പിതാവിന്റെ പാത പിന്തുടര്‍ന്ന് തേന്‍ വളര്‍ത്തി സ്വന്തമായൊരു ബ്രാന്‍ഡ് സ്ഥാപിച്ച് തേന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സാനിയ സെഹ്‌റ
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍ തേനിന്റെ മധുരമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച തേന്‍ ഉത്പാദിപ്പിക്കുന്നത് ജമ്മു കശ്മീരിലാണ്. ഇവിടെയുള്ളൊരു യുവ സംരംഭകയുടെ വാര്‍ത്തയാണിന്നു രാജ്യമാകെ ചര്‍ച്ചയാകുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് തേന്‍ വളര്‍ത്തി സ്വന്തമായൊരു ബ്രാന്‍ഡ് സ്ഥാപിച്ച് തേന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സാനിയ സെഹ്‌റ.
തേന്‍ കര്‍ഷകനായ പിതാവ് ഗുല്‍സാര്‍ അഹമ്മദ് മിറിനൊപ്പം കുട്ടിക്കാലത്ത് സഹായിക്കാന്‍ കൂടിയാണ് സാനിയ ഈ മേഖലയിലേക്ക് ഇറങ്ങുന്നത്. കശ്മീരില്‍ മഞ്ഞുകാലം ശക്തമാകുമ്പോള്‍ ഗുല്‍സാര്‍ അഹമ്മദ് തന്റെ തേനീച്ച കോളനികള്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും കൊണ്ടുപോകും, ഈസമയം സാനിയ സെഹ്റയും കൂടെയുണ്ടാകും. തടി പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്ന തേനീച്ചകളെ ജീവനോടെ നിലനിര്‍ത്താന്‍ അതിശൈത്യകാലമായ ഡിസംബര്‍ - ഏപ്രില്‍ മാസങ്ങളില്‍ ചൂടുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകണം. എന്നാലേ തേന്‍ ഉത്പാദനവുമുണ്ടാകൂ. 180 തേനീച്ച കോളനികളാണ് അക്കാലത്ത് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പിതാവിന്റെ കഠിനാധ്വാനം എന്നാല്‍ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതും സാനിയയ്ക്ക് കണ്ടു നില്‍ക്കേണ്ടി വന്നു. '' ശുദ്ധമായ ജൈവ തേനാണ് ഞങ്ങള്‍ വിളവെടുത്തിരുന്നത്. മൊത്തമായി വാങ്ങുന്നവര്‍ ഞങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കി, നാലിരട്ടി ഉയര്‍ന്ന നിരക്കില്‍ തേന്‍ വിറ്റു. കൂടാതെ, കൂടുതല്‍ പണം സമ്പാദിക്കുന്നതിനായി അവര്‍ തേനില്‍ മായം ചേര്‍ത്തു. ഇതിലൊരു മാറ്റം വേണ്ടമെന്ന് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു,'' - സാനിയ പറയുന്നു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് തേന്‍ വില്‍ക്കാനായി കശ്മീര്‍ പ്യുവര്‍ ഓര്‍ഗാനിക്സ് എന്ന ബ്രാന്‍ഡിന്റെ പിറവി ഇങ്ങനെയാണ്.
കശ്മീരിലെ യാഥാസ്ഥിതിക സമൂഹത്തിന് ഒരു സ്ത്രീ സ്വന്തമായി തേനീച്ച വളര്‍ത്തുന്നതും ബിസിനസ് ചെയ്യുന്നതുമൊന്നും ആലോചിക്കാനേ പറ്റിയില്ല. പത്താം ക്ലാസ് കഴിഞ്ഞതോടെ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. പക്ഷേ സാനിയയുടെ മനസ് തേനീച്ചകള്‍ക്കൊപ്പമായിരുന്നു. ബന്ധുക്കളും മറ്റും എതിര്‍ത്തെങ്കിലും പിതാവ് പിന്തുണ നല്‍കി. ഇതോടെ തേനീച്ച വളര്‍ത്താന്‍ തുടങ്ങി. കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന്റെ ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് (എച്ച്എഡിപി) കീഴില്‍ സബ്സിഡിക്ക് അപേക്ഷിച്ചു. 35 തേനീച്ച കോളനികള്‍ (ഒരു കോളനിക്ക് ഏകദേശം 4500 രൂപ) വാങ്ങാന്‍ 1.5 ലക്ഷം രൂപയായിരുന്നു എന്റെ പ്രാരംഭ നിക്ഷേപം. തുടര്‍ന്ന് എനിക്ക് 1.12 ലക്ഷം രൂപ (80 ശതമാനം) സബ്സിഡി ലഭിച്ചു, അത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ എന്നെ സഹായിച്ചു - അവര്‍ പറയുന്നു. നിലവില്‍ 650 തേനീച്ച കോളനികള്‍ സ്വന്തമാക്കുകയും ചെയ്തു. ഇത് അവളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കോളനികളുടെ മൂന്നിരട്ടിയിലധികമാണ്. ഈ കോളനികളില്‍ നിന്ന് ഓരോ സീസണിലും 5,500 കിലോ തേന്‍ ലഭിക്കും. ഒരു വര്‍ഷത്തില്‍ അഞ്ച് സീസണുകളില്‍ ഞങ്ങള്‍ തേന്‍ വിളവെടുക്കും. കാലാവസ്ഥയും പൂക്കളുമൊക്കെ അനുസരിച്ച് രാജസ്ഥാനിലേക്കും പഞ്ചാബിലേക്കും കശ്മീരിലുട നീളവും തേനീച്ചകളെ മാറ്റും. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോര്‍ ടൗണ്‍ഷിപ്പിലെ കുങ്കുമപ്പാടങ്ങളിലാണ് ഇവ ഇപ്പോള്‍ ഉള്ളത്.
ഇടനിലക്കാര്‍ തന്റെ പിതാവിനെ ചൂഷണം ചെയ്യുന്നതു കണ്ടു വളര്‍ന്നതിനാല്‍ സ്വന്തം ബ്രാന്‍ഡ് എന്നത് സാനിയയുടെ സ്വപ്‌നമായിരുന്നു. അടുത്തിടെ ഇതിനും തുടക്കമിട്ടു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് തേന്‍ വില്‍ക്കാന്‍ തന്റെ ബ്രാന്‍ഡായ 'കശ്മീര്‍ പ്യുവര്‍ ഓര്‍ഗാനിക്സ്' പുറത്തിറക്കി. ജൈവവും മായം ചേര്‍ക്കാത്തതുമായ തേന്‍ ആവശ്യക്കാര്‍ക്ക് നേരിട്ടു വാങ്ങാം. അക്കേഷ്യ പൂക്കളുടെ അമൃതില്‍ നിന്ന് തേനീച്ചകള്‍ നിര്‍മ്മിക്കുന്ന ലോകപ്രശസ്തമായ കശ്മീരി അക്കേഷ്യ തേന്‍ കിലോയ്ക്ക് 1200 രൂപയ്ക്കും മള്‍ട്ടിഫ്‌ലോറല്‍ തേന്‍ കിലോയ്ക്ക് 1400 രൂപയ്ക്കും മോണോഫ്‌ലോറല്‍ കിലോയ്ക്ക് 1000 രൂപയ്ക്കും വില്‍ക്കുന്നു. കാട്ടുതേന്‍ കിലോയ്ക്ക് 1200 രൂപയ്ക്കും തേന്‍ 1600 രൂപയ്ക്കും വില്‍ക്കുന്നു. സോപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ വില്‍ക്കുന്നതിനൊപ്പം തേനീച്ച പൂമ്പൊടിയും റോയല്‍ ജെല്ലിയും (തേനീച്ചകളുടെ പാല്‍ സ്രവണം) ഉപയോഗിച്ച് ഞാന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉണ്ടാക്കുന്നു,'' അവള്‍ പറയുന്നു.
''ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ, ഞങ്ങള്‍ ഒന്നിലധികം വരുമാന സ്ട്രീമുകള്‍ സൃഷ്ടിക്കുകയും ഞങ്ങളുടെ കോളനികളില്‍ നിന്ന് ഒന്നും പാഴാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സുസ്ഥിരമായ രീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ശക്തമായ വിപണി സാന്നിധ്യം സ്ഥാപിക്കാന്‍ ഈ സമീപനം ഞങ്ങളെ സഹായിച്ചു,'' അവര്‍ വിശദീകരിക്കുന്നു നിലവില്‍ സാനിയയുടെ പ്രതിമാസ വിറ്റുവരവ് 2 ലക്ഷം രൂപയുടേതാണ്, 2025-ല്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ബ്രാന്‍ഡ് ചെയ്യാനും വിപണനം ചെയ്യാനും തുടങ്ങുന്നതോടെ ഇത് ഉയരും.
തേന്‍ പോലെ മധുരിക്കുന്നതല്ല തേനീച്ച വളര്‍ത്തല്‍. നവംബറില്‍, കശ്മീരില്‍ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് കോളനികള്‍ കൊണ്ടുപോകണം. ഇതിനായി ട്രക്കുകള്‍ വാടകയ്‌ക്കെടുക്കണം. ഒരു ട്രക്കിന് 65,000 രൂപ വരെ വാടക നല്‍കണം. രാജസ്ഥാനിലെ കടുകു പാടങ്ങളില്‍ തേനീച്ചകോളനികള്‍ സ്ഥാപിക്കും. കടുക് പൂത്ത് തുടങ്ങുമ്പോള്‍ മികച്ച രീതിയില്‍ തേന്‍ ലഭിക്കും. ഇത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും സന്തോഷമാണ്, ഫെബ്രുവരി വരെ അവിടെ തുടരും. മാര്‍ച്ചില്‍ പഞ്ചാബിലെ മാന്തോപ്പിലും ലിച്ചി തോട്ടങ്ങളിലുമായിരിക്കും. തേനീച്ചകള്‍ ധാരാളമുള്ളതിനാല്‍ മാമ്പഴങ്ങളുടെ ഉത്പാദനം വര്‍ധിക്കും, ഗുണനിലവാരമുള്ള തേന്‍ ലഭിക്കുകയും ചെയ്യും. ഏപ്രില്‍ അവസാനത്തോടെ, കശ്മീരില്‍ തിരിച്ചെത്തും. പുല്‍വാമയ്ക്ക് സമീപമുള്ള ഒരു പ്ലം ഗാര്‍ഡനില്‍ നിന്ന് ജൂണില്‍ സാംഗ്രിയിലേക്കും തുടര്‍ന്ന് സോനാമാര്‍ഗിലേക്കും ലെതപോറയിലേക്കും മികച്ച ഗുണനിലവാരമുള്ള ജൈവ തേന്‍ നേടുന്നതിനായി യാത്ര തുടരും. ട്രക്കുകളില്‍ ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോള്‍ കോളനികള്‍ക്കും പലതിനും കേടു പാടുകള്‍ സംഭവിക്കും, ചിലത് നശിക്കും. പിതാവോ സഹോദരനോ തേനീച്ച കോളനികള്‍ക്ക് ഏതു സമയവും കാവല്‍ നില്‍ക്കും. രോഗങ്ങള്‍ വന്നാല്‍ മൃഗഡോക്റ്ററെ വിളിക്കും. എന്നാല്‍ വെല്ലുവിളികളെ നേരിട്ട് തന്റെ സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് ഈ 19 കാരിയുടെ തീരുമാനം.
സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…
രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…
വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…
ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…
ജോലിക്കും പഠനത്തിനുമായി വിദേശത്തേക്ക് കുടിയേറാനാണ് കേരളത്തിന്റെ യുവത്വമിന്നു കൊതിക്കുന്നത്. നഴ്‌സിങ് മേഖലയിലുള്ളവരാണ് ഇതിന്റെ തുടക്കം കുറിച്ചത്. എന്നാല്‍ കൃഷി ചെയ്യാനായി ഗള്‍ഫിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ച…
കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
© All rights reserved | Powered by Otwo Designs
Leave a comment