ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ശര്‍ക്കരയുടെ രുചിയും ഗന്ധവുമാണ് ഒലോസപ്പോ പഴങ്ങള്‍ക്കു ഉള്ളത്. ഇതിനാല്‍ ശര്‍ക്കരപ്പഴമെന്നും അറിയപ്പെടുന്നു.

By Harithakeralam
2023-09-11

ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ഒലോസപ്പോ എന്നാണ് പേര്. ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല വിളവ് തരും. മധ്യഅമേരിക്ക, മെക്‌സിക്ക എന്നിവിടങ്ങളില്‍ ധാരാളം കണ്ടുവരുന്ന ഒലോസപ്പോ തൈകള്‍ കേരളത്തിലെ പല നഴ്‌സറികളിലും വില്‍ക്കുന്നുണ്ട്.

മുറ്റത്തും നടാം

അധികം ഉയരം വയ്ക്കാത്ത ഫലച്ചെടിയാണിത്. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണിത്. ഇതിനാല്‍ നടുമ്പോള്‍ വെയില്‍ ധാരാളം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം. അധികം ഉയരം വയ്ക്കാതെ കായ്ക്കുന്നതിനാല്‍ പൂന്തോട്ടത്തിലും വീട്ടു വളപ്പിലുമെല്ലാം നടാന്‍ അനുയോജ്യമാണ് ഒലോസപ്പോ. വിത്ത്  മുളപ്പിച്ചുണ്ടാക്കിയ തൈയാണ് പ്രധാനമായും നടാന്‍ ഉപയോഗിക്കുന്നത്. സാധാരണ പഴച്ചെടികള്‍ നടുന്നതുപോലെ കുഴിയെടുത്ത് നട്ടാല്‍ മതി.

ശര്‍ക്കരപ്പഴം

കൊക്കോയുടെ രൂപമാണ് ഒലോസപ്പോയ്ക്ക് ഏതാണ്ട്.  ഡിസംബര്‍,ജനുവരി മാസങ്ങളില്‍ പൂവിടുകയും രണ്ടു, മൂന്നു മാസങ്ങള്‍ക്കു ഉള്ളില്‍ പഴമായി മാറുകയും ചെയ്യുന്നു. ഇളം പച്ച നിറത്തില്‍ നിന്നും പഴുക്കുമ്പോള്‍ ഓറഞ്ചു നിറത്തിലേക്ക് മാറുകയും ചെയ്യുന്ന ഒലോസപ്പോ പഴങ്ങള്‍ വളരെ രുചികരവും ആണ്.  ശര്‍ക്കരയുടെ രുചിയും ഗന്ധവുമാണ് ഒലോസപ്പോ പഴങ്ങള്‍ക്കു ഉള്ളത്. ഇതിനാല്‍ ശര്‍ക്കരപ്പഴമെന്നും അറിയപ്പെടുന്നു. നാരുകള്‍ അടങ്ങിയ ഒലോസപ്പോ പഴങ്ങള്‍ പോഷകസമ്പുഷ്ടവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നവയുമാണ്. പുറംതൊട് അടക്കം കഴിക്കാന്‍ സാധിക്കുന്ന ഒലോസപ്പോ പഴങ്ങള്‍ക്കു ഉള്ളില്‍ ഒരു വിത്തും അതിനെ പൊതിഞ്ഞു നാരുകള്‍ അടങ്ങിയ മാംസള ഭാഗവും കാണപ്പെടുന്നു.  

പരിചരണം

വലിയ രീതിയില്‍ പരിചരണമൊന്നും ആവശ്യമില്ലാത്ത പഴച്ചെടിയാണ് ഒലോസപ്പോ. കീടങ്ങളും രോഗങ്ങളുമൊന്നും സാധാരണ ഈ ചെടിയെ ആക്രമിക്കാറില്ല. നനയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. വേനല്‍ക്കാലത്തും പൂവിടുമ്പോഴും നല്ല നനവേണം.

Leave a comment

കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs