പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കീടസാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്.
കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. പുന്നപ്ര, അമ്പലപ്പുഴ സൗത്ത്, നെടുമുടി, ചമ്പക്കുളം, കൈനകരി, എടത്വാ, കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് കീടസാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. ഇപ്പോഴത്തെ കാലാവസ്ഥ മുഞ്ഞയുടെ വംശവര്‍ദ്ധനവിന് അനുകൂലമായിരുന്നതിനാല്‍ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്.
മുഞ്ഞയ്‌ക്കെതിരെ രാസകീടനാശിനി പ്രയോഗം നടത്തുന്നതിന് മുമ്പ് കര്‍ഷകര്‍ നിര്‍ബന്ധമായും സാങ്കേതിക ഉപദേശം തേടിയിരിക്കണം. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന് കാരണമാകും. നിലവില്‍ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല. കീടനിരീക്ഷണ കേന്ദ്രം ഉദദ്യോഗസ്ഥര്‍ അതാത് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.
നിലവില്‍ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല. കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അതാത് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഇതിനായി കര്‍ഷകര്‍ക്ക് ചമ്പക്കുളം 9400142409, നെടുമുടി 8547865338, കൈനകരി 9961392082, എടത്വാ 9633815621, തകഴി 9496764141, ആലപ്പുഴ 7034342115, പുളിങ്കുന്ന് 9567819958, കരുവാറ്റ 8281032167, പുന്നപ്ര 9074306585, അമ്പലപ്പുഴ 9747731783, പുറക്കാട് 9747962127 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
©2025 All rights reserved | Powered by Otwo Designs
Leave a comment