ചീര നല്ല വിളവ് തരും ; ഈ മാര്‍ഗങ്ങള്‍ പിന്തുടരൂ

ഈ സമയത്ത് നല്ല വിളവ് ചീരയില്‍ നിന്നും ലഭിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.

By Harithakeralam
2024-01-01

ചീരക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴക്കാലത്തേക്കാളും നല്ല വെയിലുള്ള ഈ കാലാവസ്ഥയാണ് ചീരയ്ക്ക് പ്രിയം. ഈ സമയത്ത് നല്ല വിളവ് ചീരയില്‍ നിന്നും ലഭിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.

1. മണ്ണിട്ട് ഉയര്‍ത്തിയ തവാരണകളിലാണ് മഴക്കാലത്ത് ചീര നടുക. എന്നാല്‍ ചാലുകളില്‍ നടുകയാണ് വെയിലുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യം.

2. ചാലുകള്‍ ഒരടി അകലവും വീതിയും വേണം, എന്നാല്‍ അധികം ആഴം വേണ്ട.

3. നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി ഇളക്കി ഒരു സെന്റിന് ഒന്നര കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും ചേര്‍ക്കുക. ഗ്രോബാഗിലാണെങ്കില്‍ മൂന്നിലൊന്ന് എന്ന കണക്കില്‍. ഇലപ്പുള്ളി രോഗം വരാതിരിക്കാനിതു സഹായിക്കും.  

4. ഒരു സെന്റ് സ്ഥലത്തേക്ക് എട്ട് ഗ്രാം വിത്ത് മതി. തൈ പറിച്ചു നട്ടും കൃഷി ചെയ്യുന്നത് നല്ലതാണ്.  

5. ഒരു ടീസ് പൂണ്‍ ചീര വിത്തിന് രണ്ടു സ്പൂണ്‍ സ്യൂഡോമോണസ് എന്ന രീതിയില്‍ ചേര്‍ത്ത് ഇതിലേക്ക് 10 തുള്ളി പുളിച്ച മോരു കൂടി ചേര്‍ത്ത് 10 മിനുട്ട് വച്ച ശേഷം നടുന്നതും നല്ലതാണ്.  

6. വിത്ത് നട്ട ശേഷം ഉറുമ്പു ശല്യം രൂക്ഷമായിരിക്കും, ഗ്രോബാഗിലാണെങ്കില്‍ ഉറുമ്പിനെ തുരത്താന്‍ റവ ചുറ്റും വിതറുക.

7. ഫിഷ് അമിനോ ആസിഡ് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ സ്േ്രപ ചെയ്യുന്നത് ഇലകള്‍ നല്ല പോലെയുണ്ടാകാന്‍ സാധിക്കും.  

 8. ഓരോ തവണത്തെയും വിളവെടുപ്പിന് ശേഷം പിണ്ണാക്ക് പുളിപ്പിച്ചത്, ചാണക തെളി എന്നിവ സ്േ്രപ ചെയ്താല്‍ ചീര വീണ്ടും നന്നായി വളരും

9. എല്ലാ ആഴ്ചയിലും പൊടിഞ്ഞ ജൈവവളമിട്ടു കൊടുക്കുന്നതും നല്ല വിളവിന് സഹായിക്കും.  

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs