വില വര്‍ധിച്ചതോടെ കര്‍ഷകര്‍ വീണ്ടും കുരുമുളകിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ രോഗങ്ങളും കീടങ്ങളുടെ ആക്രമണവും വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.
കുരുമുളകിന് നല്ല വിലയാണിപ്പോള്‍, ലഭ്യതക്കുറവ് തന്നെയാണിതിന് പ്രധാന കാരണം. വിലയിടിവും രോഗങ്ങളും കാരണം കര്‍ഷകര്‍ കുരുമുളക് കൃഷി ഉപേക്ഷിച്ചു തുടങ്ങിയിരുന്നു. കേരളത്തിനു ലോക പ്രശസ്തി നല്‍കിയ കുരുമുളക് കൃഷി ഏതാണ്ട് നാശത്തിന്റെ വക്കിലാണ്. വില വര്‍ധിച്ചതോടെ കര്‍ഷകര്‍ വീണ്ടും കുരുമുളകിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ രോഗങ്ങളും കീടങ്ങളുടെ ആക്രമണവും വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.
ദ്രുത വാട്ടം
കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടന്നു വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്തപാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായിവേരിലും ചീയലുണ്ടായി, വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും ഇലകളിലും എത്തിച്ചേരാതെ ഇലകള്‍ വാടി തൂങ്ങി മഞ്ഞളിച്ച് ഉണങ്ങി വീഴുന്നു. ഇലകളില്‍ കറുത്ത പാടുകള്‍ ഉണ്ടായി അവ പെട്ടെന്ന് വ്യാപിച്ച് ഇല കരിയുന്നു.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1.വള്ളികള്‍ രോഗബാധയില്ലാത്ത സ്ഥലത്തു നിന്നുമാത്രം ശേഖരിക്കുക
2.രോഗം ബാധിച്ച് നശിച്ച ചെടികള്‍ വേരോടുകൂടി പറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കുക
3.മഴയ്ക്കു മുന്‍പേ തോട്ടത്തില്‍ നീരവാര്‍ച്ച സൗകര്യം ഉണ്ടാക്കുകരേ
4.വള്ളിയുടെ ചുവടു ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ മണ്ണ് കൂനകൂട്ടികൊടുക്കുക
5.കാലവര്‍ഷങ്ങളില്‍ കൊടിയുടെ ചുവട്ടില്‍ മണ്ണിളക്കുന്നതും തടം കിളക്കുന്നതും ഒഴിവാക്കുക
6.ട്രൈക്കോഡര്‍മ ജൈവവളങ്ങളായ ചാണകപൊടിയിലോ, കാപ്പിതോണ്ടിലോ, വേപ്പിന്‍പിണ്ണാക്കിലോ വംശവര്‍ധനവ് നടത്തി വള്ളി ഒന്നിനു 2.5 കിലോ ഇട്ടു കൊടുക്കാവുന്നതാണ്.
മഞ്ഞളിപ്പ് രോഗം
മഴക്കാലാവസാനത്തോട് കൂടി മഞ്ഞളിപ്പ് വള്ളി മൂഴുവന്‍ പടരുന്നു.ഇലകളും തിരികളും പൊഴിഞ്ഞ്,കണ്ണിത്തല മുറിഞ്ഞ് വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും നശിക്കുന്നു. കുമിളുകള്‍, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകള്‍ തുരന്ന് അവയില്‍ മുഴകള്‍ ഉണ്ടാക്കുന്നു.ക്ഷതമേറ്റ വേരുകള്‍ക്ക് പിന്നീട് കുമിള്‍ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തില്‍ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീര്‍വാര്‍ച്ചക്കുറവ് ഈ രോഗതിന്റെ ഒരു പ്രധാന കാരണമാണ്.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
1.രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍ ചെടികള്‍ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക.
2.പൗര്‍ണ്ണമി എന്ന ഇനത്തിനു ഈ രോഗത്തെ ഒരു പരിധി വരെ ചെറുത്ത് നില്കാനാകും
3.കമ്മ്യുണിസ്റ്റ് പച്ച, ജമന്തി,ശീമക്കൊന്ന എന്നിവ ചുവട്ടില്‍ ചേര്‍ക്കുക
4.വള്ളിയൊന്നിനു 3 കിലോ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക
5.മിത്രബാക്ടീരിയായപോച്ചോണിയ ക്ലാമിഡോസ്‌പോറിയപെസിലോമൈസെസ് ലിലാസിനസ്നല്‍കുക (കൊടിയൊന്നിന് 25-50ഗ്രാം)
6.ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം + വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക (കൊടിയൊന്നിനു 3 കിലോ)
പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ…
കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്. ഉയര്‍ന്ന വിളവ് നല്‍കുന്ന…
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
© All rights reserved | Powered by Otwo Designs
Leave a comment