കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്. ഇതോടെ വെളിച്ചെണ്ണ വില ആറുമാസത്തിനിടെ കേരളത്തില്‍ ഇരട്ടിയായി. കൊപ്രയാക്കുന്നതിന് തമിഴ്‌നാട്ടില്‍ ചെലവ് കുറവാണ്, ഇതിനോടൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ നിര്‍മിക്കുന്നു.
അടുത്തിടെ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനത്തില്‍ പകുതി ഇടിവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തില്‍ ഓരോ വര്‍ഷവും തെങ്ങിന്‍ തോട്ടങ്ങളുടെ വിസ്തൃതി കുറഞ്ഞു വരികയാണ്. കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, വന്യമൃഗ ശല്യം എന്നിവയെല്ലാം തെങ്ങിന്റെ നാടായ കേരളത്തിന്റെ പൈതൃകത്തിന് തിരിച്ചടിയായി. സര്‍ക്കാറിന്റെയും കൃഷി വകുപ്പിന്റെയും നിസഹകരണം കൂടിയായതോടെ കര്‍ഷകര്‍ ദുരിതത്തിലുമാണ്. ഇതിനാല്‍ വില കൂടിയതിന്റെ ഗുണമൊന്നും നമ്മുടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
വെളിച്ചെണ്ണ 300 രൂപയ്ക്ക് അടുത്താണിപ്പോള്‍. ആറുമാസം കൊണ്ട് ഇരട്ടിയിലധികം വില വര്‍ധിച്ചു. കൊപ്ര വില 180 രൂപയിലെത്തിയിരിക്കുന്നു. ഇതിനാല്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വ്യാപാരികള്‍ കൊപ്രയും വെളിച്ചെണ്ണയും പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണ്. സാഹചര്യം ഇതായതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കച്ചവടക്കാരും വിപണിയില്‍ ഇടപെടുന്നില്ല. കേരളത്തിലെ ചെറുകിട വെളിച്ചെണ്ണ മില്ലുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വിലക്കയറ്റവും ക്ഷാമവും കാരണം ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണയും വിപണിയില്‍ എത്തുന്നുണ്ട്. വന്‍ തോതില്‍ പിണ്ണാക്ക് ഇറക്കുമതി ചെയ്ത് ഇതില്‍ നിന്നും എണ്ണയുണ്ടാക്കി വില്‍ക്കുന്ന സംഘവുമിപ്പോള്‍ സജീവമാണ്, വിലയും ഗുണനിലവാരവും കുറഞ്ഞ ഇത്തരം എണ്ണകള്‍ ഹോട്ടലുകളും തട്ടുകടക്കാരുമൊക്കെയാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് വലിയ രീതിയില്‍ ഇവ പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്.
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില്‍ ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര്‍ നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്‍ഹയായി.…
കോഴിക്കോട്: മലബാര്‍ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറല്‍ ബാങ്ക് പതിനൊന്നു പുതിയ ശാഖകള്‍ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്,…
മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നല്‍കുന്നു. മികച്ച വാര്‍ഡ്, സ്ഥാപനം,…
നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഇന്ന് റംസാന്‍ ഫെയര്‍ ആരംഭിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നാളെയാണ് റംസാന്‍…
കടല്‍ത്തീരത്തേക്ക് ഒഴുകിയെത്തുന്ന കടും ചുവപ്പ് നിറമുള്ള വെള്ളം. രക്ത മഴ പെയ്യുകയാണെന്ന അടിക്കുറുപ്പോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി നിരവധി ചിത്രങ്ങളും വീഡിയോയും. ഇറാനിലെ രക്തമഴയായിരുന്നു ഈ മണിക്കൂറുകളില്‍…
© All rights reserved | Powered by Otwo Designs
Leave a comment