ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍ ഇത്തരം കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും.
നല്ല പരിചരണം നല്‍കിയ പച്ചക്കറികള്‍ പെട്ടെന്നായിരിക്കും ആരോഗ്യമില്ലാതെ തളര്‍ന്നു വാടിപ്പോകുന്നത്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണിതിനു കാരണം. ഇവ ഇലകളും തണ്ടും കായ്കളുമെല്ലാം തിന്നു നശിപ്പിക്കും. ഈ കാലാവസ്ഥയില്‍ ഇത്തരം കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇവയെ നിയന്ത്രിക്കാനും ചെടികളുടെ രോഗപ്രതിരോധശേഷി ഉയര്‍ത്താനും വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഉപാധികള്‍ നോക്കാം.
നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മണ്ണെണ്ണ എമല്‍ഷന്‍. 5 ലിറ്റര്‍ മണ്ണെണ്ണ എമല്‍ഷന്‍ തയ്യാറാക്കുന്നതിന് 5 ഗ്രാം ബാര്‍സോപ്പ്, 90 മില്ലി മണ്ണെണ്ണയും മതിയാകും. തിളച്ച വെള്ളത്തില്‍ 5 ഗ്രാം സോപ്പ് പൊടിയാക്കി ലയിപ്പിക്കുക, ഇതു തണുപ്പിച്ച് 90 മില്ലി മണ്ണെണ്ണയിലേക്ക് ഒഴിക്കുക. എണ്ണ നല്ലവണ്ണം ലയിക്കുന്നതുവരെ ഇളക്കി 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.
പച്ചക്കറിത്തോട്ടങ്ങളില്‍ കടന്നുവരുന്ന ചെറിയ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ചെടികളില്‍ തളിക്കുമ്പോള്‍ ഇത് പാടപോലെ ഇലകളില്‍ ഉണങ്ങുകയും കീടങ്ങളെ പൂര്‍ണ്ണമായി അടര്‍ത്തി കളയുകയും ചെയ്യും. ചലനശേഷിയില്ലാത്ത ഏഫിഡുകളും ഇതിനോടൊപ്പം വീണുപോകുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തില്‍ ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ചെടികളില്‍ വൈകുന്നേരത്ത് തളിച്ചു കൊടുക്കുന്നതാണ് പ്രായോഗികമായ രീതി.
കീടനിയന്ത്രണ ഉപാധി എന്നതിലുപരി വിളകള്‍ക്ക് ധാതു പോഷകങ്ങള്‍ കൂടി ലഭ്യമാകുന്ന മാര്‍ഗമാണ് മരച്ചാരം. മരച്ചാരം തൂകുമ്പോള്‍ ഇലകള്‍ നല്ല പോലെ നനഞ്ഞിരിക്കരുത്, അതു പോലെ തീരെ ഉണങ്ങാനും പാടില്ല. ഉണങ്ങിയ അവസ്ഥയില്‍ ചാരം പറ്റിപിടിക്കാതെയിരിക്കും, നനഞ്ഞിരിക്കുമ്പോള്‍ ജലകണികയില്‍ ലയിച്ച് ഇലകള്‍ കേടു വരും. ബ്രൂകിഡ് വര്‍ഗ്ഗത്തിലെ വണ്ടുകളുടെ ആക്രമണത്തിനെതിരെ വന്‍പയര്‍ സംഭരണത്തിലിത് ഉപയോഗിക്കാറുണ്ട്.
ഇലപ്പേനുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് സോപ്പുലായനി. 30 ഗ്രാം സോപ്പ് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായിനി തയ്യാറാക്കാം. ഇലകള്‍ നനഞ്ഞ് ഇരിക്കുമ്പോള്‍ മാത്രമാണ് സോപ്പുലായനി ഫലപ്രദമാകൂ. വൈകുന്നേരത്ത് ഇലകളില്‍ തളിച്ച് കൊടുക്കാന്‍ നല്ലതാണ്.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment