പന്നികളില്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ കര്‍ഷകര്‍ എത്രയും വേഗം മൃഗാശുപത്രിയില്‍ വിവരം അറിയിക്കേണ്ടതാണ്.
കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. പന്നി ഫാമുകളിലാണ് പ്രധാനമായും ശ്രദ്ധ പുലര്‍ത്തേണ്ടത്.
പഴംതീനി വവ്വാലുകള്‍ ഈ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാ വൈറസ് വവ്വാലുകളില്‍ നിന്നും പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. വവ്വാലുകളില്‍ നിന്ന് നേരിട്ടും പകരാം. വവ്വാലുകള്‍ കടിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ചൂട് ഏല്‍ക്കുമ്പോള്‍ നശിക്കുന്ന ഒരു വൈറസ് ആണ് നിപ്പ വൈറസ്.
പന്നികളില്‍ പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ കര്‍ഷകര്‍ എത്രയും വേഗം മൃഗാശുപത്രിയില്‍ വിവരം അറിയിക്കേണ്ടതാണ്. പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാല്‍ പന്നി ഫാമുകളില്‍ ശുചിത്വവും കൃത്യമായ അണു നശീകരണവും നടത്തേണ്ടതാണ്. ഫാമുകളില്‍ മരണപ്പെടുന്ന മൃഗങ്ങളുടെ ശവശരീരങ്ങള്‍ ആഴത്തില്‍ കുഴിച്ചിടുകയോ ശാസ്ത്രീയമായി കത്തിക്കുകയോ ചെയ്യുക. ഫാമുകളുടെ പരിസരങ്ങള്‍ വവ്വാലുകള്‍ ചേക്കാറാതിരിക്കുവാന്‍ നെറ്റ് ഉപയോഗിച്ച് മൂടുക. രോഗം നിലനില്‍ക്കുന്ന മേഖലകളില്‍ പുതുതായി മൃഗങ്ങളെ വാങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment