കോഴിക്കോട് നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമയായ വിജയന്‍ വീടിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ സമീപത്തെ ഷോപ്പില്‍ വില്‍ക്കുന്നുമുണ്ട്.
മണ്ണില്‍ പൊന്നുവിളയിക്കുന്നവനാണ് കര്‍ഷകനെന്നാണ് ചൊല്ല്... എന്നാല്‍ സ്വര്‍ണവില്‍പ്പനയുടെ തിരക്കില്‍ നിന്നെല്ലാം അല്‍പ്പ സമയം മാറി മനസിനും ശരീരത്തിനും പുത്തനുണര്‍വിനായി കൃഷി ചെയ്യുന്നവരാണ് കോഴിക്കോട് തിരുവണ്ണൂര്‍ വിജയന്‍ കളരിക്കലും കുടുംബവും. കോഴിക്കോട് നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ ഉടമയായ വിജയന്‍ വീടിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികള്‍ സമീപത്തെ ഷോപ്പില്‍ വില്‍ക്കുന്നുമുണ്ട്.
വീഡ് മാറ്റ് വിരിച്ച് കൃഷി
വീടിനോട് ചേര്‍ന്ന 25 സെന്റിലാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. പയര്‍, വെണ്ട,വഴുതന, തക്കാളി, ചിരങ്ങ, കുമ്പളം, കോവല്‍, പാവയ്ക്ക, കുക്കുമ്പര്‍, വെള്ളരി തുടങ്ങി ഏതാണ്ടെല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വീഡ് മാറ്റ് വിരിച്ചാണ് കൃഷി, മള്‍ച്ചിങ് പോലെയുള്ളയൊരു സംവിധാനമാണിത്. എന്നാല്‍ പരമ്പരാഗത മള്‍ച്ചിങ് രീതിയില്‍ നിന്ന് ഏറെ മാറ്റമുണ്ട്. കൃഷിയിടത്തില്‍ മുഴുവനായി വീഡ് മാറ്റ് വിരിക്കും. തുടര്‍ന്ന് തൈ നടേണ്ട സ്ഥലങ്ങള്‍ ചെറുതായി മുറിച്ചെടുത്ത് കുഴിയുണ്ടാക്കും. ഈ കുഴിയില്‍ ചാണകപ്പൊടി, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക്, ചകിരിച്ചോര്‍ എന്നിവ നിറയ്ക്കും, ശേഷം തൈ നടും. സാധാരണ രീതിയിലുള്ള മള്‍ച്ചിങ്ങിനേക്കാള്‍ നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. വളങ്ങള്‍ ഉപയോഗിച്ച് തിട്ടയുണ്ടാക്കിയാണ് സാധാരണ മള്‍ച്ചിങ്. ഇങ്ങനെ ചെയ്താല്‍ വെള്ളത്തിലൂടെ മാത്രമേ വളങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ.
മഴവെള്ളം കൃഷി സ്ഥലത്തേക്ക് ആഴ്ന്നിറങ്ങുകയുമില്ല. ഒരു തവണ കൃഷി കഴിഞ്ഞാല്‍ ഈ ഷീറ്റ് മാറ്റുകയും വേണം. വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം ഇതുമൂലമുണ്ടാകും. എന്നാല്‍ വീഡ് മാറ്റ് ഒരിക്കല്‍ വിരിച്ചാല്‍ മൂന്നോ നാലോ കൊല്ലം ഉപയോഗിക്കാം. കുഴിയെടുത്ത് മണ്ണില്‍ തന്നെയാണ് തൈകള്‍ നടുന്നത്, ഇതിനാല്‍ മഴവെള്ളം മണ്ണിലേക്കിറങ്ങും. ആവശ്യമുള്ള വളങ്ങള്‍ ചുവട്ടില്‍ തന്നെ നല്‍കുകയും ചെയ്യാം. കോവല്‍, പാവല്‍ പോലുള്ള പന്തല്‍ വിളകളും ഇതുവഴി കൃഷി ചെയ്യാം. തിരുവണ്ണൂര്‍ തന്നെയുള്ള പ്രമുഖ ജൈവകര്‍ഷകനായ സിദ്ധിക്കാണ് ഇതിനുള്ള സഹായവും സാങ്കേതിക പിന്തുണയും നല്‍കിയത്. ഇദ്ദേഹം ഇടയ്ക്കിടെ കൃഷിയിടത്തിലെത്തി വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. സിദ്ധിക്കിന്റെ കടയിലൂടെ പച്ചക്കറികള്‍ വില്‍ക്കുകയും ചെയ്യും.
ജൈവ ഉത്പന്നങ്ങള്‍ക്ക്
നിരവധി ആവശ്യക്കാര്‍
ജ്വല്ലറി വ്യാപാരത്തിലെ തിരക്കുകളില്‍ നിന്നൊരു മാറ്റം, കുടുംബത്തിന് നല്ല ഭക്ഷണം - കൃഷി ആരംഭിക്കാനുള്ള കാരണം ഇതായിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തായതിനാല്‍ പരിചരണം എളുപ്പമാണ്. രാവിലെ തോട്ടത്തിലെത്തി ഇവയെ പരിചരിക്കും. നല്ല വിളവ് കിട്ടിത്തുടങ്ങിയതോടെ സ്വന്തം ആവശ്യത്തിന് എടുത്ത് ബാക്കിയുള്ളവ വില്‍പ്പന നടത്തുന്നുണ്ട്. ധാരാളം പേര്‍ ശുദ്ധമായ പച്ചക്കറി തേടിയെത്തുന്നു. ജൈവരീതിയില്‍ മാത്രമാണ് കൃഷി. എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ഇവ പുളിപ്പിച്ച് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കും. ഫിഷ് അമിനോ ആസിഡ്, വേപ്പെണ്ണ, സ്യൂഡോമോണസ് തുടങ്ങിയവയാണ് കീടനാശിനികളായി ഉപയോഗിക്കുന്നത്.
കൂട്ടിന് കുടുംബവും
കുടുംബവും കൃഷി ചെയ്യാന്‍ ഏറെ ഉത്സാഹത്തോടെ മുന്നോട്ടുവരുന്നുണ്ടെന്ന് പറയുന്നു വിജയന്‍. ഭാര്യയ്ക്കാണ് കൃഷിയില്‍ താത്പര്യം കൂടുതല്‍. ഇവരുടെ കുടുംബവീട്ടില്‍ പണ്ട് വിവിധ കൃഷിയുണ്ടായിരുന്നു. ഭാര്യയുടെ നാടായ വളാഞ്ചേരിയില്‍ ഞങ്ങള്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രയും ദൂരം സഞ്ചരിച്ച് കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. കോഴിക്കോട് എന്റെ പേരിലുള്ള ഭൂമിയിലും കൃഷി സജീവമായി ചെയ്തിരുന്നു. ജ്വല്ലറിയിലെ തിരക്കു കാരണം യാത്ര ചെയ്യാനും കൃഷിയില്‍ ശ്രദ്ധിക്കാനും സമയം കിട്ടുന്നില്ല. ഇതിനു പരിഹാരമായിട്ടാണ് വീടിനോട് ചേര്‍ന്ന സ്ഥലത്ത് കൃഷി തുടങ്ങിയത്. ഭാര്യയും മകനും മരുമകളും പേരക്കുട്ടികളുമെല്ലാം കൃഷിയിടത്തിലെത്തും വിളവെടുക്കാനും പരിചരണത്തിലുമൊക്കെ പങ്കു കൊള്ളും. പേരക്കുട്ടികള്‍ രണ്ടു പേര്‍ക്കും കൃഷിയില്‍ നല്ല താത്പര്യമാണ്. ലാഭം പ്രതീക്ഷിച്ച പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. എന്നിട്ടും കൃഷി നഷ്ടമാണെന്ന് പറയാന്‍ പറ്റില്ല. പയര്‍, വഴുതന, വെണ്ട എന്നിവയെല്ലാം ധാരാളം വില്‍ക്കാനുണ്ടായിരുന്നു. വലിയ ലാഭമൊന്നും ലഭിച്ചില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചു കിട്ടിയെന്നു പറയുന്നു വിജയന്‍.
മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…
നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…
നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…
ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…
കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…
പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…
കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…
അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…
© All rights reserved | Powered by Otwo Designs
Leave a comment