പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീന്‍ തുടങ്ങിയ എല്ലാത്തരം അവശ്യസാധനങ്ങള്‍ക്കും കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലധികമാണ് വില വര്‍ധിച്ചത്.
ഇറച്ചിക്കും മീനിനുമൊപ്പം പച്ചക്കറി വിലയും കൂടുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് പൊതുജനം. സാധാരണക്കാരന്റെ തീന്‍മേശയില്‍ വിഭവങ്ങളുടെ എണ്ണം കുറയുയാണ്. പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീന്‍ തുടങ്ങിയ എല്ലാത്തരം അവശ്യസാധനങ്ങള്‍ക്കും കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലധികമാണ് വില വര്‍ധിച്ചത്. വലിയ പെരുന്നാള്‍ ആഘോഷം കൂടിയെത്തിയതോടെ ഇറച്ചിയുടെ വില പിന്നെയും വര്‍ധിച്ചിരിക്കുകയാണ്.
മലയാളിയുടെ പ്രിയ ഭക്ഷണമായ കോഴി വില 200 മുകളിലായിട്ട് ആഴ്ചകളായി. 240 രൂപയാണ് കേരളത്തിലെ പല സ്ഥലങ്ങളിലും കിലോയ്ക്കിപ്പോള്‍ കോഴി വില. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് വിലവര്‍ധനയ്ക്കുള്ള കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വലിയ പെരുന്നാള്‍ കൂടി എത്തിയതോടെ ഇറച്ചിയുടെ ഡിമാന്റും കൂടി. ഇതോടെ ബീഫിനും വില വര്‍ധിച്ചു. മാസങ്ങള്‍ക്കു മുന്‍പ് 280 മുതല്‍ 320 രൂപ വിലയുണ്ടായിരുന്ന ഒരു കിലോഗ്രാമിന് ബീഫിന് ഇപ്പോള്‍ 370 മുതല്‍ 400 രൂപ വരെയാണ് പലയിടത്തും വില.
പച്ചക്കറി വില ഇതിനിടെ അല്‍പ്പം കുറഞ്ഞ് 20 മുതല്‍ 50 രൂപയുടെ വരെ ഇടയില്‍ നിന്നിരുന്നതാണ്. എന്നാല്‍ പലതിന്റെയും വിലയിപ്പോള്‍ വര്‍ധിക്കുന്നു. തേങ്ങയുടെ വില 76ല്‍ നിന്നു 83 രൂപയായി. രണ്ടാഴ്ച മുന്‍പ് വരെ കിലോഗ്രാമിന് 20 മുതല്‍ 25 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വിലയിപ്പോള്‍ 30 രൂപയാണ്. വെണ്ടയ്ക്ക, വഴുതനങ്ങ, കാരറ്റ്, ബീന്‍സ്, പച്ചമുളക് എന്നിവയ്ക്കും മുന്‍പുണ്ടായിരുന്നതിനെക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട്.
മീന്‍ വിലയാണ് ആളെ ഞെട്ടിക്കുന്നത്. നമ്മുടെ പ്രിയ മത്സ്യങ്ങളായ അയലയ്ക്കും മത്തിക്കും 200 രൂപയ്ക്കു മുകളിലാണ് വില. ഒരു കിലോഗ്രാം മത്തിക്ക് ഇന്നലെ 200 രൂപയാണ് വില. അയലയ്ക്കു കിലോഗ്രാമിന് 260 രൂപ. ആവോലി, അയക്കൂറ തുടങ്ങിയവയുടെ വിലയിലും 50 മുതല്‍ 80 രൂപ വരെ വില വര്‍ധിച്ചു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment