ഒരു ലിറ്റര്‍ വെള്ളം, കുറച്ചു ചാരം, മഞ്ഞള്‍പ്പൊടി എന്നിവയാണ് ഈ വളം തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.
പച്ചമുളക് ചെടി കായ്ക്കാതെ മുരടിച്ചു നില്‍ക്കുന്ന അവസ്ഥ പലര്‍ക്കുമുണ്ടാകം. പൂക്കള്‍ കൊഴിഞ്ഞു പോകുന്നതാണ് ഇതിനു കാരണം. അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വേണ്ട വിളയാണ് പച്ചമുളക്. വീട്ടാവശ്യത്തിന് മുളക് ലഭിക്കാന്‍ നാലോ അഞ്ചോ ചെടി നട്ടുവളര്‍ത്തിയാല്‍ മാത്രം മതി. പച്ചമുളക് നന്നായി കായ്ക്കാന്‍ അല്‍പ്പം ചാരവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തൊരു പ്രയോഗം നടത്തിയാല്‍ മതി.
ആവശ്യമുള്ള വസ്തുക്കള്‍
ഒരു ലിറ്റര്‍ വെള്ളം, കുറച്ചു ചാരം, മഞ്ഞള്‍പ്പൊടി എന്നിവയാണ് ഈ വളം തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. ചാരം വിറകോ കരിയിലകളോ കത്തിച്ചതാകുന്നതാണ് നല്ലത്. ക്ലോറിന്‍ കലരാത്ത ശുദ്ധമായ ജലം വേണം ശേഖരിക്കാന്‍. മഞ്ഞള്‍പ്പൊടിയും ഇതുപോലെ നാടനാകണം, ബ്രാന്‍ഡഡ് പാക്കറ്റുകളില്‍ വരുന്നവ എത്ര കണ്ട് ശുദ്ധമാണമെന്ന് പറയാന്‍ കഴിയില്ല.
തയാറാക്കുന്ന വിധം
ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ ചാരം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി ഇളക്കുക. വെള്ളത്തില്‍ രണ്ടും നന്നായി അലിഞ്ഞ ശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേയറില്‍ നിറയ്ക്കുക. കൃത്യമായി അരിച്ചെടുത്ത് വേണം ലായനി നിറയ്ക്കാന്‍, ഇല്ലെങ്കില്‍ ചാരത്തിലെ അവശിഷ്ടങ്ങള്‍ സ്‌പ്രേയറില്‍ കുടുങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
പ്രയോഗിക്കാം
പച്ചമുളക് ചെടിയുടെ അടി മുതല്‍ മുടി വരെ ഈ ലായനില്‍ കുളിപ്പിക്കണം. ഇലകളിലും തടത്തിലും തണ്ടിലുമെല്ലാം ലായനി സ്േ്രപ ചെയ്യുക. മഴയുള്ള സമയത്തും നല്ല വെയിലത്തും പ്രയോഗിക്കരുത്. രാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
പൂക്കളുണ്ടാകും കായ്ക്കും
ചാരത്തില്‍ ധാരാളം പൊട്ടാഷ് അടങ്ങിയിട്ടുണ്ട്. ചെടികള്‍ പൂക്കാനും ഇവ ആരോഗ്യത്തോടെ വളര്‍ന്ന് കായ്കളായി മാറാനും പൊട്ടാഷ് ആവശ്യമാണ്. മനുഷ്യന് എന്ന പോലെ ചെടികള്‍ക്കും രോഗപ്രതിരോധ ശേഷി നല്‍കുന്നതാണ് മഞ്ഞള്‍. കീടങ്ങളെ തുരത്തി ചെടി ശക്തമായി വളരാനും ഈ ലായനി സഹായിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ ഈ ലായനി പ്രയോഗിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment