തേങ്ങാവെള്ളം, കഞ്ഞിവെള്ളം, മീന്‍ എന്നിവയുപയോഗിച്ച് കെണികള്‍ തയാറാക്കാം. രാസകീടനാശിനികള്‍ പ്രയോഗിക്കാതെ സുരക്ഷിതമായ ജൈവ പച്ചക്കറികള്‍ ലഭിക്കാന്‍ ഇത്തരം കെണികള്‍ സഹായിക്കും.
പച്ചക്കറിക്കൃഷിയില്‍ ശല്യക്കാരാവുന്ന കീടങ്ങളെ തുരത്താന്‍ പല തരത്തിലുള്ള കെണികള്‍ നാം പരീക്ഷിക്കാറുണ്ട്. മഞ്ഞക്കെണി, ഫിറമോണ്‍ കെണി തുടങ്ങിയവ സാധാരണ കര്‍ഷകര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മുടെ അടുക്കളയില്‍ നിന്നു ലഭിക്കുന്ന തേങ്ങാവെള്ളം, കഞ്ഞിവെള്ളം, മീന്‍ എന്നിവയുപയോഗിച്ച് കെണികള്‍ തയാറാക്കാം. രാസകീടനാശിനികള്‍ പ്രയോഗിക്കാതെ സുരക്ഷിതമായ ജൈവ പച്ചക്കറികള്‍ ലഭിക്കാന്‍ ഇത്തരം കെണികള്‍ സഹായിക്കും.
1. തേങ്ങാ വെള്ളക്കെണി
രണ്ട് ദിവസം ശേഖരിച്ചു പുളിപ്പിച്ച തേങ്ങാവെള്ളം, യീസ്റ്റ് മൂന്ന് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, പച്ച തെങ്ങോല ഒരു കഷ്ണം എന്നിവയാണ് ഈ കെണി തയാറാക്കാന്‍ ആവശ്യം. പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരി യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം ചേര്‍ക്കുക. ഇതില് ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക. തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കഷ്ണമിടുക. കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലകഷ്ണത്തിലിരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ച് ചാകും. നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണ്ടിവരും.
2. കഞ്ഞിവെള്ളക്കെണി
കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, യീസ്റ്റ് 3-4 തരി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. 3-4 തരി യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കൂടി ചേര്‍ത്തിളക്കി കെണി പന്തലില്‍ തൂക്കിയിടുക. വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും. നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണം.
3. മീന്‍കെണി
ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക. ഇതില്‍ 5 ഗ്രാം ഉണങ്ങിയ മീന്‍പൊടിയിടുക. കുറച്ചു വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക. ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പോളിത്തീന്‍ കൂടിന്റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക. എന്നിട്ട് കെണി പന്തനില്‍ തൂക്കിയിടുക. കെണികള്‍ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കണം. നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണം.
4. ഉറുമ്പുകെണി
മുളക്, വഴുതന, കത്തിരി, വെണ്ട, പയര്‍ തുടങ്ങിയ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഉറുമ്പുകെണി വയ്ക്കാം. ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി ഒരുക്കാന്‍. ഒരടി നീളവും ഒന്നര ഇഞ്ച് വ്യാസവുമുള്ള പിവിസി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക. കുഴലിന്റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക. ഉറുമ്പുകള്‍ ഇറച്ചിയില്‍ ആകര്‍ഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടും. ഇപ്പോള്‍ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്) കത്തിച്ച് കുഴലിനടുത്ത് പിടിക്കുക. ചൂടു കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നു. ചത്ത ഉറുമ്പിനെ എടുത്തുമാറ്റാന്‍ ഉറുമ്പുകള്‍ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു. തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയില്‍ മുഴുവന്‍ ഉറുമ്പുകളേയും നിയന്ത്രിക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment