ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉത്പന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടി കേരളത്തിന്റെ സ്വന്തം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്.
ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉത്പന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടി കേരളത്തിന്റെ സ്വന്തം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2023 ലെ ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്സ് പട്ടികയിലാണ് ജ്വല്ലറി രംഗത്ത് കേരളത്തില്‍ നിന്നുള്ള വമ്പന്‍ ബ്രാന്‍ഡായ മലബാര്‍ ഇടം പിടിച്ചത്. പട്ടികയില്‍ ലോക റാങ്കിങില്‍ 19ാം സ്ഥാനം നേടിയ മലബാര്‍ ഇന്ത്യയിലെ ആദ്യ സ്ഥാനത്താണ്. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ ആഗോള വില്‍പ്പനയും ബ്രാന്‍ഡ് മൂല്യവും കണക്കാക്കിയാണ് ഡിലോയ്റ്റ് ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്സ് റാങ്കിങ് ലിസ്റ്റ് തയാറാക്കുന്നത്.
അമേരിക്കന്‍ വസ്ത്രനിര്‍മ്മാണ കമ്പനിയായ ഫിലിപ്സ്-വാന്‍ ഹ്യൂസെന്‍ കോര്‍പ്പറേഷന്‍ (ജവശഹഹശുെഢമി ഒലൗലെി) പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ആഡംബര ഉല്‍പ്പന്ന ഹോള്‍ഡിംഗ് കമ്പനിയായ റിച്ചമോണ്ട് (Richemont) പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആഭണങ്ങളുടെ വില്‍പ്പനയിലും ബ്രാന്‍ഡ് മൂല്യത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ചതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലിസ്റ്റില്‍ മുന്‍നിരയിലെത്താന്‍ സഹായിച്ച ഘടകങ്ങള്‍. സ്വര്‍ണ്ണത്തിന് രാജ്യത്ത് എവിടെയും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്.
മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 340 ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു. ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡുകളായ കല്യാണ്‍ ജ്വല്ലേഴ്സും ജോയ് ആലുക്കാസും യഥാക്രമം 46, 47 സ്ഥാനങ്ങളിലാണ് ഇടം പിടിച്ചത്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment