മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറെ അനുയോജ്യമാണിത്.
അടുക്കളയിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ജൈവവളവും കീടനാശിനിയുമാക്കി മാറ്റിയാല്‍ രണ്ടു ഗുണമാണുള്ളത്. പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി വിളയുന്നതിനൊപ്പം അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുക എന്ന പ്രശ്‌നവും തീര്‍ന്നു കിട്ടും.
1. ഉള്ളിത്തൊലി ലായനി
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തിലിട്ടുവെക്കണം, നിറയുമ്പോള്‍ പാത്രം നിറയെ വെള്ളം നിറയ്ക്കുക. ഒരാഴ്ച സൂക്ഷിച്ചു നന്നായി കുതിര്‍ത്തശേഷം പിഴിഞ്ഞ് അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്പ്രേയറില്‍ നിറച്ചു പച്ചക്കറികളില്‍ തളിക്കാം. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങള്‍, ചെറു പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവയെ അകറ്റാം.
2.മീന്‍ കഴുകുന്ന വെള്ളം
ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറെ അനുയോജ്യമാണിത്. മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം ലഭിക്കുന്ന വെള്ളം പച്ചക്കറിച്ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കുക.
3. കഞ്ഞി വെള്ളം
തലേ ദിവസത്തെ കഞ്ഞി വെള്ളം മികച്ച ജൈവവളവും കീടനാശിനിയുമാണ്. കഞ്ഞിവെള്ളത്തില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍ പറ്റിപ്പിടിച്ചു നശിക്കും. നൈട്രജന്റെ അശം കൂടുതലുള്ള കഞ്ഞി വെള്ളം വിളകളുടെ തടത്തിലൊഴിച്ചു കൊടുത്താല്‍ മികച്ച വിളവ് ലഭിക്കും.
4. ചാരം
അടുപ്പില്‍ വിറക് കത്തിച്ചു കിട്ടുന്ന ചാരമൊരു മികച്ച ജെവവളമാണ്. ചാരത്തെ ജൈവ വളത്തിലെ രാസവളമെന്നു വിശേഷിപ്പിക്കാറുണ്ട്. പൊട്ടാഷിന്റെ അശം ഏറെ അടങ്ങിട്ടുണ്ടിതില്‍. വിളകള്‍ പൂവിട്ട് കായ് പിടിക്കാന്‍ പൊട്ടാഷ് വളമായ ചാരമേറെ സഹായിക്കും. ഒപ്പം കായ് പെഴിച്ചില്‍ തടയാനും ചാരത്തിനു കഴിവുണ്ട്.
5. കമ്പോസ്റ്റ്
അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നല്ല ജൈവ വളക്കൂട്ട് ഉണ്ടാക്കാം. ദിവസവും ഉപയേഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, ബാക്കി വന്ന ഭക്ഷ്യവസ്തുക്കള്‍, മുട്ടത്തോട് എന്നിവയെല്ലാം വളമാക്കാം. പൈപ്പ്, ബക്കറ്റ്, ചെറിയ ടാങ്ക് എന്നിവ കൂടി വേണം കമ്പോസ്റ്റ് തയാറാക്കാന്‍. ദിവസവും അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവ വസ്തുക്കള്‍ ജലാംശം പരമാവധി ഒഴിവാക്കിയും ചെറുതാക്കിയും ടാങ്കിലോ പൈപ്പിലോ ബക്കറ്റിലോ നിക്ഷേപിക്കുക. ബാക്റ്റീരിയ ലായനി, ഇഎം ലായനി എന്നിവ ഏതെങ്കിലും ഇടക്ക് ഇതിലൊഴിച്ചു വല്ലപ്പോഴും ഇളക്കി കൊടുക്കണം. ബാക്റ്റീരിയ പ്രവര്‍ത്തനത്തിലൂടെ ജൈവ വസ്തുക്കള്‍ പൊടിഞ്ഞു വളമാകും. ഇടയ്ക്ക് ഒരു കപ്പ് പച്ചച്ചാണകമൊഴിച്ചു കൊടുക്കുന്നത് ബാക്റ്റീരിയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുളിച്ച മോര് ഈ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനത്തിനാക്കം കൂട്ടും. രണ്ടു മൂന്നു മാസം കൊണ്ട് നല്ല വളമായി മാറും. ഇത് എല്ലാതരം വിളകള്‍ക്കും തടത്തിലിട്ട് കൊടുക്കാം.
6. ഫിഷ് അമിനോ
വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന വളര്‍ച്ചാ ഉത്തേജകമാണ് ഫിഷ് അമിനോ. മത്തി അഥവാ ചാളയാണ് ഇതിനായി ഉപയോഗിക്കുക. മത്തി ചെറിയ കഷ്ണങ്ങളാക്കി ഭരണിയിലോ, പ്ലാസ്റ്റിക്ക് പാത്രത്തിലോ ഒരു മാസമിട്ട് വെക്കണം. ശേഷം നന്നായി ഇളക്കി അതിന്റെ നീര് ഊറ്റിയെടുത്ത് മറ്റൊരു കുപ്പിയിലേക്ക് മാറ്റിവെക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ml ഫിഷ് അമിനോ എന്ന കണക്കിനെടുത്ത് നന്നായി ഇളക്കി ഇലകളില്‍ സ്പ്രെ ചെയ്യാം. ഇലകളില്‍ തളിക്കുന്നത് അതിരാവിലെയായാല്‍ നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീര്യം കൂടുതലായാല്‍ ഇലകള്‍ ഇലകള്‍ വാടി പൊഴിഞ്ഞ് പോകും.
7. ഇരുമ്പന്‍ പുളി - ഡിഷ് വാഷ് സോപ്പ് സത്ത്
പച്ചക്കറി വിളകളെ ആക്രമിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍, ശല്‍ക്ക കീടങ്ങള്‍ എന്നിവയ്ക്ക് എതിരേ ഉപയോഗിക്കാവുന്ന മികച്ച കീടനാശിയാണ് ഇരുമ്പന്‍ പുളിയുടെ സത്തും പാത്രം കഴുകുന്ന സോപ്പിന്റെ ലായനിയും ചേര്‍ന്നത്. നല്ല പോലെ മൂത്ത ഇരുമ്പന്‍ പുളിയുടെ നീരു വേര്‍തിരിക്കണം. അല്‍പ്പം ഡിഷ് വാഷ് സോപ്പ് കുറച്ചു വെള്ളത്തില്‍ കലക്കി ഇലുമ്പന്‍ പുളിയുടെ നീരുമായി നന്നായി യോജിപ്പിച്ച് അരിച്ചെടുക്കണം. ഈ മിശ്രിതം തക്കാളി, പച്ചമുളക് എന്നിവയുടെ ഇലകളുടെ അടിയില്‍ പറ്റി പിടിച്ചിരിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍ എന്നിവയ്ക്കെതിരേ ഉപയോഗിക്കാം. സ്്രേപ ചെയ്യുമ്പോള്‍ ഇലകളുടെ രണ്ട് വശവും തളിക്കണം.
8. ഉണക്കമീന്‍ ലായനി
പയര്‍ കൃഷിയിലെ ഏറ്റവും വില്ലന്‍ ചാഴിയാണ്. മൂപ്പ് എത്തുന്നതിന്റെ മുമ്പു തന്ന ചാഴി പയറില്‍ പറ്റിക്കൂടി പയര്‍ മണികളിലെ നീരു കുടിച്ച് നശിപ്പിക്കുന്നു. ചാഴിയെ അകറ്റാന്‍ ഒരു കര്‍ഷകന്‍ കണ്ടെത്തിയ വിദ്യയാണ് ഉണക്കമീന്‍ ലായനി. പെട്ടെന്ന് അഴുകുന്ന മത്തി, അയല തുടങ്ങിയ മീനുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒരു പാത്രത്തില്‍ ഉണക്കമീന്‍ ചെറു കഷ്ണങ്ങളാക്കി വെള്ളമൊഴിച്ചു വെക്കുക. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് കൈ ഉറയുടെ സഹായത്തോടെ നന്നായി കുഴമ്പ് രൂപത്തിലായ മീന്‍ ലായനി അരിച്ചെടുത്ത് ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് പയറിന്റെ ഇലകളിലും ചെറു തണ്ടിലും സ്േ്രപ ചെയ്യാം. ഇങ്ങനെ മൂന്ന്-നാല് ദിവസം കൂടുമ്പോള്‍ ചെയ്യുമ്പോഴേക്കും ചാഴി ശല്യം പൂര്‍ണ്ണമായും ഇല്ലാതാകും.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment