ഇത്തിള്‍ക്കണികളെ നശിപ്പിക്കാന്‍ ഇതാണു കൃത്യ സമയം

ഫല വൃക്ഷങ്ങളാണ് ഇത്തിള്‍ക്കണ്ണികളുടെ പ്രധാന ഇരകള്‍. ഉത്പാദനം കുറയാനും പതുക്കെ മരം നശിക്കാനും വരെ ഇവ കാരണമാകും.

By Harithakeralam
2025-03-17

ആവശ്യമില്ലാതെ പലയിടത്തും കയറിപ്പറ്റി അഭിപ്രായം പറയുന്നവരെ നാം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് ഇത്തിള്‍ക്കണികള്‍. എന്നാല്‍ ശരിക്കും ഇത്തരം ഇത്തിള്‍ക്കണികളുണ്ട്, പക്ഷേ ഇവ മരങ്ങളെയാണ് ആക്രമിക്കുന്നത്. ഫല വൃക്ഷങ്ങളാണ് ഇത്തിള്‍ക്കണ്ണികളുടെ പ്രധാന ഇരകള്‍. ഉത്പാദനം കുറയാനും പതുക്കെ മരം നശിക്കാനും വരെ ഇവ കാരണമാകും.

ഇരകള്‍ മാവും പ്ലാവും

നാട്ടുമരങ്ങളിലാണ്  ഇത്തിള്‍ക്കണികള്‍ വ്യാപകമായി കണ്ടിരുന്നത്. മാവ്, പ്ലാവ്, സപ്പോട്ട എന്നിങ്ങനെ പല ഫല വൃക്ഷങ്ങളിലും റബ്ബര്‍, കശുമാവ് തുടങ്ങിയ നാണ്യവിളകളിലും ഇതു ധാരാളമായി കാണപ്പെടുന്നു. വിളകളുടെ ഉല്‍പ്പാദനം കുറയ്ക്കുകയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ ഇവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഏതു മരത്തില്‍ വളരുന്നുവോ അതില്‍ നിന്നാണ് തനിക്ക് ആവശ്യമുള്ള മൂലകങ്ങള്‍ ഇവ ശേഖരിക്കുന്നത്. നാടന്‍ ഇനങ്ങള്‍ ഇവയുടെ ആക്രമണത്തെ കുറയൊക്കെ ചെറുക്കുമെങ്കിലും ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഈ കഴിവ് കുറവാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണം.

നിയന്ത്രണ മാര്‍ഗങ്ങള്‍

ജൈവ രീതിയില്‍ ഇവയെ നശിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. ഒരിക്കല്‍ പോയാലും വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും. ഇതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാം. എത്രല്‍  എന്ന ഹോര്‍മോണ്‍  25 മില്ലി ഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കി തളിക്കണം.  റോക്കര്‍സ്‌പ്രേയര്‍  എന്ന ഉപകരണമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇലകള്‍ വീണ്ടും തളിര്‍ത്തു വരുന്ന  പ്രധാന വേരുകളില്‍ 2, 4  D എന്ന കളനാശിനി 1 ഗ്രാം  20 മി.ല്ലിവെള്ളത്തിലെന്ന തോതില്‍ പഞ്ഞിയില്‍ നനച്ച് വെച്ച്‌കെട്ടുന്നത് വഴി ഇവയുടെ വളര്‍ച്ച പൂര്‍ണ്ണമായും തടയാം.  കൂടാതെ വേനല്‍ക്കാലത്ത് ചെറിയ തോതിലുള്ള ഇത്തിള്‍ക്കണ്ണികളെ ഉപ്പ് തളിരില്‍ വെച്ചു കെട്ടി നിയന്ത്രിക്കാം.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs