തക്കാളിയില്‍ കട ചീയല്‍, പടവലത്തിന് ഡൗണി മില്‍ഡ്യൂ, വാഴയില്‍ മാണ അഴുകല്‍; ശക്തമായ മഴ കൃഷി നശിപ്പിക്കാതിരിക്കാന്‍

നിലവിലെ സാഹചര്യത്തില്‍ കൃഷിക്ക് പുതുജീവന്‍ നല്‍കാനുള്ള ചില മാര്‍ഗങ്ങള്‍

By Harithakeralam
2025-06-04

മഴ ശക്തമായി തുടര്‍ന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം മഴയുടെ ശക്തി മൂലം പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. മഴ ഇനിയും ശക്തമായാല്‍ കൃഷി പൂര്‍ണമായും നശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ കൃഷിക്ക് പുതുജീവന്‍ നല്‍കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

1.  പച്ചക്കറികള്‍ക്ക് ശരിയായ നീര്‍വാര്‍ച്ച സൗകര്യം ഒരുക്കണം. പന്തലുകളില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് ആവശ്യമെങ്കില്‍ താങ്ങുകാല്‍ കൊടുക്കുക.

2   പടവലത്തില്‍ ഡൗണി മില്‍ഡ്യൂ രോഗം ഈ സമയത്ത് കാണാറുണ്ട്. ഇതിനെ നിയന്ത്രിക്കാന്‍ മാങ്കോസെബ് 50 % 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

3. തക്കാളിയിലെ കടചീയല്‍ രോഗത്തിനെതിരേ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളതില്‍ നേര്‍പ്പിച്ചു ചുവട്ടിലൊഴിച്ചു കൊടുക്കുക.

4. മാണം അഴുകല്‍  മഴക്കാലത്ത് വാഴയില്‍ മാണ അഴുകല്‍ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കണം. മുന്‍കരുതലെന്ന നിലയില്‍, മൂന്ന് ലിറ്റര്‍ സ്യൂഡോമോണാസ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം) ഉപയോഗിച്ച് തടത്തില്‍ ഒഴിച്ചു കൊടുക്കാം.

5. നെല്ല് (വിരിപ്പ്)  നെല്ലില്‍ പോളരോഗം, പോള അഴുകല്‍ ഇലപുള്ളിരോഗങ്ങള്‍് എന്നിവ വരാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി ഒരു കി.ഗ്രാം നെല്‍വിത്ത് സ്യൂഡോമോണാസ് കള്‍ച്ചറിന്റെ ലായനിയില്‍ അര മണിക്കുര്‍ കുതിര്‍ത്തുവെച്ച് വിതക്കുക. അല്ലെങ്കില്‍ ഞാറിന്റെ വേര് സ്യൂഡോമോണാസ് കള്‍ച്ചറില്‍ അര മണിക്കുര്‍ മുക്കിവെച്ച് നടുക.

6.   തെങ്ങിലെ കൂമ്പുചീയല്‍ രോഗത്തിന് മുന്‍കരുതലായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തെങ്ങിന്റെ കൂമ്പില്‍ തളിച്ചു കൊടുക്കാം.

7.  കുരുമുളകിലെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കാന്‍ 2 കിലോ െ്രെടക്കോഡെര്‍മ 90 കിലോ ചാണക പൊടിയും 10 കിലോ വേപ്പിന്‍ പിണ്ണാക്കുമായി കൂട്ടി കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നില്‍ക്കത്തക്ക വണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിലും ഈ മിശ്രിതം 2.5 കിലോ വീതം ഇട്ടുകൊടുക്കുക.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs