എല്ല് പൊടി അത്ര 'പൊടി'യല്ല; എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍പ്പന, എവര്‍ഗാനിക് ബോണ്‍മീലിന്റെ വിജയഗാഥ

എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍ക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കള്‍... അല്‍പ്പം വ്യത്യസ്തമായ വിജയകഥയാണ് ഷിയാസ് ബക്കറിനും അതുല്‍ രാജിനും പറയാനുള്ളത്.

By പി.കെ. നിമേഷ്
2023-04-26

എന്‍ജിനീയറിങ് കഴിഞ്ഞ് എല്ല് പൊടി വില്‍ക്കാനിറങ്ങിയ രണ്ടു സുഹൃത്തുക്കള്‍... അല്‍പ്പം വ്യത്യസ്തമായ വിജയകഥയാണ് ഷിയാസ് ബക്കറിനും  അതുല്‍ രാജിനും  പറയാനുള്ളത്. കേരളത്തിലെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാനും വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇവര്‍. എവര്‍ഗാനിക് ബോണ്‍മീല്‍ എന്ന  ബ്രാന്‍ഡില്‍ നൂറു ശതമാനം ശുദ്ധമായ എല്ലു പൊടിയാണിവര്‍ വിപണിയിലെത്തിക്കുന്നത്.


എന്‍ജിനീയറിങ് ടു
എല്ലു പൊടി

സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞു ചുരുങ്ങിയ ശമ്പളത്തിനു ജോലി ചെയ്തു വരികയായിരുന്നു കോഴിക്കോട് സ്വദേശികളായ ഷിയാസ് ബക്കറും അതുല്‍ രാജും. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് എല്ല് പൊടി ബിസിനസിലേക്ക് എത്തിക്കുന്നത്. ഷിയാസിന്റെ സഹോദരി ഭര്‍ത്താവിന്റെ കുടുംബം വര്‍ഷങ്ങളായി ഈ മേഖയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. തുടര്‍ന്നു രണ്ടു പേരും സ്വന്തമായി എല്ല് പൊടി ഉത്പാദിപ്പിച്ചു വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.  മലപ്പുറം, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളില്‍ എല്ല് പൊടി നിര്‍മിക്കുന്ന ഫാക്റ്ററികളുമുണ്ട്.

മണലും മണ്ണും 

കേരളത്തിലിപ്പോള്‍ വലിയ തട്ടിപ്പ് നടക്കുന്ന മേഖലയാണ് ജൈവകൃഷി. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളോടും പഴവര്‍ഗങ്ങളോടും മലയാളിക്ക് പ്രിയമേറി വരുന്നതു കണ്ട് തട്ടിപ്പ് സംഘങ്ങള്‍ വിലസുകയാണ്. ജൈവവള-കീടനാശിനി രംഗത്താണ് ഈ മേഖലയില്‍ വലിയ തോതില്‍ പറ്റിക്കല്‍ നടക്കുന്നത്. ജൈവവളമെന്ന ലേബലില്‍ ഗുണനിലവാരം കുറഞ്ഞവ വിറ്റ് കര്‍ഷകരെ വഞ്ചിക്കുന്നു. നിരവധി പേരാണ് ഇത്തരം വളങ്ങള്‍ വാങ്ങി കൃഷി നശിച്ചു കഷ്ടത്തിലാകുന്നത്. എല്ല് പൊടിയുടെ കാര്യത്തിലുമിതു തന്നെയാണ് കാര്യം. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ല് പൊടിക്കും ആവശ്യക്കാര്‍ ഏറി. ഇതു മുതലെടുത്ത് മണലും ക്വാറിപ്പൊടിയും പാക്കറ്റിലാക്കി എല്ല് പൊടിയെന്ന പേരില്‍ വിറ്റഴിക്കുന്നവരുണ്ട്. ഒരു കിലോ എല്ല് പൊടി വാങ്ങിയാല്‍ അതില്‍ 100 ഗ്രാം പോലും എല്ല് പൊടിഞ്ഞതുണ്ടാകില്ല, മണലും മണ്ണും ക്വാറിപ്പൊടിയുമായിരിക്കും ഭൂരിഭാഗവും. ഇതു പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമിട്ട് കൊടുത്തിട്ട് കായ്ഫലമുണ്ടാകുന്നതും കാത്തിരുന്നാല്‍ നിരാശയായിരിക്കും ഫലം. ഇതിനൊരു മാറ്റം വേണമെന്ന ശക്തമായ നിലപാടിലാണ് ഷിയാസിനും അതുലിനും. അമിത ലാഭത്തിനു വേണ്ടി കര്‍ഷകരേയും പ്രകൃതിയേയും നശിപ്പിക്കാന്‍ ഈ യുവാക്കള്‍ തയാറല്ല. കൃഷി വകുപ്പ്, സഹകരണ ബാങ്കുകള്‍, റീട്ടെയ്ല്‍ ഷോപ്പുകള്‍ തുടങ്ങിയവയില്‍ നിന്നുമെല്ലാം വിലകുറച്ചു ഗുണനിലവാരമില്ലാത്ത എല്ല് പൊടി നല്‍കാനുള്ള പ്രലോഭനമേറെയാണ്. എത്ര പണം ലാഭമായി ലഭിച്ചാലും തട്ടിപ്പിനു തയാറല്ലെന്നാണ് ഈ യുവാക്കള്‍ പറയുന്നത്.

എല്ല് പൊടി 
അത്ര ' പൊടി 'യല്ല 

പഴയൊരു പരസ്യവാചകമുണ്ട് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍, നാം വാങ്ങുന്ന എല്ലുപൊടിയെല്ലാം പാക്കറ്റില്‍ നല്ല നൈസായി പൊടിഞ്ഞാണുണ്ടാകുക. എന്നാല്‍ യഥാര്‍ഥ എല്ല് പൊടി ഇത്ര പൊടിഞ്ഞതല്ല. എല്ലിന്‍ കഷ്ണങ്ങള്‍ അങ്ങിങ് കാണുന്നതാണ് നല്ല എല്ല് പൊടി. എവര്‍ഗാനിക് ബോണ്‍മീല്‍ പാക്കറ്റ്  വാങ്ങിയാലതു മനസിലാകും. എവര്‍ഗാനിക് ബോണ്‍മീല്‍ ഒരുതവണ വാങ്ങിയാല്‍ പിന്നെ മറ്റൊരു കമ്പനിയുടേത് ഉപയോഗിക്കല്ല ആ കര്‍ഷകര്‍. പ്രമുഖ വളക്കടകളിലൂടെയും ഓണ്‍ലൈനിലും എവര്‍ഗാനിക് ബോണ്‍മീല്‍ ലഭ്യമാണ്.  നാല് വര്‍ഷമായി എല്ല് പൊടി നിര്‍മാണം തുടങ്ങിയിട്ട്. റീട്ടൈയ്‌ലായി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായിട്ടേയുള്ളൂ.

എല്ലാണല്ലോ എല്ലാം


ഒരു ചെടി വളര്‍ന്ന് കായ്ഫലം നല്‍കാന്‍ എല്ല് പൊടി നല്‍കിയേ പറ്റൂ. ഫോസ്ഫറസിന്റെ അളവ് എല്ല് പൊടിയില്‍ ധാരാളമുണ്ട്. നന്നായി പൂക്കാനും കായ്ക്കാനും ഇലകള്‍ നല്ല പച്ചപ്പോടെ വളരാനുമെല്ലാം ഇതു നിര്‍ബന്ധമാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് എവര്‍ഗാനിക് ബോണ്‍മീല്‍ കര്‍ഷകരുടെ അടുത്തേക്ക് എത്തിക്കുന്നത്. ഫോസ്ഫറസ്, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങളുടെ അളവ് കൃത്യമായി ഉണ്ടെന്ന് ഓരോ തവണയും ഉറപ്പാക്കും. എല്ലില്‍ കുമ്മായമിട്ട് ഒരു മാസം ഉണക്കിയ ശേഷമാണ് അത്യാധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചു പൊടിക്കുന്നത്. മറ്റുള്ള യാതൊരു വസ്തുക്കളുമിതില്‍ ചേര്‍ക്കുന്നില്ല. വെല്ലുവിളികളും പ്രലോഭനങ്ങളും എന്തിന് ഭീഷണി വരെയുണ്ട് ഷിയാസിനും അതുലിനും. ഒന്നു കണ്ണടച്ചാല്‍ കൈയിലെത്തുന്നതു വലിയ ലാഭം. എന്നാല്‍ ഇവയ്ക്കുമുന്നിലൊന്നും വഴങ്ങാന്‍ ഈ യുവാക്കള്‍ തയാറല്ല.  ആരോഗ്യമുള്ള പ്രകൃതിയും മനുഷ്യനും ഉണ്ടെങ്കില്‍ മാത്രമേ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ,  ഇതിനു വേണ്ടി ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നു പറയുന്നു ഷിയാസ് ബക്കറും  അതുല്‍ രാജും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം -96564 81800


Leave a comment

പൂങ്കാവനത്തിലെ കാര്‍ഷിക വിശേഷങ്ങള്‍

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…

By പി.കെ. നിമേഷ്
പഴച്ചെടികളും മൃഗ-പക്ഷി പരിപാലനവും: സമ്മിശ്ര കൃഷിയുമായി മൃദുല ഹരി

നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…

By നൗഫിയ സുലൈമാന്‍
മട്ടുപ്പാവ് കൃഷിയിലെ ' വിജയ 'സ്പര്‍ശം

വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…

By നൗഫിയ സുലൈമാന്‍
ഈന്തപ്പഴം കൃഷി ചെയ്ത് വരുമാനം ലക്ഷങ്ങള്‍: എസ്എന്‍ജി കമാന്‍ഡോയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍

അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയ…

By Harithakeralam
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യ വിപ്ലവം

കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…

By Harithakeralam
ഉത്തരേന്ത്യയിലെ കൊടും ചൂടില്‍ അവാക്കാഡോ തോട്ടം... ഹര്‍ഷിദിന്റെ വെണ്ണപ്പഴ വിപ്ലവം

അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്‌ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…

By Harithakeralam
ആറര സെന്റില്‍ വിളയുന്നത് 65 ഇനം പച്ചക്കറികളും 45 ഓളം ഫല വൃക്ഷങ്ങളും

ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും  താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…

By നൗഫിയ സുലൈമാന്‍
ഇലഞ്ഞിയില്‍ ചോളം വിളഞ്ഞു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs