മിലിമൂട്ടയേയും ഇലചുരുട്ടിപ്പുഴുവിനെയും തുരത്താന്‍ മിശ്രിത ഇല കീടനാശിനി

പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്‌നവുമുണ്ടാക്കാത്തവയാണ് ഈ കീടനാശിനികള്‍.

By Harithakeralam
2024-01-02

ഇലകളും ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവയും ഉപയോഗിച്ചു തയാറാക്കുന്ന കീടനാശിനികള്‍ കൊണ്ടു മിലിമൂട്ട, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളെ തുരത്താം. പ്രകൃതിക്കും മനുഷ്യനും ഒരു പ്രശ്‌നവുമുണ്ടാക്കാത്തവയാണ് ഈ കീടനാശിനികള്‍.

1. മിശ്രിത ഇല കീടനാശിനികള്‍

ചേരുവകള്‍

ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇലകള്‍. ബാര്‍സോപ്പ് 400 ഗ്രാം, വെള്ളം 9 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക. ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക. തുടര്‍ന്ന് 400 ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. സോപ്പുവെള്ളവും ഇല സത്തും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുക. ഇതു നേരിട്ട് ചെടികളില്‍ തളിക്കാം. ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.

2. ഇഞ്ചി സത്ത്

ചേരുവകള്‍

ഇഞ്ചി 50 ഗ്രാം, വെള്ളം 2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. തുടര്‍ന്ന് നേരിട്ട് ചെടികളില്‍ തളിക്കാം. തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാാം.

3. വെളുത്തുള്ളി- പച്ചമുളക് സത്ത്

ചേരുവകള്‍

വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക.. ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക. മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക. മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക. അരിച്ചെടുത്ത് ഇലകളില്‍ സ്േ്രപ ചെയ്യാം.് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

Leave a comment

ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs