വീട്ട്മുറ്റത്ത് വെയില്‍ ലഭിക്കുന്നതു കുറവാണ്... ചെടികളിലൊന്നും പൂക്കള്‍ വേണ്ടപോലെയുണ്ടാകുന്നില്ല... ഈ പരാതിയുള്ളവര്‍ക്ക് വളര്‍ത്താനുള്ള ചെടിയാണ് ചൈനീസ് ബാല്‍സാം.
വീട്ട്മുറ്റത്ത് വെയില്‍ ലഭിക്കുന്നതു കുറവാണ്... ചെടികളിലൊന്നും പൂക്കള്‍ വേണ്ടപോലെയുണ്ടാകുന്നില്ല... ഈ പരാതിയുള്ളവര്‍ക്ക് വളര്‍ത്താനുള്ള ചെടിയാണ് ചൈനീസ് ബാല്‍സാം. നമ്മുടെ വെള്ളത്തണ്ട് അഥവാ മഷിച്ചെടിയുടെ തണ്ടുകളോട് സാമ്യമുള്ള പൂച്ചെടിയാണിത്. നിരവധി നിറങ്ങളില്‍ ഈ ചെടി ലഭ്യമാണ്. രണ്ടു തരത്തിലാണ് ഈ ചെടികളുള്ളത്, സാധാരണ ഇനവും കുള്ളന്‍ ഇനവും. മികച്ച പരിചരണം നല്‍കിയാല്‍ ഇവ വളര്‍ന്നു നല്ല പോലെ പൂക്കളുണ്ടാകും.
വലുതും ചെറുതും
സാധാരണ ഇനം ചൈനീസ് ബാല്‍സാം അര മീറ്റര്‍ വരെ ഉയരം വയ്ക്കും. ഇതു നിലത്ത് നടാനാണ് അനുയോജ്യം. എന്നാല്‍ കുള്ളന്‍ ഇനങ്ങള്‍ ചട്ടിയില്‍ നട്ടുവളര്‍ത്താം. ഇവ കൂട്ടത്തോടെ വളര്‍ത്തുന്നത് പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടും. ചെട്ടിയിലോ നിലത്തോ പറ്റിച്ചേര്‍ന്നു കൂട്ടം കൂട്ടമായി വളരുന്ന കുള്ളന്‍ ബാല്‍സാം പൂത്തുകഴിഞ്ഞാല്‍ നല്ല ഭംഗിയായിരിക്കും.
നടീല്‍ രീതി
നിലത്തോ ചട്ടിയിലോ തണല്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഈ ചെടി നടാം. തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുക. മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലത്തുള്ള വേരു പിടിച്ച തണ്ടുകള്‍ നടാന്‍ ഉപയോഗിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം വേണം നടാനായി തെരഞ്ഞെടുക്കാന്‍ മണ്ണ്, മണല്‍, ചാണകപ്പൊടി, എല്ല് പൊടി എന്നിവ ചേര്‍ത്ത് വേണം നടീല്‍ മിശ്രിതം തയാറാക്കാന്‍.
മഴയും വെയിലും ശത്രുക്കള്‍
നല്ല പരിചരണം ആവശ്യമുള്ളവയാണ് ഈയിനം ചെടികള്‍. നല്ല വെയിലും മഴയുമേല്‍ക്കുന്ന സ്ഥലത്ത് ഒരിക്കലും ബാല്‍സാം നടരുത്, എളുപ്പത്തില്‍ നശിച്ചു പോകും. പരിചരണം കുറഞ്ഞാല്‍ ചെടികള്‍ എളുപ്പത്തില്‍ നശിച്ചു പോകും. ജലസേചനവും സൂക്ഷിച്ചു വേണം, നനവ് കൂടിയാലും ചെടി നശിച്ചു പോകും. ചാണകപ്പൊടി, എല്ല് പൊടി തുടങ്ങിയവ ഇടയ്ക്കിട്ടു കൊടുക്കണം. എന്നാല്‍ നല്ല പോലെ പൂക്കും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment