ചീരയില്‍ ഇലപ്പുള്ളി, വാഴയില്‍ പിണ്ടിപ്പുഴു, ഗ്രോബാഗിന് വെയില്‍ ഭീഷണി

ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും നോക്കാം.

By Harithakeralam
2025-03-14

ഇടയ്‌ക്കൊന്നു മഴ പെയ്‌തെങ്കിലും കനത്ത ചൂട് തുടരുകയാണ് കേരളത്തില്‍. ഈ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ഇന്നു വ്യക്തമാക്കുന്നത്. ചീര, പച്ചക്കറി, വാഴ തുടങ്ങിയവയെ ഈ കാലാവസ്ഥയില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും നോക്കാം.

1. ചീരയില്‍ പ്രശ്‌നം ഇലപ്പുള്ളി രോഗമാണ്. നനയ്ക്കുമ്പോള്‍ മണ്ണ് ഇലകളില്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്േ്രപ രീതിയില്‍ നനയ്ക്കുക.

2. ചീരയിലെ ഇലപ്പുള്ളി രോഗത്തിനെതിരെ മഞ്ഞള്‍പ്പൊടി സോഡാക്കാര മിശ്രിതം 5 ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പാല്‍ക്കായം ലയിപ്പിച്ച് അതിലേക്ക് 16 ഗ്രാം മഞ്ഞള്‍പ്പൊടിയും 8 ഗ്രാം സോഡാക്കാരവും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിക്കുക.

3. പച്ചക്കറികള്‍ക്കും വാഴയ്ക്കും ജലസേചനം കൃത്യമായി നല്‍കണം. പച്ചക്കറി തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്.

4. ഗ്രോ  ബാഗുകളിലും തടങ്ങളിലും തൊണ്ട് അടുക്കുകയോ, കരിയിലയോ ചെറു കഷണങ്ങളാക്കിയ വാഴപ്പിണ്ടിയോ പുതയായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിനു ശേഷം നനയ്ക്കുന്നത് ബാഷ്പീകരണം കുറയ്ക്കുകയും അതുവഴി ജല ഉപഭോഗം   കുറയ്ക്കാനും സഹായിക്കുന്നു.

5.മച്ചിങ്ങയെ ബാധിക്കുന്ന കോറിഡ് ബഗ്ഗ്‌ന് എതിരെ സ്‌പൈറോമെസിഫെന്‍ 8 മില്ലി 10ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചുതളിക്കുക. പരാഗണം നടക്കുന്ന പൂങ്കുലയില്‍ കിടനാശിനി വീഴരുത്.

6. വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്തു ക്ലോര്‍പൈറിഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച പിണ്ടിയില്‍ തളിച്ച് കൊടുക്കുക.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs