കീടശല്യത്തില്‍ വലഞ്ഞ് കര്‍ഷകര്‍ ; പ്രയോഗിക്കാം സമ്മിശ്ര കീടനിയന്ത്രണം

രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും. മണ്ണിനും ചെടികള്‍ക്കും മനുഷ്യനും കുഴപ്പമില്ലാത്ത രീതിയില്‍ വേണം ഇവ പ്രയോഗിക്കാന്‍.

By Harithakeralam
2025-04-04

വേനല്‍ മഴ പരക്കെ ലഭിച്ചു കഴിഞ്ഞു, എന്നാല്‍ ചൂടിനൊട്ടും കുറവില്ലതാനും. പല സ്ഥലത്തും അന്തരീക്ഷം മേഘാവൃതമാണ് പലപ്പോഴും. കീടങ്ങളുടെ ശല്യം വലിയ രീതിയിലാണെന്നു കര്‍ഷകര്‍ പറയുന്നു. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവയെ തുരത്താതെ കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. ഇവയെ തുരത്താന്‍ ജൈവ മാര്‍ഗങ്ങള്‍ കൊണ്ടു മാത്രം കഴിഞ്ഞെന്നു വരില്ല. ഇതിനായി രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും. മണ്ണിനും ചെടികള്‍ക്കും മനുഷ്യനും കുഴപ്പമില്ലാത്ത രീതിയില്‍ വേണം ഇവ പ്രയോഗിക്കാന്‍.  

1. നീരൂറ്റി കുടിക്കുന്ന വാഴപ്പേന്‍, കുറുനാമ്പ് കൊക്കാന്‍ തുടങ്ങി വൈറസ് രോഗങ്ങള്‍ പരത്തുന്നു.ഇവക്കെതിരേ പുകയില കഷായം തളിക്കുക . രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ് 30 EC തളിച്ചു കൊടുക്കാം.

2. പടവലത്തില്‍ കൂനന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഗോമൂത്രം കാന്താരി മിശ്രിതം തളിക്കുക. കീടബാധ രൂക്ഷമാണെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്പോള്‍ 185 SC 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

3. കുരുമുളകില്‍ കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോമൈസെസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കള്‍ 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കില്‍ മൂന്ന് ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓരോ ചെടിയുടെ ചുവട്ടിലും മണ്ണ് കുതിരത്തക്ക വണ്ണം ഒഴിച്ചു കൊടുക്കുക.

4. നെല്ലില്‍ തണ്ടുതുരപ്പനേയും ഇലചുരുട്ടി പുഴുവിനേയും നിയന്ത്രിക്കാന്‍ െ്രെടക്കോകാര്‍ഡുകള്‍ 2 സിസി ഒരു ഏക്കറിന് എന്ന കണക്കില്‍ ഉപയോഗിക്കുക. കാര്‍ഡുകള്‍ കീറി ഒരു ഭാഗം 5 സെന്റിന് എന്ന തോതില്‍ മഴ നനയാതെ പാടത്തു ഉറപ്പിക്കേണ്ടതാണ്.

5. തെങ്ങിന്‍ തടങ്ങള്‍ ഉഴുതിടുന്നതാണ് അഭികാമ്യം. ഇങ്ങനെ ചെയ്യുന്നത് വായു സമ്പര്‍ഗം കൂട്ടാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. ഇടവിളയായി വാഴ ചേമ്പ് മുതലായ വിളകള്‍ കൃഷി ചെയ്യാവുന്നതാണ്.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs