കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

മനുഷ്യജീവനു അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

By Harithakeralam
2025-06-09

കാലങ്ങളായി കേരളം തുടരുന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ലെന്നും കേന്ദവനം പരിസ്ഥിതി മന്ത്രാലയം.  മനുഷ്യജീവനു അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്രം അനുകൂല തീരുമാനമെടുത്തിരുന്നില്ല. ഷെഡ്യൂള്‍ രണ്ടിലുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് വര്‍ഷങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ്.

എന്നാല്‍ നിലവിലെ നിയമപ്രകാരം, ഷെഡ്യൂള്‍ രണ്ടിലെ മൃഗങ്ങളെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. നിയമത്തില്‍ ഇങ്ങനൊരു ക്ലോസ് നിലവിലുളളപ്പോള്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു വെടിവെച്ചു കൊല്ലാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്.

Leave a comment

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല: കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കാലങ്ങളായി കേരളം തുടരുന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക്…

By Harithakeralam
ഇറച്ചിയും മീനും തൊട്ടാല്‍ പൊള്ളും: പച്ചക്കറി വിലയും കുതിക്കുന്നു: നടുവൊടിഞ്ഞ് പൊതുജനം

ഇറച്ചിക്കും മീനിനുമൊപ്പം പച്ചക്കറി വിലയും കൂടുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് പൊതുജനം. സാധാരണക്കാരന്റെ തീന്‍മേശയില്‍ വിഭവങ്ങളുടെ എണ്ണം കുറയുയാണ്.  പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീന്‍ തുടങ്ങിയ എല്ലാത്തരം…

By Harithakeralam
സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്  പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി…

By Harithakeralam
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; മഴ ഇനിയും ശക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 5 ദിവസം പടിഞ്ഞാറന്‍…

By Harithakeralam
സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു  ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് എത്തുകയാണ്. മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബിസിനസ്…

By Harithakeralam
'സേവിംഗ്‌സിന്റെ വിദ്യ' പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ്…

By Harithakeralam
മഴക്കെടുതി: കാര്‍ഷിക മേഖലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍…

By Harithakeralam
നിക്ഷേപ തട്ടിപ്പ്: ഫാം ഫെഡ് കമ്പനി മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത  കേസില്‍  ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍. കവടിയാര്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs