വീടിന്റെയും ഓഫീസിന്റെയും ഉള്‍ഭാഗം അലങ്കരിക്കുക മാത്രമല്ല, അവിടെ ചരിക്കുന്ന മനുഷ്യരുടെ ആരോഗ്യപോഷണത്തിന് കൂടി ഈ ചെടികള്‍ ഉതകുന്നു എന്നറിയുമ്പോഴാണ് ഇവയുടെ പ്രാധാന്യം ശരിക്കും മനസ്സിലാക്കാനാവുക.
'അപ്പം ശരീരത്തെ പോഷിപ്പിക്കുന്നു, പൂക്കള്‍ മനസ്സിനെയും' ഈ ചൊല്ലിന്റെ സത്യം ഗ്രഹിച്ചിട്ടെന്നോണമാണ് ഇന്ന് നമ്മുടെ ഇടയില്‍ ഉദ്യാന സസ്യങ്ങളുടെ പരിപാലനവും വിപണനവും കാര്യമായ രീതിയില്‍ തന്നെ വളര്‍ച്ച പ്രാപിച്ചത്. ഇഷ്ടപ്പെട്ടൊരു ചെടി വാങ്ങി നട്ട് വെള്ളവും വളവും നല്‍കി വളര്‍ത്തി ദിവസവും കുറച്ചു സമയം അതിനോടൊപ്പം ചെലവഴിച്ചു ഒടുവില്‍ ആ ചെടിയില്‍ മൊട്ടുകള്‍ വന്നു പൂക്കള്‍ വിരിയുന്നത് കാണുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതി അത് അനുഭവിച്ചവര്‍ക്കേ അറിയുകയുള്ളൂ. അതുകൊണ്ടുതന്നെയാവണം അനാദികാലം മുതലേ മനുഷ്യര്‍ ഉദ്യാന സസ്യങ്ങളോട് മമത പുലര്‍ത്തിപ്പോന്നത്.
പൂന്തോട്ടമെന്ന പേര് ഉള്‍ക്കൊള്ളുന്നത് പൂക്കള്‍ ഉണ്ടാക്കുന്ന ചെടികള്‍ക്കൊപ്പം തന്നെ വര്‍ണ്ണാഭമായ ഇലച്ചാര്‍ത്തുകളോടുകൂടിയ ഇലച്ചെടികളെ കൂടിയാണ്. നഗരവല്‍ക്കരണം സാക്ഷാല്‍കരിക്കപ്പെട്ടപ്പോള്‍ ഒരു വിധം എല്ലാവര്‍ക്കും വീടായി. വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമായി മുറ്റത്തോ വരാന്തയിലോ അകത്തോ കുറച്ചു നല്ല ചെടികള്‍ വളര്‍ത്തണമെന്ന മോഹം മൊട്ടിടുകയായി. ഒറ്റപ്പെട്ട ഭവനങ്ങള്‍ വിട്ട് പലരും ഫഌറ്റുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ അകത്തളങ്ങളില്‍ വളര്‍ത്തുന്ന അലങ്കാര ചെടികളുടെ പ്രസക്തി വര്‍ദ്ധിക്കുകയും അവയുടെ ആവശ്യകത ഏറുകയും ചെയ്തു.
ഇത്തരം ചെടികള്‍ അകത്തളങ്ങള്‍ക്ക് ആകര്‍ഷണീയത പകരുന്നതോടൊപ്പം തന്നെ അന്തരീക്ഷത്തില്‍ ഇപ്പോഴും ഓക്‌സിജന്‍ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. മാനസികപിരിമുറുക്കം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കാനും മനസ്സിനും ശരീരത്തിനും ഊര്‍ജ്ജവും ഉന്മേഷവും പകരുവാനും അതുവഴി പൊതുവേ മെച്ചപ്പെട്ട ആരോഗ്യത്തോടെ ജീവിക്കുവാനും ഇത്തരം ചെടികള്‍ സഹായകരമാണ് എന്ന് ഇതേക്കുറിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓഫീസ് മുറികളുടെ അന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും ഊര്‍ജ്ജസ്വലത കൈവരിക്കുവാനും സാധിക്കും.
അകത്തളങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപെടുമ്പോള്‍ മലിനവായു ശ്വസിക്കുമ്പോഴുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ ശമനം കിട്ടുന്നു. Horticultural Therapy എന്നൊരു രോഗചികിത്സാരീതി തന്നെ പല രാജ്യങ്ങളിലും നിലവിലുണ്ട്. വിഷാദരോഗം, മറവിരോഗം, അകാരണമായ ഭയം ഇവയ്‌ക്കെല്ലാം പ്രതിവിധിയായി Horticultural Therapy യെ കാണുന്നു. അതുകൊണ്ട് അവനവന്റെ കഴിവും സൗകര്യവും ചെടികളോടുള്ള അഭിരുചിയും കണക്കിലെടുത്ത് വീടിന്റെ വരാന്തയിലോ സ്വീകരണ മുറിയിലോ ഭക്ഷണമേശക്കരികിലോ ഓക്കെ ഏതാനും അലങ്കാരസസ്യങ്ങള്‍ വളര്‍ത്തി പരിപാലിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
അകത്തളങ്ങളില്‍ വളര്‍ത്താവുന്ന ചെടികളുടെ ആകര്‍ഷണം പുഷ്പങ്ങളല്ല, മറിച്ച് പ്രസരിപ്പോടെ വലുപ്പത്തില്‍ വിടര്‍ന്നുനില്‍ക്കുന്ന മനോഹരങ്ങളായ ഇലകളാണ്. മിക്ക ഇലച്ചെടികളും പൂക്കാറുണ്ടെങ്കിലും പൂക്കള്‍ക്ക് ആകര്‍ഷണീയത അവകാശപ്പെടാനില്ല. പൂചെടികളില്‍ പുഷ്പിക്കുമ്പോള്‍ മാത്രം കാണുന്ന വശ്യത ഇല ചെടികളില്‍ വര്‍ഷം മുഴുവനും കാണപ്പെടുന്നു. മാത്രവുമല്ല, പൂച്ചെടികളേക്കാള്‍ കൂടിയ അളവില്‍ ഓക്‌സിജന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ചെടികള്‍ എല്ലാം തന്നെ ഭാഗികമായ വെയിലോ തണലോ ഇഷ്ടപ്പെടുന്നവയായിരിക്കും.നമ്മുടെ കാലാവസ്ഥയില്‍ വളരുന്ന വിവിധ തരം ഇലച്ചെടികളെക്കുറിച്ചും അവയുടെ പരിചരണത്തെക്കുറിച്ചും വിശദമായി അടുത്ത ദിവസം.
(രണ്ടായിരത്തില്‍പ്പരം ഓക്‌സിജന്‍ പ്ലാന്റ്‌സ് വര്‍ഷങ്ങളായി വീട്ടില്‍ നട്ട് പരിപാലിച്ച് വരുന്ന ആളാണു ലേഖകന്‍. എസ്ബിഐയില്‍ നിന്ന് ഡപ്യൂട്ടി മാനേജറായി റിട്ടയര്‍ ചെയ്ത ശേഷം ചെടി വളര്‍ത്തലില്‍ സജീവമാണ് ഇദ്ദേഹം.)
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment