വേനല്‍ച്ചൂട് തുടങ്ങി: കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജലസേചനത്തിന് സൗകര്യമുണ്ടെങ്കില്‍ മാത്രമേ പച്ചക്കറിക്കൃഷി തുടങ്ങാന്‍ പാടുള്ളൂ.

By Harithakeralam
2023-12-31

നല്ല വെയിലാണിപ്പോള്‍ കേരളത്തിലെങ്ങും. കടുത്ത വേനല്‍ തുടങ്ങി എന്നുതന്നെ പറയാം. ഈ സമയത്ത് പച്ചക്കറിക്കൃഷിയിലും മറ്റും നല്ല ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ തോട്ടം മുഴുവനായി തന്നെ നശിച്ചു പോകാന്‍ കാരണമാകും. വെയില്‍ ശക്തമാകുന്ന ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില  കാര്യങ്ങള്‍.

1. ജലസേചനത്തിന് സൗകര്യമുണ്ടെങ്കില്‍ മാത്രമേ പച്ചക്കറിക്കൃഷി തുടങ്ങാന്‍ പാടുള്ളൂ. സ്ഥിരമായി നന ആവശ്യമുള്ളവയാണ് പച്ചക്കറികള്‍. ജല സേചനത്തിനുളള സൗകര്യമില്ലെങ്കില്‍ വേണ്ടത്ര വിളവ് ലഭിക്കില്ല.

2. മുളക്, തക്കാളി, വഴുതന എന്നിവയില്‍ സാധാരണ കാണുന്ന വാട്ടരോഗത്തിന്റെ സാദ്ധ്യത കുറയ്ക്കാന്‍ നിലമൊരുക്കുന്ന സമയത്ത്  കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.

3. ജലം അമിതമായി പ്രയോഗിക്കരുത്. മണ്ണിന്റെ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം.

4. നീരൂറ്റി കുടിക്കുന്ന വെള്ളീച്ചകള്‍, ശല്‍ക്കകീടങ്ങള്‍, മീലിമൂട്ടകള്‍ എന്നിവയുടെ ആക്രമണം ഇക്കാലത്ത് രൂക്ഷമായിരിക്കും. ഇവയ്‌ക്കെതിരേ വെര്‍ട്ടിസീലിയം എന്ന ജീവാണു കള്‍ച്ചര്‍പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പ്രയോഗിക്കുക.  

5. പച്ചക്കറിച്ചെടികള്‍ നല്ല പോലെ വളര്‍ന്നുവന്നാല്‍ കായ്തുരപ്പന്‍ പുഴു, തണ്ടുതുരപ്പന്‍പുഴു എന്നിവയും ആക്രമിക്കാനെത്തും. ഇതിനെതിരേ ബ്യൂവേറിയ എന്ന ജീവാണു കള്‍ച്ചര്‍പൊടിയും 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലയിപ്പിച്ചു തളിക്കുക.  

6. ചിതല്‍, ഉറുമ്പുകള്‍, വേരുതീനിപ്പുഴുക്കള്‍, ചാണകപ്പുഴുക്കള്‍ എന്നിവയും ഈ കാലാവസ്ഥയില്‍ ശല്യക്കാരായെത്തും.  മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി മണ്ണിലും കമ്പോസ്റ്റ് കുഴികളിലും ഒഴിച്ചു കൊടുക്കാം.

7. ജലസേചന സൗകര്യമുളള തെങ്ങിന്‍ തോട്ടങ്ങളില്‍ മൂന്നാം ഗഡുവളപ്രയോഗം നടത്താം. ജലസേചന ചാലുകള്‍ വൃത്തിയാക്കി തടമെടുത്ത് ഉണങ്ങിയ ഓല കൊണ്ടു പുതയിടുന്നതും നല്ലതാണ്.

8. തേങ്ങയില്‍ വിളളലുണ്ടാവുക, വെളളക്ക കൊഴിയുക  തുടങ്ങിയ ലക്ഷണങ്ങള്‍ മണ്ണിലെ ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. ഇതു പരിഹരിക്കാന്‍  നനച്ച ശേഷം തടത്തില്‍ 50 ഗ്രാം ബോറാക്‌സ് ചേര്‍ത്തു കൊടുക്കാം.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs