരുമ്പുരോഗം, വിത്തിടുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

പയര്‍ നല്ല വിളവ് തരുന്നതു വേനല്‍ക്കാലത്താണ്. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും.

By Harithakeralam
2024-02-26

തോരനും മെഴുക്കുപുരട്ടിയുമുണ്ടാക്കാന്‍ മലയാളിക്ക് പയര്‍ അഥവാ അച്ചിങ്ങ കൂടിയേ തീരു. അടുക്കളത്തോട്ടത്തില്‍ പയര്‍ നട്ടുവളര്‍ത്താത്തവരുണ്ടാകില്ല. എന്നാല്‍ കീടങ്ങളും രോഗങ്ങളും പയറിനെ ആക്രമിക്കാനെത്തും. പയര്‍ നല്ല വിളവ് തരുന്നതു വേനല്‍ക്കാലത്താണ്. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും.  ചാഴിയാണ് പ്രധാന ശത്രുവാണെങ്കിലും മറ്റു നിരവധി രോഗങ്ങളും പയറിനെ ബാധിക്കാറുണ്ട്. ഇലപ്പുള്ളി/ഇരുമ്പുരോഗമാണിതില്‍ പ്രധാനം.

ഇലപ്പുള്ളി/ഇരുമ്പുരോഗം

കുമിളുകളാണ് കാരണം. ഇരുമ്പു പറ്റിയപോലെ കരിഞ്ഞ പാടുകളാണ് ലക്ഷണം. രൂക്ഷമാകുമ്പോള്‍ ഇലകള്‍ കരിയുന്നു, പൊഴിഞ്ഞു പോകുന്നു.

നിയന്ത്രണം

1. വിത്ത് സ്യൂഡോമോണസില്‍ പുരട്ടി അരമണിക്കൂര്‍ തണലില്‍ സൂക്ഷിച്ചു നടുക.

2. അഞ്ച് ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രം മൂന്നു ദിവസം പഴകിയ മോരില്‍ അരമണിക്കൂര്‍ കുതിര്‍ത്തശേഷം നടുക.

3. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ സ്‌പ്രേ ചെയ്യുക.

4. 10 ഗ്രാം പുതിയ പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി തെളിയെടുത്ത് അതില്‍ ലിറ്ററിന് 10 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് തളിക്കുക.

Leave a comment

മൂടിക്കെട്ടിയ അന്തരീക്ഷം ; കൃഷി നശിക്കാതിരിക്കാന്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍

മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള്‍ കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക്…

By Harithakeralam
പയറിനെയും പച്ചമുളകിനെയും കീടങ്ങള്‍ തൊടില്ല: പ്രയോഗിക്കാം ഈ വളങ്ങള്‍

ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ…

By Harithakeralam
പച്ചക്കറിച്ചെടികളുടെ അന്തകരായി നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

 ശക്തമായ മഴ മാറി വെയിലും കുറച്ചു മഞ്ഞും കൂടിയുള്ള കാലാവസ്ഥയാണിപ്പോള്‍. കൃഷിക്ക് ഏറെ അനുയോജ്യമായ സമയമാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇക്കാലത്ത്…

By Harithakeralam
എപ്‌സം സാള്‍ട്ട് ഉപയോഗിക്കേണ്ട വിധം

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നമ്മുടെ മണ്ണില്‍ നിന്ന് പല മൂലകങ്ങളും ഇല്ലാതാവുകയോ അളവില്‍ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇതിനാല്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും കൃഷി ചെയ്യുമ്പോള്‍ വേണ്ട രീതിയിലുള്ള…

By Harithakeralam
കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs