ജബോട്ടിക്കാബ പഴം മുന്തിരിയോട് സാമ്യമുള്ളതാണ്, ഇതിനാല്‍ മരമുന്തിരി എന്നൊരു വിളിപ്പേരുമുണ്ട്. വളരെ മധുരമുള്ളതും രുചികരവുമായ ഫലമാണിത്.
ജബോട്ടിക്കാബ - പേരു കേട്ട് പേടിക്കേണ്ട രുചികരമായ പഴമാണിത്. ബ്രസീലാണ് സ്വദേശമെങ്കിലും കേരളത്തിലും നല്ല പോലെ വിളവ് തരും. തടിയോട് അടുപ്പിച്ചു ധാരാളം കായ്കളുണ്ടാകുന്ന ജബോട്ടിക്കാബ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ജബോട്ടിക്കാബ സബാറാ, എസ്‌കാര്‍ലെറ്റ്, റെഡ് ഹൈബ്രിഡ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുടെ തൈകള്‍ ലഭ്യമാണ്. കേരളത്തില്‍ പല നഴ്‌സറികളും ജബോട്ടിക്കാബയുടെ തൈകള്‍ വില്‍ക്കുന്നുണ്ട്.
മുന്തിരിയോട് സാമ്യം
ജബോട്ടിക്കാബ പഴം മുന്തിരിയോട് സാമ്യമുള്ളതാണ്, ഇതിനാല്‍ മരമുന്തിരി എന്നൊരു വിളിപ്പേരുമുണ്ട്. വളരെ മധുരമുള്ളതും രുചികരവുമായ ഫലമാണിത്. ഒന്നോ നാലോ വലിയ വിത്തുകളാണ് മാംസത്തിനുള്ളില്‍ പതിഞ്ഞിരിക്കുന്നത്, അവ ആകൃതിയില്‍ വ്യത്യാസവുമുണ്ടായിരിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഈ വൃക്ഷം പൂക്കുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ, എന്നാല്‍ തുടര്‍ച്ചയായി നനയ്ക്കുമ്പോള്‍ അത് ഇടയ്ക്കിടെ പൂക്കുന്നതായി കാണാം. കൂടാതെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവനും പുതിയ പഴങ്ങള്‍ ലഭിക്കും.
ലാന്‍ഡ്‌സ്‌കേപ്പ് പ്ലാന്റ്
15മീറ്റര്‍ വരെ ഉയരത്തില്‍ വരെ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. മറ്റു ഫല വൃക്ഷങ്ങളെ അപേക്ഷിച്ചു സാവധാനത്തിലാണ് വളര്‍ച്ച. ചെറുപ്രായത്തില്‍ നിറമുള്ള ഇലകളുണ്ടാകും എന്നാല്‍ അവ മൂക്കുമ്പോള്‍ പച്ചയായി മാറും. ആകര്‍ഷകമായ ലാന്‍ഡ്‌സ്‌കേപ്പ് പ്ലാന്റായും ജബോട്ടിക്കാബ ഉപയോഗിക്കാം.
നടീല്‍ രീതി
നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുത്ത് ജബോട്ടിക്കാബ തൈ നടാം. തായ്ത്തടിയില്‍ കാണപ്പെടുന്ന കായ്കളില്‍ നിന്ന് വിത്ത് ശേഖരിച്ച് കൃഷി ആരംഭിക്കാം. വിത്ത് മുളക്കാന്‍ ഏകദേശം മൂന്നാഴ്ചയോളം സമയമെടുക്കും. ഇങ്ങനെ നട്ടാല്‍ ഏകദേശം എട്ടു വര്‍ഷത്തോളമെടുക്കും പുഷ്പിക്കാന്‍. എന്നാല്‍ കേരളത്തിലെ പല നഴ്‌സറികളിലും ഹൈബ്രിഡ് തൈകള്‍ ലഭ്യമാണ്. ഹൈബ്രിഡ് തൈകളില്‍ പരമാവധി നാലുവര്‍ഷത്തിനുള്ളില്‍ പൂവ് ഉണ്ടാകും.
പരിചരണം
ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള പരിചരണമാണ് ഏറ്റവും നല്ലത്. താരതമ്യേന കീടബാധ കുറവായതിനാല്‍ കാര്യമായ പരിചരണം ചെടിക്ക് ആവശ്യമില്ല. എങ്കിലും വേനല്‍ക്കാലങ്ങളില്‍ ജലസേചനവും പുതയിടലും മറക്കാതെ ചെയ്യുക. വലിയ വീപ്പകളിലും ജബോട്ടിക്കാബ വെച്ചുപിടിപ്പിക്കാം.
പണ്ട് നമ്മുടെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ നിന്നിരുന്ന മരമായിരുന്നു മുള്ളാത്ത. ചക്കയെപ്പോലെ മുള്ളുകളുള്ള ഈ പഴം വവ്വാലിനെ മാത്രം ആകര്‍ഷിച്ചു. ഇതോടെ പഴമക്കാര്‍ പലരും മരം മുറിച്ചു കളഞ്ഞു. എന്നാല്‍ കാലം ചെന്നപ്പോഴാണ്…
രണ്ട് വര്‍ഷത്തിനകം കായ്ക്കും, തേനിനെപ്പോലെ മധുരിക്കുന്ന മാമ്പഴം, തുടര്‍ച്ചയായി മാങ്ങയുണ്ടാകും, ഡ്രമ്മില്‍ വളര്‍ത്താനും അനുയോജ്യം. കാറ്റിമോണ്‍ എന്നയിനം മാങ്ങയുടെ പ്രത്യേകതയാണിവ. കേരളത്തിന്റെ കാലാവസ്ഥയില്‍…
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്‍…
നല്ല പരിചരണം നല്കിയാല് ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്കാന് നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
© All rights reserved | Powered by Otwo Designs
Leave a comment